Latest Post

പിടി തോമസ്‌  എം.എല്‍.എ യുടെ പത്ര സമ്മേളനം       30/10/2020              
 
കൊച്ചി: ശിവശങ്കരൻ “മൈനസ്” പിണറായി വിജയൻ ഒരു ബിഗ് സീറോ ആണ്. അതുകൊണ്ടുതന്നെ ശിവശങ്കരന്‍റെ ചെയ്തികളിൽ മുഖ്യ പങ്കാളിത്തം മുഖ്യമന്ത്രിക്കാണ്.
 
 മുഖ്യമന്ത്രിയും സിപിഐഎം നേതൃത്വവും ശിവശങ്കരനെ പറ്റി ഇപ്പോൾ പറയുന്നത് കേട്ടാൽ “നിയാണ്ടർതാൽ” മനുഷ്യരുടെ കാലത്താണ് ശിവശങ്കരൻ മുഖ്യമന്ത്രിയുടെ  ഓഫീസിൽ ജോലിനോക്കിയിരുന്നതെന്നു തോന്നിപ്പോകും.
മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി .എം രവീന്ദ്രന്‍റെ  ഈ കേസുകളിലെ പങ്കാളിത്തം അന്വേഷിക്കണം. വി.എസ് അച്യുതാനന്ദൻ തന്‍റെ സ്റ്റാഫിൽ നിന്നും നീക്കാൻ ആവശ്യപ്പെട്ട ആളായിരുന്നു രവീന്ദ്രൻ. ഊരാളുങ്കൽ സൊസൈറ്റിയിൽ രവീന്ദ്രൻ വഴി പിണറായി വിജയൻ നടത്തുന്ന ഇടപാടുകൾ അന്വേഷിക്കണം. ഊരാളുങ്കൽ സൊസൈറ്റിയിൽ നിന്നും കൺസൾട്ടൻസി എന്ന നിലയിലോ മറ്റു രീതിയിലോ എക്സാലോജിക്കിനോ അതിന്‍റെ  ഡയറക്ടർ വീണ വിജയനോ എന്തെങ്കിലും ആനുകൂല്യം നൽകുന്നുണ്ടോ എന്നും അന്വേഷിക്കണം.
 
കെഎം ഷാജിയുടെ വീട് അളക്കാൻ കിങ്കരന്മാരെ അയക്കുന്ന മുഖ്യമന്ത്രി സ്വയം കണ്ണാടിയിൽ നോക്കുന്നത് നല്ലതായിരിക്കും.
 
പിണറായി സർക്കാരില്‍   മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് മാരായി ഡിഗ്രി ഇല്ലാത്തവരെ നിയമിക്കരുതെന്ന  പാർട്ടി നിർദ്ദേശം ലംഘിച്ചും   രവീന്ദ്രനെ നിയമിച്ചിരിക്കുന്നതിന്‍റെ കാരണം എന്താണ്? ലാവലിൻ കാലംമുതൽ പിണറായിയും രവീന്ദ്രനും തമ്മിലുള്ള ബന്ധം ദുരൂഹമാണ്.
എൻ.ഐ. എ അന്വേഷണം അപൂർണമാണ്. അവരുടെ മെല്ലെ പോക്കിൽ കടുത്ത ആശങ്കയുണ്ട്. സ്വപ്ന സുരേഷിന് തിരുവനന്തപുരത്തുനിന്നും എറണാകുളത്ത് വന്ന്  അഭിഭാഷകനെ കണ്ട്  ബാംഗ്ലൂർക്ക് രക്ഷപ്പെടാൻ സൗകര്യം ചെയ്ത ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ പേരിൽ യു.എ പി.എ  19 അനുസരിച്ചുള്ളക്ക കുറ്റ കൃതത്തിനു  കേസെടുക്കാത്തത് എന്ത് കൊണ്ടാണ്.
ഡിപ്ലോമാറ്റിക് ചാനലിലൂടെ മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ  സ്വാധീനമുപയോഗിച്ച് നിരവധി തവണ സ്വർണം കടത്തിയത് യു .എ. പി.എ  സെക്ഷൻ 13 അനുസരിച്ചു Cause disaffection  against India എന്ന കുറ്റ  കൃത്യമാണ്. ലോകരാഷ്ട്രങ്ങളില്‍ നമ്മുടെ രാജ്യത്തിന് അവമതിപ്പ് ഉണ്ടാക്കിയ നടപടിയാണ്.
 
 
സ്വർണകളളക്കടത്തിന് മുഖ്യമന്ത്രിയുടെ സെക്രട്ടറി പിടിക്കപ്പെടുന്നത് യു .എ. പി. എ 18 കുറ്റകൃത്യത്തിലെ  ഗൂഢാലോചനയുടെ പരിധിയില്‍  വരുന്നതാണ്.   ഈ വസ്തുതകള്‍ എന്‍.ഐ. എ ഗൌരവതരമായി പരിഗണിച്ചിട്ടുണ്ടോ എന്ന് സംശയമാണ്.
 
തനിക്കെതിരെയുള്ള എല്ലാ സമരങ്ങളെയും തടയാൻ 144 പ്രഖ്യാപിച്ചു ,കൊറോണയെ ഒരു കവചം ആക്കിയ ഇന്ത്യയിലെ ആദ്യത്തെ മുഖ്യമന്ത്രി പിണറായി വിജയനാണ്.
 
             മനാഭിമാനം ഉണ്ടെങ്കില്‍ ഉടന്‍ മുഖ്യമന്ത്രി രാജി വച്ച് ഒഴിയണം.

ഈ ആവശ്യം ഉന്നയിച്ചു ഒരു മാസം നീണ്ടു നില്‍ക്കുന്ന സത്യാഗ്രഹ സമരം തീരുമാനിച്ചിരിക്കുകയാണ്.
നവംബർ 3 തൃക്കാക്കര ഈസ്റ്റ് ,നവംബർ 7 കടവന്ത്ര, നവംബർ 11 വെണ്ണല, നവംബർ 15 തമ്മനം, നവംബർ 19 തൃക്കാക്കര വെസ്റ്റ്, നവംബർ 25 വൈറ്റില നവംബർ 28 ഇടപ്പള്ളി യിലും രാവിലെ പത്ത് മുതല്‍ അഞ്ചു വരെ സത്യഗ്രഹം അനുഷ്ഠിക്കും .
പ്രസ്തുത സത്യാഗ്രഹം യഥാക്രമം വി.എം സുധീരന്‍ ,ഉമ്മന്‍ചാണ്ടി, കെ മുരളിധരന്‍ , കെ സുധാകരന്‍,  എം.എം ഹസ്സന്‍ , രാജ്മോഹന്‍ ഉണ്ണിത്താന്‍, മുല്ലപിള്ളി രാമചന്ദ്രന്‍ എന്നിവര്‍ ഉദഘാടനം ചെയ്യും.
 പിണറായിയുടെ അധോലോക സർക്കാരിൻറെ അഴിമതിക്കും പൊതു സേവകരെ അപകീർത്തിപ്പെടുത്തുന്ന നടപടികൾക്കെതിരെ തൃക്കാക്കര നിയോജക മണ്ഡലത്തിൽ നടത്തുന്ന ജന സഭകളുടെ രണ്ടാം ഘട്ടം സമരം കൂടിയാണിത്‌ .
 

ലോഞ്ച് ബാർ, 3ഡി തിയറ്റർ; 1999 രൂപയ്ക്ക് അറബിക്കടലിൽ ഒരു ആഡംബര കപ്പലിൽ യാത്ര.

സഞ്ചാരികള്‍ക്ക് അതിനുള്ള അവസരമൊരുക്കുന്ന കേരള ഷിപ്പിങ് ആന്‍ഡ്‌ ഇന്‍ലന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷൻ (കെഎസ്ഐഎൻ‍സി) ന്‍റെ കപ്പലാണ് നെഫർടിടി. കഴിഞ്ഞ വര്‍ഷം ആരംഭിച്ച കപ്പല്‍ സര്‍വീസ് ടൂറിസം അണ്‍ലോക്ക് നടപടികളുടെ ഭാഗമായി ഇന്നലെ വീണ്ടും പുനരാരംഭിച്ചു. 
കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചാണ് കപ്പൽ കൊച്ചിയിൽ നിന്ന് പുറപ്പെടുന്നതെന്ന് നെഫർടിടി മാര്‍ക്കറ്റിങ് മാനേജര്‍ കാര്‍ത്തിക് മേനോന്‍ പറഞ്ഞു. ഒരേസമയം ഇരുനൂറു പേരെ വരെ ഉള്‍ക്കൊള്ളാന്‍ കപ്പലിന് ശേഷിയുണ്ടെങ്കിലും കോവിഡ് സാഹചര്യത്തിൽ നൂറു പേരായിരുന്നു കഴിഞ്ഞ ദിവസം കപ്പലില്‍ യാത്ര ചെയ്തത്. വിവാഹം, കോര്‍പ്പറേറ്റ് ഇവന്‍റുകള്‍, ഒത്തുചേരലുകള്‍ എന്നിവയ്ക്കായുള്ള ബുക്കിങ്ങും പുനരാരംഭിച്ചിട്ടുണ്ട്. കോവിഡിനു ശേഷമുള്ള ആദ്യയാത്ര വന്‍വിജയമായിരുന്നതായും അദ്ദേഹം അറിയിച്ചു.
കപ്പലിന്‍റെ അടുത്ത യാത്ര നവംബര്‍ 8- ന് വൈകുന്നേരം 3:30 മുതല്‍ 7:30 വരെയുള്ള സമയത്തേക്കാണ്. ഇതിലേക്കുള്ള ബുക്കിങ് ഇപ്പോള്‍ വെബ്സൈറ്റ് വഴി ചെയ്യാം.
 കലക്ടര്‍ എന്‍. പ്രശാന്ത്‌ നായര്‍ ഐ എ എസ് ആണ് കെഎസ്ഐഎൻ‍സിയുടെ മാനേജിങ് ഡയറക്ടര്‍. ടോം ജോസ് ഐ എസ് ആണ് ചെയര്‍മാന്‍.

പേരിനു പിന്നില്‍ ഈജിപ്തിലെ സുന്ദരി റാണി
എന്താണ് ഈ നെഫർടിടി എന്ന പേരിനു പിന്നില്‍ എന്ന് പലരും അതിശയിക്കുന്നുണ്ടാവും. പുരാതന ഈജിപ്തിലെ ഭരണാധികാരിയായിരുന്ന ശക്തയും സുന്ദരിയുമായിരുന്ന ഒരു രാജ്ഞിയായിരുന്നു നെഫർടിടി. 1370-1330 BC- യില്‍ ഈജിപ്തിലെ ഫറവോയായിരുന്ന അങ്കേതന്‍റെ പത്നി. ഭാര്യയെ തനിക്കു തുല്യമായായിരുന്നു ഫറവോ കണ്ടിരുന്നത്.
അദ്ദേഹത്തിന്‍റെ കിരീടവും അവര്‍ പലപ്പോഴും അണിഞ്ഞിരുന്നത്രേ. സൂര്യനെ ദൈവമായി കാണുന്ന 'ഏതെന്‍' രീതിക്ക് തുടക്കം കുറിച്ച അവര്‍ ഈജിപ്ഷ്യന്‍ കലാരൂപങ്ങളെ വളരെയധികം പ്രോത്സാഹിപ്പിക്കുകയും ചെയ്തവരായിരുന്നു. കാലങ്ങള്‍ക്കിപ്പുറവും രാജ്ഞിയുടെ പ്രശസ്തി ലോകം മുഴുവന്‍ വ്യാപിച്ചുകിടക്കുന്നു.

നെഫർടിടിക്കുള്ളിലെ കാഴ്ചകള്‍

അറബിക്കടലിന്‍റെ അതുല്യമായ സൗന്ദര്യക്കാഴ്ചകള്‍ കാണിക്കുന്നതിനു പുറമേ കപ്പലിനുള്ളിലും മനോഹരമായ അനുഭവങ്ങള്‍ സഞ്ചാരികളെ കാത്തിരിക്കുന്നു. രുചികരമായ മെഡിറ്ററേനിയന്‍ വിഭവങ്ങള്‍ സ്വാദോടെ വിളമ്പുന്ന എസി റസ്‌റ്റോറന്‍റ് ആണ് കപ്പലിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രത്യേകത.
കേരളത്തില്‍ ആദ്യമായാണ്‌ ഒരു കപ്പലിനുള്ളില്‍ ഇത്തരമൊരു സവിശേഷത ഒരുക്കുന്നത്. ത്രീഡി തിയേറ്റര്‍, ലോഞ്ച് ബാര്‍, ഓപ്പണ്‍ സണ്‍ഡെക്ക്, ചില്‍ഡ്രന്‍സ് പ്ലേ റൂം, ബാങ്ക്വറ്റ് ഹാള്‍ മുതലായവയും ഇതിലുണ്ട്. ഈജിപ്ഷ്യന്‍ തീമിലുള്ള അലങ്കാരങ്ങളും ഇന്റീരിയര്‍ ഡിസൈനും കൗതുകമുണര്‍ത്തുന്നതാണ്.

പാക്കേജുകള്‍ അറിയാം

വൈകീട്ട് 3:30 മുതല്‍ 7:30 വരെയുള്ള അസ്തമയസമയത്ത് ഒരു മണിക്കൂര്‍ സൗജന്യയാത്ര അടക്കം മൊത്തം നാലു മണിക്കൂര്‍ യാത്ര ഒരുക്കുന്ന സണ്‍സെറ്റ് ക്രൂയിസ്, 5 മണിക്കൂര്‍ നീളുന്ന ഇവന്‍റ് ക്രൂയിസ്, 3 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഡ്യുറേഷന്‍ ട്രിപ്പ്‌, നോണ്‍-ക്രൂയിസ് മോഡ് ബാങ്ക്വറ്റ് ബുക്കിങ് എന്നിവയാണ് ഇപ്പോള്‍ നെഫർടിടിയില്‍ നല്‍കുന്ന സേവനങ്ങള്‍. ഇവ ഇഷ്ടാനുസരണം ക്രമീകരിക്കാനും സൗകര്യമുണ്ട്. ഓരോന്നിന്‍റെയും ചാര്‍ജ്, മറ്റു വിവരങ്ങള്‍ മുതലായവ ചുവടെ

ബുക്കിങ്ങിനും മറ്റു വിവരങ്ങള്‍ക്കും
ഫോണ്‍ : +91-98462 11144, +91 98462 11194, +91 97446 01234

വെബ്സൈറ്റ് : www.nefertiticruise.com

ഊരാളുങ്കൽ സംവാദത്തിൽ ധനകാര്യ മന്ത്രി തോമസ് ഐസക്ക് വീണ്ടും fb പോസ്റ്റുമായി എത്തി. വി ഡി സതീശന്റെ ചില ചോദ്യങ്ങൾക്ക് മറുപടി പറയണം എന്നാണ് തോമസ് ഐസക്  ആവശ്യപ്പെടുന്നത്. എല്ലാ ചോദ്യങ്ങൾക്കും മറുപടി പറയുക തന്നെ ചെയ്യും. ഒളിച്ചോടില്ല. ആന എന്ന് പറഞ്ഞാൽ ചേന എന്ന് കേൾക്കുകയുമില്ല.


ഊരാളുങ്കൽ സംവാദത്തിൽ ധനകാര്യ മന്ത്രി തോമസ് ഐസക്ക് വീണ്ടും fb പോസ്റ്റുമായി എത്തി. 

1. അഡ്വാൻസിംഗ് റൂൾ അതോറിറ്റി ക്വാസി ജുഡീഷ്യൽ ഫോറമാണ്. സർക്കാരിന് ഇടപെടാൻ പറ്റില്ല. സതീശൻ ഇപ്പോൾ അഭിപ്രായം മാറ്റി.
ഉത്തരം: അതോറിറ്റിയുടെ മാത്രമല്ല, ഒരു ജി എസ് ടി ഓഫീസറുടെ അസസ്മെന്റിൽ പോലും ഇടപെടാൻ പറ്റില്ല. അപ്പീൽ പോകണം. അതാണ് സർക്കാർ ഇടപെടൽ. ഇവിടെ ഊരാളുങ്കൽ വിഷയത്തിൽ സർക്കാർ അവരെക്കാളും വാശിയോടെ അവർക്ക് വേണ്ടി നിൽക്കുന്നു.

2. ഇത് സതീശനാണ് എഴുതിയതെന്ന് ഞാൻ വിശ്വസിക്കുന്നില്ല.
ഉത്തരം: ഞാൻ പേഴ്സണൽ സ്റ്റാഫിനെ കൊണ്ട് fb പോസ്റ്റ് എഴുതിക്കാറില്ല. ഐസക്ക് അങ്ങിനെ ചെയ്യുന്നതു കൊണ്ടാണ് ജിഎസ്ടി പിരിച്ചാൽ പകുതിപ്പണം കേന്ദ്രത്തിന് പോകും. അത് കൊണ്ട് നികുതി പിരിക്കണ്ട എന്നെഴുതിയത്.
         ആ നയമാണ് സർക്കാരിന്റേതെങ്കിൽ പൊതുമരാമത്ത് വകുപ്പിലെ ഉൾപ്പെടെ വർക്ക്സ് കോൺട്രാക്റ്റിന് ജി എസ് ടി പിരിക്കരുത്. കാരണം വർക്കിലെ ജി എസ് ടി കൊടുക്കുന്നത് സംസ്ഥാന സർക്കാരാണ്. പകുതി പണം പോകുന്നത് കേന്ദ്രത്തിലേക്കുമാണ്.

3.pure service എന്താണ് എന്ന് അദ്ദേഹം വിശദമാക്കുന്നു. ഊരാളുങ്കലിന് നികുതി ഒഴിവാക്കിയത് സാധനങ്ങൾ സപ്ലൈ ചെയ്യാതെ സംസ്ക്കാരിക വകുപ്പിൽ ട്രെയിനിംഗ് കൊടുക്കുന്നതിനാണ് സർവ്വീസ് കരാർ.
ഉത്തരം:- ഊരാളുങ്കൽ ലേബർ കോൺ ട്രാക്ടിംഗ് സൊസൈറ്റി കലാകാരന്മാർക്ക് ട്രെയിനിംഗ് വരെ കൊടുക്കുന്ന ഇത്ര വലിയ സ്ഥാപനമാണെന്ന് ഞാനറിഞ്ഞിരുന്നില്ല. പക്ഷെ അവർ കൊടുത്ത ജി എസ് ടി പ്രൊഫൈൽ നമ്പറിൽ ഇത്തരം ഒരു സർവ്വീസ് നൽകുന്ന കാര്യം അവർ പറഞ്ഞിട്ടില്ല. ആ രേഖ ഞാൻ വേണമെങ്കിൽ ഹാജരാക്കാം.

4.16 കോടിയുടെ ക്രാഫ്റ്റ് വില്ലേജെന്ന് പറഞ്ഞു. ശരിക്കും 3 കോടിയുടെ " കലാകാരന്മാർക്കുള്ള ട്രെയിനിംഗ്" മാത്രമേയുള്ളൂ.
ഉത്തരം:- ഇത് ഞാനാണോ ആദ്യം പറഞ്ഞത്. അങ്ങ് അങ്ങയുടെ തന്നെ പോസ്റ്റ് വായിച്ചു നോക്കണം. ഊരാളുങ്കൽ വടകരയിലും വെള്ളാറിലും ഉണ്ടാക്കിയ ക്രാഫ്റ്റ് വില്ലേജ് പോയിക്കാണണം. അത് അവർ നടത്തുന്ന സാംസ്ക്കാരിക പ്രവർത്തനമാണ് എന്നാണ് ഉദാഹരിച്ചിരുന്നത്. ഇപ്പോൾ പറയുന്നു ഈ സാംസ്ക്കാരിക പ്രവർത്തനം നേരത്തെ തുടങ്ങിയതാണ്. അത് ഇപ്പോഴത്തെ അതോറിറ്റി ഉത്തരവിൽ വരില്ലത്രെ.
സാംസ്ക്കാരിക വകുപ്പ് സാംസ്കാരിക പ്രവർത്തനം നടത്താൻ ഊരാളുങ്കലിന് കൊടുത്ത വർക്ക് ഓർഡർ ഉൾപ്പെടെയുള്ള കാര്യങ്ങൾ പ്രസിദ്ധപ്പെടുത്താൻ ദയവു ചെയ്ത് അങ്ങ് തയ്യാറാകണം.

തോമസ് ഐസക്കിന്റെ  fb പോസ്റ്റ്‌.. 
ഊരാളുങ്കൽ സൊസൈറ്റിക്ക് നികുതി ഇളവു കൊടുത്തു എന്ന് പറഞ്ഞ് വി.ഡി. സതീശന്‍ എംഎൽഎ ഇട്ട പോസ്റ്റിനോട് ഞാൻ പ്രതികരിച്ചിരുന്നുവല്ലോ? എൻ്റെ പ്രതികരണത്തിന് അദ്ദേഹം ഇപ്പോള്‍  ചില ചോദ്യങ്ങൾ ചോദിച്ചിരിക്കുന്നു. 

അഡ്വാൻസ്‌ റൂളിംഗ്  അതോറിട്ടി നികുതി ഒഴിവാക്കി കൊടുത്തപ്പോൾ സർക്കാർ നിലപാട് എന്തായിരുന്നു? അതോറിറ്റിയില്‍ ഒരാൾ സംസ്ഥാന നികുതി വകുപ്പ് ജോയിൻ്റ് കമ്മീഷണര്‍ അല്ലേ എന്നതാണ് അദ്ദേഹം ഉയർത്തുന്ന ആദ്യ ചോദ്യം. ഞാന്‍ ഒന്ന് ചോദിക്കട്ടെ. സതീശന്‍ ആദ്യ പോസ്റ്റിൽ ഉന്നയിച്ച ആരോപണം എന്തായിരുന്നു? ഊരാളുങ്കലിനു നികുതി ഇളവു നൽകി  സംസ്ഥാന ജി.എസ്.ടി വകുപ്പ് ഉത്തരവ് ഇറക്കി എന്നും അത് അടിയന്തിരമായി പിൻവലിക്കണം എന്നുമായിരുന്നില്ലേ? ഇത് അഡ്വാൻസ് റൂളിംഗ് അതോറിറ്റിയുടെ ഉത്തരവാണ് എന്ന് പറഞ്ഞതോടെ അദ്ദേഹം ഒന്നു കാലം മാറ്റി ചവിട്ടിയിട്ടുണ്ട്. നിങ്ങളുടെ ഉദ്യോഗസ്ഥനല്ലേ അതില്‍ ഒരംഗം എന്നതാണ് ഇപ്പോള്‍ ചോദ്യം.

 
അഡ്വാൻസ്‌ റൂളിംഗ് അതോറിറ്റിയും അതിൻ്റെ അപ്പീല്‍  അതോറിറ്റിയും അർദ്ധ ജുഡീഷ്യല്‍ സംവിധാനമാണ്. അതില്‍ അംഗങ്ങളാകുന്ന സർക്കാര്‍ ഉദ്യോഗസ്ഥര്‍ നിർവ്വഹിക്കുന്നത് ജുഡീഷ്യല്‍ അധികാരമാണ്. ഈ അതോറിറ്റികൾക്ക് സിവില്‍ പ്രൊസീജിയര്‍ കോഡ് പ്രകാരമുള്ള സിവില്‍ കോടതികളുടെ അധികാരമാനുള്ളത്. അത് പ്രവർത്തിക്കേണ്ട രീതി ചട്ടങ്ങളില്‍ പ്രതിപാദിച്ചിട്ടുണ്ട്. ഈ അതോറിറ്റിയിലെ സർക്കാർ ഉദ്യോഗസ്ഥന് സർക്കാർ നിർദ്ദേശം കൊടുക്കക സാധ്യമല്ല എന്ന് സതീശന് അറിയാത്തതല്ല. വീണെടുത്തു കിടന്ന് ഉരുളുക എന്നതാണ് അദ്ദേഹം ചെയ്യുന്നത്.

നികുതി ഇല്ലാതാക്കണം എന്ന് തീരുമാനിച്ചു എന്നതാണ് വി.ഡി. സതീശന്‍ നിരന്തരം നടത്തുന്ന പ്രയോഗം. ഇത് മനപൂർവ്വം എഴുതുന്നതാണെന്ന് എനിക്ക് അറിയാം. നികുതി ഉണ്ടായിരുന്നു. അത് ഇളവു  ചെയ്തു എന്ന് തോന്നിക്കണം. അതാണ്‌ വിദ്യ. എന്താണ് അഡ്വാൻസ്‌ റൂളിംഗ് എന്നത്? അത് ഞാന്‍ ആദ്യ പോസ്റ്റില്‍ തന്നെ വ്യക്തമാക്കിയതാണ്. നികുതി ബാധ്യത സംബന്ധിച്ച് ആദ്യം തന്നെ വ്യക്തത വരുത്തി നടപടിക്രമങ്ങള്‍ എളുപ്പത്തില്‍ ആക്കാനുള്ള ഒരു നിയമ വ്യവസ്ഥയാണത്. ഊരാളുങ്കലിന് സാംസ്കാരിക വകുപ്പ് നൽകിയ ഒരു സേവന കരാര്‍ നികുതി വിധേയമാണോ എന്നതാണ് ഇവിടെ വന്ന ചോദ്യം? അവര്‍ നൽകുന്ന സേവനം pure service എന്ന ഗണത്തിൽപ്പെടുന്നതാണെന്നും കേന്ദ്ര ജി.എസ്.ടി വകുപ്പിൻ്റെ 2017ലെ വിജ്ഞാപനം അനുസരിച്ച് അത് നികുതി വിധേയമല്ല എന്നതുമാണ്‌ അതോറിറ്റിയുടെ തീർപ്പ്.

അവരുടേത് എന്ത് സർവ്വീസ് എന്നാണ് സതീശന്‍ ചോദിക്കുന്നത്. അവര്‍ കാശ് വാങ്ങിയല്ലേ ജോലി ചെയ്യുന്നത്. അതിന് സർവ്വീസ് എന്ന് എങ്ങനെ പറയും? പ്രതിഫലം ഇല്ലാതെ ചെയ്യുന്നതല്ലേ സർവ്വീസ് എന്നാണ് അദ്ദേഹം ചോദിക്കുന്നത്. 

ഇത് സതീശന്‍ എഴുതിയതാവില്ല എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ട്ടം. ജി.എസ്.ടി എന്നാല്‍ ചരക്കുസേവന നികുതിയെന്നാണ്. ചരക്കുകൾക്കും  സേവനങ്ങൾക്കും  മേലുള്ള നികുതി. നേരത്തെ ഉണ്ടായിരുന്ന service tax കൂടി ചേർത്ത സംയോജിത നികുതി. സേവനങ്ങൾക്ക്  പ്രതിഫലം നൽകുന്നതിന്മേലുള്ള നികുതിയാണിത്. 

പ്രതിഫലേച്ഛയില്ലാതെ സാമൂഹ്യസേവനം പോലെ പണം വാങ്ങാതെ നൽകുന്ന സേവനങ്ങളല്ല ജി.എസ്.ടി.യിലെ pure  service.  ചരക്കു കൈമാറ്റം ഒട്ടും ഇല്ലാത്ത സേവനങ്ങളെയാണ് ജി.എസ്.ടി.യുടെ ഭാഷയിൽ pure  service  എന്നുവിളിക്കുന്നത്. ചരക്കു കൈമാറ്റം ഇല്ലാത്ത സേവനങ്ങൾക്ക് പണം വാങ്ങിയാൽപോലും അവ pure service എന്ന ഗണത്തിലേ വരൂ. ഉദാഹരണത്തിന് ഒരു കെട്ടിടം പണിയാനുള്ള കരാർ നൽകിയാൽ അതിൽ സിമന്റ്, കമ്പി തുടങ്ങിയ ചരക്കുകളുടെ കൈമാറ്റം പ്രസ്തുത വർക്സ് കോൺട്രാക്ട് സേവനങ്ങളുടെ ഭാഗമായി ഉണ്ടാവും. ആയതിനാൽ അത് pure service അല്ല. അവ composite സർവ്വീസാണ്. എന്നാൽ ഇവിടെ ഊരാളുങ്കൽ നൽകുന്ന കലാകാരന്മാർക്കുള്ള ട്രെയിനിംങ് പ്രോഗ്രാം പോലുള്ള സേവനമാണ് നൽകുന്നത്. അതിൻ്റെ ഭാഗമായി ചരക്കു കൈമാറ്റം ഇല്ല. അതുകൊണ്ടു അത് pure service എന്ന ഗണത്തിൽ വരും. ഈ pure service നൽകുന്നതാകട്ടെ സംസ്ഥാന സാംസ്കാരിക വകുപ്പിനാണുതാനും.

ഇങ്ങനെ ജി.എസ്.ടി കൗൺസിൽ ഒഴിവു നൽകുന്നതു ധനനഷ്ടമായി കണക്കാക്കാനാവില്ല. ആരോഗ്യമേഖലയിലെ സേവനങ്ങൾക്കും കൃഷിയുമായി ബന്ധപ്പെട്ട സേവനങ്ങൾക്കും നികുതി ഒഴിവാക്കിയതിനെ ധനനഷ്ടമായി കണക്കാക്കാനാവില്ലല്ലോ. അതേപോലെ തന്നെയാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകളും മുനിസിപ്പാലിറ്റികളും പഞ്ചായത്തുകളും ജനങ്ങൾക്കു നൽകേണ്ട സേവനങ്ങളെ കാണേണ്ടതും. അവയെ നികുതി ബാധ്യതയിൽ നിന്നൊഴിവാക്കിയത് ധനനഷ്ടമല്ല, മറിച്ചു സമൂഹത്തിൻ്റെ ഉന്നമനത്തിനും രാജ്യപുരോഗതിക്കും വേണ്ടി കേന്ദ്ര-സംസംസ്ഥാ ധനമന്ത്രിമാർ അടങ്ങുന്ന ജി.എസ്.ടി കൗൺസിൽ എടുത്ത ഉദാരവും പുരോഗമനപരവുമായ തീരുമാനമാണ്.

വളരെ വിശദമായി ചർച്ച ചെയ്തിട്ടാണ് ഇത്തരത്തിലുള്ള ഒഴിവുകൾ സംബന്ധിച്ച് കൗൺസിൽ തീരുമാനിച്ചത്. പല സംസ്ഥാനങ്ങളും സർക്കാരിനു ലഭിക്കുന്ന സേവനങ്ങൾ നികുതിയിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടതാണ്. എന്നാൽ അങ്ങനെ പൊതുവിൽ ഒഴിവുകൾ നൽകുന്നതിനു പകരം pure services നു മാത്രം ഒഴിവു നൽകാൻ തീരുമാനിക്കുകയായിരുന്നു. എന്തുകൊണ്ട് സംസ്ഥാനങ്ങൾ ഇങ്ങനെ ആവശ്യപ്പെട്ടു? നികുതി മുഴുവൻ അധികമായി സംസ്ഥാന സർക്കാർ നൽകണം. അതിനു പകുതിയേ സംസ്ഥാന സർക്കാരിനു തിരിച്ചുകിട്ടൂ. ഇത് ചൂണ്ടിക്കാണിച്ചതിൽ എനിക്കു വലിയ ജാള്യതയൊന്നും ഇല്ല.

സതീശൻ്റെ മറ്റൊരു തട്ടുപൊളി ചോദ്യം - നിങ്ങള്‍ എന്നു മുതലാണ്‌ ഊരാലുങ്കലിനു പഞ്ചായത്തിന്റെയും മുനിസിപ്പാലിറ്റിയുടെയും പദവി കൊടുത്തത് എന്നാണ്. അതോറിറ്റിയുടെ ഉത്തരവ് തന്നെ ഉദ്ധരിക്കാം. “As per the notification, pure Service (excluding works contract service or other composite supplies involving supply of Goods) provided to the central Government, State Government, or union territory, or local authority or a  government authority by way of any activity in relation to any function entrusted to a panchayath under Article 243 G of the Constitution or in relation to any function entrusted to a municipality under Article 243w  of the Constitution ....”    

അതായത്, സർക്കാരുകൾക്കോ  പഞ്ചായത്തിരാജ് സ്ഥാപനങ്ങൾക്കോ  ഇത്തരത്തിലുള്ള സേവനം ആരു നൽകിയാലും അതു pure service എന്ന ഗണത്തില്‍ വരും.  അതിനു സേവന ദാതാവിൻ്റെ സ്റ്റാറ്റസ് പ്രസക്തമല്ല. ഊരാലുങ്കലിനു മാത്രമല്ല ഇത്തരം ഉത്തരവ് അതോറിട്ടി നൽകിയിട്ടുള്ളത്. Advance Ruling No. KER 27/2019, Dt. 24-5-2019.

കാട്ടില്‍ മരങ്ങള്‍ നടാനും, ഫയർലൈൻ തീർക്കാനും, നദീതീരം സംരക്ഷിക്കാനും  വനം വകുപ്പ് നൽകിയ സേവന കരാര്‍  നാം ഇപ്പോള്‍ ചർച്ച ചെയ്യുന്ന വിജ്ഞാപന പ്രകാരം നികുതി വിധേയമല്ല എന്നാണ് അതോറിറ്റി തീർപ്പ് കൽപ്പിച്ചത്. അതിന്റെ് അർത്ഥം പ്രസ്തുത വ്യക്തിയ്ക്ക് സർക്കാരിൻ്റെയോ പഞ്ചായത്തീരാജ് സ്ഥാപനങ്ങളുടെയോ സ്റ്റാറ്റസ് നൽകി എന്നാണോ? സേവനത്തിന്‍റെ സ്വഭാവം എന്ത് എന്നതാണ് നിയമം അനുശാസിക്കുന്നത്. ഇത് അറിയാതെയല്ല സതീശന്‍ ഇത്തരം വിതണ്ഡ വാദങ്ങള്‍ ഉന്നയിക്കുന്നത്. 

“ക്രാഫ്റ്റ് വില്ലേജ് ഉണ്ടാക്കാൻ 16 കോടി സർക്കാർ കൊടുത്തില്ലേ? ഇത് എന്ത് pure service ആണ്? ഇതിൽ തന്നെ 18 ശതമാനം നികുതിയാകുമ്പോൾ എത്ര തുകയായി?” എന്നൊക്കെ എംഎൽഎ എഴുതിക്കണ്ടു. 16 കോടി രൂപ നൽകിയത് സർഗ്ഗാലയ എന്ന ക്രാഫ്റ്റ് വില്ലേജ് ഉണ്ടാക്കി നടത്തുന്നതിന് ഏതാണ്ട് 10 വർഷം മുമ്പ് നൽകിയതാണ്. അത് ടെണ്ടർ വിളിച്ചാണ് കൊടുത്തത്. അതിലെ നിർമ്മാണത്തിന് അക്കാലത്തെ വാറ്റ് നികുതിയും ഈടാക്കിയിട്ടുണ്ട്. കേന്ദ്രസർക്കാരിന് സർവ്വീസ് ടാക്സും കൊടുത്തു എന്നാണ് ഞാൻ അറിഞ്ഞത്. എന്തിന് അത് ഇപ്പോഴത്തെ വിവാദവുമായി കൂട്ടിക്കുഴയ്ക്കുന്നു?

വളരെ പ്രശസ്തമായ രീതിയിൽ സർഗ്ഗാലയ എന്ന ക്രാഫ്റ്റ് വില്ലേജ് നടത്തിയ പരിചയത്തിൻ്റെ അടിസ്ഥാനത്തിലാണ് 23 ക്രാഫ്റ്റ് കേന്ദ്രങ്ങൾ സ്ഥാപിച്ച് ഗ്രാമീണ കലാകാരൻമാരുടെ നൈപുണിയെ വികസിപ്പിച്ച് അവയുടെ മാർക്കറ്റിംഗിനു സഹായിക്കുന്നതിന് 3 കോടി രൂപ അനുവദിച്ചിട്ടുള്ളത്. ഇതിൽ കെട്ടിട നിർമ്മാണത്തിനോ മറ്റുമുള്ള ഒരു ചെലവും ഉൾപ്പെടുന്നില്ല. അതുകൊണ്ട് ഇത് pure service ആണ്. അതിനു ജി.എസ്.ടി നിയമത്തിൽ നികുതി ഇളവുമുണ്ട്. 

നികുതി ബാധ്യത ഇല്ലാത്ത സേവനങ്ങൾക്ക് നികുതി ഈടാക്കുകയും, ആ തുക സംസ്ഥാന ഖജനാവിൽ നിന്നുതന്നെ നൽകുകയും, അതിൽ പകുതി മാത്രം തിരികെ സംസ്ഥാന ഖജനാവിലേക്കു വരികയും ചെയ്യുന്നത് എങ്ങനെയാണ് സംസ്ഥാനത്തിനു ഗുണകരമാവുന്നത്?

കൊറോണ വൈറസ്: ലോകാരോഗ്യ സംഘടനയുടെ തലവൻ മുന്നറിയിപ്പ് നൽകി

'വാക്സിൻ ദേശീയത'യ്‌ക്കെതിരെ, ഇത് പാൻഡെമിക് നീണ്ടുനിൽക്കുമെന്ന് പറയുന്നു ലോകം എന്ന് ടെഡ്രോസ് അദാനോം ഗെബ്രിയേസസ് കൂട്ടിച്ചേർത്തു.

ദരിദ്ര രാജ്യങ്ങൾക്ക് ന്യായമായ പ്രവേശനമുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട് ഒരു കൊറോണ വൈറസ് വാക്സിൻ.
ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ഞായറാഴ്ച വാക്‌സിനിനെതിരെ മുന്നറിയിപ്പ് നൽകി

ദേശീയത ”, റോൾ ഔട്ടഡ് സമയത്ത് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ രാജ്യങ്ങളോട് അഭ്യർത്ഥിച്ചു, എഎഫ്‌പി റിപ്പോർട്ട് ചെയ്തു. കൊറോണ വൈറസ് പാൻഡെമിക് പരിഹരിക്കുന്നതിനായി ലോകമെമ്പാടും നൂറിലധികം വാക്സിനുകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ വികസിപ്പിച്ചെടുത്ത വാക്സിൻ അണുബാധയ്ക്കെതിരായ മുൻ‌നിര സ്ഥാനാർത്ഥികളിൽ ഒരാളായി വ്യാപകമായി കാണപ്പെടുന്നു.

“രാജ്യങ്ങൾ ആദ്യം സ്വന്തം പൗരന്മാരെ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്, പക്ഷേ ഫലപ്രദമായ വാക്സിൻ ഉണ്ടെങ്കിൽ ഞങ്ങൾ അത് ഫലപ്രദമായി ഉപയോഗിക്കണം,” മൂന്ന് ദിവസത്തെ ലോകാരോഗ്യ ഉച്ചകോടി ഉദ്ഘാടന വേളയിൽ ഒരു വീഡിയോ പ്രസംഗത്തിൽ അദാനോം ഗെബ്രിയേസസ് പറഞ്ഞു. ചില രാജ്യങ്ങളിലെ എല്ലാ ആളുകളേക്കാളും എല്ലാ രാജ്യങ്ങളിലെയും ചില ആളുകൾക്ക് വാക്സിനേഷൻ നൽകുക എന്നതാണ് അതിനുള്ള ഏറ്റവും നല്ല മാർഗം. ഞാൻ വ്യക്തമായിരിക്കട്ടെ: വാക്സിൻ ദേശീയത പാൻഡെമിക് വർദ്ധിപ്പിക്കും, അത് ചുരുക്കില്ല. ”
യൂറോപ്യൻ യൂണിയൻ, യുണൈറ്റഡ് സ്റ്റേറ്റ്സ്, ബ്രിട്ടൻ, ജപ്പാൻ, മറ്റ് ചില രാജ്യങ്ങൾ എന്നിവ വാക്സിനുകൾ വികസിപ്പിക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനികളുമായി ഇതിനകം തന്നെ ബൾക്ക് ഓർഡറുകൾ നൽകിയിട്ടുണ്ട്. കൊറോണ വൈറസ് വാക്സിൻ ദരിദ്ര രാജ്യങ്ങൾക്ക് ന്യായമായ ലഭ്യത ഉണ്ടെന്ന് ലോകം ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് അദാനോം ഗെബ്രിയേസസ് ഐക്യ പോരാട്ടത്തിന് ഇറങ്ങി.

ലോകാരോഗ്യ സംഘടനയുടെ മേധാവിയുടെ അഭിപ്രായത്തിൽ ലോകമെമ്പാടുമുള്ള റെക്കോർഡ് പുതിയ അണുബാധകൾ റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച മാത്രം 4,65,319 കേസുകൾ രജിസ്റ്റർ ചെയ്തതായി ഏജൻസിയുടെ കണക്കുകൾ വ്യക്തമാക്കുന്നു. ആഗോളതലത്തിൽ കൊറോണ വൈറസ് 4.29 കോടിയിലധികം ആളുകളെ ബാധിക്കുകയും 11,52,978 പേർ കൊല്ലപ്പെടുകയും ചെയ്തുവെന്ന് ജോൺസ് ഹോപ്കിൻസ് സർവകലാശാല അറിയിച്ചു. ലോകമെമ്പാടുമുള്ള റിക്കവറി 2.88 കോടി കടന്നു.

"വടക്കൻ അർദ്ധഗോളത്തിലെ പല രാജ്യങ്ങൾക്കും കേസുകൾ വർദ്ധിക്കുന്ന അപകടകരമായ നിമിഷമാണിത്. ശരിയായ നടപടികൾ വേഗത്തിൽ സ്വീകരിക്കുന്നത് പൊട്ടിപ്പുറപ്പെടുന്നത് നിയന്ത്രിക്കാനാകുമെന്ന് ഞങ്ങൾ വീണ്ടും വീണ്ടും കണ്ടു."

- ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ്

“നമ്മുടെ കാലത്തെ ഏറ്റവും വലിയ പ്രതിസന്ധി” എന്നാണ് ഐക്യരാഷ്ട്ര സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഈ മഹാമാരിയെ വിശേഷിപ്പിച്ചത്, “ഓരോ ഘട്ടത്തിലും ഞങ്ങൾക്ക് ആഗോള ഐക്യദാർഢ്യം ആവശ്യമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു. "ഒരു വാക്സിൻ ആഗോള പൊതുനന്മയായിരിക്കണം. വാക്സിനുകൾ, പരിശോധനകൾ

തദ്ദേശ തെരഞ്ഞെടുപ്പിന് മാർഗരേഖ പുറത്തിറക്കി. പ്രചാരണ പ്രവർത്തനങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ഭവന സന്ദർശനത്തിന് സ്ഥാനാർത്ഥികൾക്കൊപ്പം അഞ്ച് പേർ മാത്രമേ പാടുള്ളു. റോഡ് ഷോയ്ക്ക് പരമാവധി മൂന്ന് വാഹനങ്ങൾ മാത്രമേ അനുവദിക്കൂ. ജാഥകളും കൊട്ടിക്കലാശവും വിലക്കിയിട്ടുണ്ട്. പരമാവധി പ്രചരണം സോഷ്യൽ മീഡിയ വഴിയേ ആകാവുവെന്നും നിർേേദശത്തിൽ പറയുന്നു.
ബൂത്തിന് പുറത്ത് വെള്ളവം സോപ്പും കരുതണമെന്നും ബൂത്തിനകത്ത് സാനിറ്റൈസർ നിർബന്ധമാണെന്നും മർഗ നിർദേശത്തിൽ വ്യക്തമാക്കുന്നു. ബൂത്തിനകത്ത് ഒരേ സമയം മൂന്ന് വോട്ടർമാർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുകയുള്ളു. പോളിംഗ് ഉദ്യോഗസ്ഥർക്ക് ഫെയ്‌സ് ഷീൽഡും കൈയ്യുറയും നിർബന്ധമാക്കി. വോട്ടർമാർക്ക് മാസ്‌ക് നിർബന്ധമാണ്. കൊവിഡ് രോഗികൾക്കും, നിരീക്ഷണത്തിലുള്ളവർക്കും തപാൽ വോട്ടും അനുവദിക്കും.

തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടു ഘട്ടമായി നടത്തുമെന്നാണ് സൂചന. തെരഞ്ഞെടുപ്പ് ഡിസംബർ 11ന് മുൻപ് നടത്താനാണ് നീക്കം...

കൂത്തുപറമ്പ് വെടിവെപ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്റെ സഹോദരൻ ബിജെപി അംഗത്വമെടുത്തു. കണ്ണൂർ ചൊക്ലി മേനപ്രം സ്വദേശി പുതുക്കുടി ശശിയാണ് ബിജെപിയിൽ ചേർന്നത്. 
തലശേരി ബിജെപി ഓഫിസിൽ നടന്ന ചടങ്ങിൽ സംസ്ഥാന സെക്രട്ടറി കെ പി പ്രകാശ് ബാബു അംഗത്വം നൽകി. വിവിധ വിഷയങ്ങളിലുള്ള സിപിഎം നിലപാടുകളിൽ പ്രതിഷേധിച്ചാണ് പാർട്ടി വിട്ടതെന്ന് ശശി പറഞ്ഞു. 
വരും ദിവസങ്ങളിൽ കൂടുതൽ പേർ ബിജെപിയിൽ എത്തുന്നുമെന്ന് നേതാക്കളും വ്യക്തമാക്കി.

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget