‘കമ്മ്യൂണിറ്റി’ ഫീച്ചറുമായി വാട്സ്ആപ്പ്; ഗ്രൂപ്പുകൾ കൈകാര്യം ചെയ്യുന്ന രീതിയിൽ ഇനി വലിയ മാറ്റം

ന്യൂഡൽഹി ∙ ഒരേ സ്വഭാവമുള്ള വാട്സ്ആപ്പ് ഗ്രൂപ്പുകൾ ഒരുമിപ്പിച്ച് 5,000 പേർക്കു വരെ ഒരേസമയം അറിയിപ്പു നൽകാൻ കഴിയുന്ന ‘വാട്സാപ് കമ്യൂണിറ്റീസ്’ ഇന്ത്യയിൽ ലഭ്യമായിത്തുടങ്ങി. ഉദാഹരണത്തിന് ഒരാൾ ഒരു കോളജുമായി ബന്ധപ്പെട്ട വ്യത്യസ്ത ഗ്രൂപ്പുകളുടെ അഡ്മിൻ ആണെങ്കിൽ, ഇവയെല്ലാം കൂടി കോളജ് കമ്യൂണിറ്റി എന്ന പേരിൽ ഒരു കുടക്കീഴിലാക്കാം. 

whatsapp button Telegram

50 ഗ്രൂപ്പുകൾ വരെ ഒരു കമ്യൂണിറ്റിയിൽ ഉൾപ്പെടുത്താം. ഈ ഗ്രൂപ്പുകളിലെ എല്ലാ അംഗങ്ങൾക്കും ഒരുമിച്ചു ലഭിക്കേണ്ട സന്ദേശം അയയ്ക്കാൻ ഈ കമ്യൂണിറ്റിയിൽ അനൗൺസ്മെന്റ് ഗ്രൂപ്പ് എന്നൊരു ഗ്രൂപ്പ് തനിയെ സൃഷ്ടിക്കപ്പെടും. നിലവിൽ അതതു ഗ്രൂപ്പിൽ മാത്രമുള്ള സംഭാഷണം അങ്ങനെ തന്നെ തുടരാനുമാകും. ഫീച്ചർ ലഭ്യമാകാൻ വാട്സാപ്പിന്റെ പുതിയ വേർഷനിലേക്ക് അപ്ഡേറ്റ് ചെയ്യുക.

എന്താണ് വാട്സാപ് കമ്മ്യൂണിറ്റി ഫീച്ചർ?

കമ്മ്യൂണിറ്റികൾ ഉപയോക്താക്കളെ മുഴുവൻ കമ്മ്യൂണിറ്റിയിലേക്കും അയച്ച അപ്‌ഡേറ്റുകൾ സ്വീകരിക്കാനും അവർക്ക് പ്രാധാന്യമുള്ള കാര്യങ്ങളെക്കുറിച്ച് ചെറിയ ചർച്ചാ ഗ്രൂപ്പുകൾ എളുപ്പത്തിൽ സംഘടിപ്പിക്കാനും അനുവദിക്കുമെന്ന് കമ്പനി ഔദ്യോഗിക ബ്ലോഗ് പോസ്റ്റിൽ കുറിച്ചു. ഗ്രൂപ്പിലെ എല്ലാവർക്കുമായി അറിയിപ്പ് സന്ദേശങ്ങൾ പ്രത്യേകം അയയ്‌ക്കാൻ സാധിക്കുന്ന പുതിയ ടൂളുകളും അഡ്‌മിനുകൾക്കായി കൊണ്ടുവരും. ഏതൊക്കെ ഗ്രൂപ്പുകൾ ഉൾപ്പെടുത്താമെന്നത് അഡ്മിന് തീരുമാനിക്കാം, നിയന്ത്രിക്കാനും സാധിക്കും.

ഗ്രൂപ്പ് ചാറ്റുകളെ എളുപ്പത്തിൽ കൈകാര്യം ചെയ്യുന്നതിനുള്ള ഒരു പുതിയ ഫീച്ചറാണിതെന്ന് പറയാം. ലോകമെമ്പാടുമുള്ള ഉപയോക്താക്കളുടെ ആവശ്യങ്ങൾ പരിഗണിച്ചാണ് വാട്സാപ്പിന്റെ പുതിയ നീക്കമെന്നതും ശ്രദ്ധേയമാണ്. ഈ ഫീച്ചർ ഉപയോഗിച്ച് സ്‌കൂളുകൾക്കും പ്രാദേശിക ക്ലബ്ബുകൾക്കും ലാഭേച്ഛയില്ലാത്ത പ്രവർത്തിക്കുന്ന സംഘടനകൾക്കും എല്ലാവരെയും ഒരു കുടക്കീഴിൽ കൊണ്ടുവരുന്നത് എളുപ്പമാക്കാൻ സാധിക്കും. അതിനാൽ ആശയവിനിമയ വിടവ് ഉണ്ടാകില്ല. നിർദിഷ്‌ട ക്ലാസുകൾ, പാഠ്യേതര പ്രവർത്തനങ്ങൾ അല്ലെങ്കിൽ സന്നദ്ധ ആവശ്യങ്ങൾ എന്നിവയെക്കുറിച്ചുള്ള ഗ്രൂപ്പുകൾ സജ്ജീകരിക്കാനും വായിക്കേണ്ട അപ്‌ഡേറ്റുകൾ പങ്കിടാനും സ്‌കൂളിലെ എല്ലാ രക്ഷിതാക്കളെയും ഒരുമിച്ച് കൊണ്ടുവരുന്നത് കമ്മ്യൂണിറ്റികൾ എളുപ്പമാക്കുമെന്ന് കരുതുന്നു എന്ന് സന്ദേശമയയ്‌ക്കൽ പ്ലാറ്റ്‌ഫോം ബ്ലോഗിൽ കുറിച്ചു.

whatsapp button Telegram

ആർക്കും ഒരു കമ്മ്യൂണിറ്റി സൃഷ്ടിക്കാനും ഒന്നിലധികം ഗ്രൂപ്പുകളെ അതിൽ ചേര്‍ക്കാനും സാധിക്കും. എന്നാൽ, എല്ലാം അതാത് ഗ്രൂപ്പുകളുടെ അഡ്മിൻമാർ കമ്മ്യൂണിറ്റി ക്ഷണം സ്വീകരിച്ചാൽ മാത്രമാണ് ഗ്രൂപ്പുകൾ ഒന്നിപ്പിക്കാൻ കഴിയുക. എന്നാൽ പ്രത്യേക ഗ്രൂപ്പിലുള്ളവർക്ക് മാത്രമാണ് ആ ഗ്രൂപ്പിലെ സന്ദേശങ്ങൾ കാണാൻ കഴിയുക. അവരുടെ കമ്മ്യൂണിറ്റിയിലെ മറ്റു ഗ്രൂപ്പുകളിലെ ഉപയോക്താക്കളുടെ മെസേജുകളോ വാട്സാപ് നമ്പറുകളോ കാണാൻ കഴിയില്ല. എന്നാൽ ഏതൊക്കെ ഗ്രൂപ്പിലുളളവർക്ക് ഏതൊക്കെ മെസേജ് കാണാമെന്നത് കമ്മ്യൂണിറ്റി അഡ്മിൻമാർക്ക് തീരുമാനിക്കുകയും ചെയ്യാം.

കമ്മ്യൂണിറ്റീസ് അഡ്മിന്റെ അധികാരം

തന്റെ കമ്മ്യൂണിറ്റിയിലേക്ക് ഏത് ഗ്രൂപ്പിനെ ഉള്‍ക്കൊള്ളിക്കാം, ഏതു ഗ്രൂപ്പിനെ പുറത്തു നിർത്താം എന്നത് കമ്മ്യൂണിറ്റി അഡ്മിന്റെ അധികാരമായിരിക്കും. കമ്മ്യൂണിറ്റിയുമായി ബന്ധപ്പട്ട് ഗ്രൂപ്പുകളില്‍ വരുന്ന സന്ദേശം നീക്കം ചെയ്യാനുള്ള അധികാരവും കമ്മ്യൂണിറ്റി അഡ്മിന് ഉണ്ടായിരിക്കും. പ്രശ്നക്കാരെ കമ്മ്യൂണിറ്റിയില്‍ നിന്ന് പുറത്താക്കാനും അഡ്മിന് അധികാരം ഉണ്ടായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button