രണ്ടാം തരംഗത്തിന്റെ ഉത്തരവാദിത്തം പ്രധാനമന്ത്രിക്ക്; അദ്ദേഹത്തിന് കോവിഡ് എന്താണെന്ന് മനസിലായിട്ടു പോലുമില്ല, വൈറസിനെ അവഗണിക്കുകയാണ് ചെയ്തതെന്നും രാഹുല്‍ ഗാന്ധി

കോവിഡ് രണ്ടാം തരംഗത്തിന്റെ ഉത്തരവാദിത്തം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണെന്നും അദ്ദേഹത്തിന് കോവിഡ് എന്താണെന്നു മനസിലായിട്ടു പോലുമില്ലെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വൈറസിനെ അവഗണിക്കുകയാണ് പ്രധാനമന്ത്രി ചെയ്തതെന്ന് പറഞ്ഞ രാഹുൽ മോദിക്ക് പ്രതിച്ഛായയെക്കുറിച്ചു മാത്രമാണ് ആശങ്കയെന്നും കുറ്റപ്പെടുത്തി.
കൃത്യമായ വിവരങ്ങൾ നൽകുകയും സത്യം പറയുകയും ചെയ്യുന്നവർക്കു നേരെ പ്രധാനമന്ത്രി ചെവി കൊട്ടിയടച്ചുവെന്നും രാഹുൽ ചൂണ്ടിക്കാട്ടി. ‘നമ്മൾ വാതിലുകൾ എല്ലാം തുറന്നിട്ടു. ഇപ്പോഴും അടയ്ക്കുന്നില്ല. അമേരിക്ക പകുതിയോളം ആളുകൾക്കു വാക്സിൻ നൽകിക്കഴിഞ്ഞു. ബ്രസീലിൽ ഒമ്പതുശതമാനം വാക്സിനേഷൻ പൂർത്തിയാക്കി. അവരാരും വാക്സിൻ തലസ്ഥാനമല്ല. നമ്മളാണ് വാക്സിൻ നിർമിക്കുന്നത്.[post_ads]
വെറും മൂന്നു ശതമാനത്തിനു മാത്രം വാക്സിൻ നൽകിയാൽ അടുത്ത തരംഗവും തടയാനാവില്ല. കൂടുതൽ സമയം അനുവദിച്ചാൽ വൈറസ് പുതിയ വകഭേദങ്ങളായി രൂപാന്തരപ്പെടും. ഇത്തരത്തിലാണ് വാക്സിനേഷൻ എങ്കിൽ മൂന്നും നാലും തരംഗം ഇന്ത്യയിൽ ആഞ്ഞടിക്കും’ എന്നും രാഹുൽ പറഞ്ഞു.
സർക്കാർ പുറത്തുവിടുന്ന കോവിഡ് മരണസംഖ്യ തെറ്റാണെന്നും ഇതല്ല എണ്ണം മറച്ചുവയ്ക്കാനുള്ള സമയമെന്നും രാഹുൽ പറഞ്ഞു. സത്യം പറയാൻ സർകാർ തയാറാകണം. കോവിഡ് മഹാമാരി സർകാർ കൈകാര്യം ചെയ്തതിലെ പാളിച്ച കൊണ്ടാണ് ലക്ഷങ്ങൾക്കു ജീവൻ നഷ്ടമായത്. ലോക്ഡൗണും സാമൂഹിക അകലവും മാസ്കും താൽക്കാലിക പരിഹാരം മാത്രമാണ്.
വാക്സിനാണ് സ്ഥിരമായ പരിഹാരം. കൃത്യമായ വാക്സിൻ പദ്ധതി വേണമെന്ന് ഞാൻ തന്നെ പ്രധാനമന്ത്രിയോടു പറഞ്ഞതാണ്. എന്നാൽ മുന്നറിയിപ്പുകളെല്ലാം അവഗണിക്കുകയാണ് സർകാർ ചെയ്തത്. കൊറോണയ്ക്കെതിരെയാണ് പോരാട്ടം. എന്നാൽ സർകാർ വൈറസിനെതിരെയല്ല പ്രതിപക്ഷത്തിനെതിരെയാണു പോരാടുന്നതെന്നും രാഹുൽ കുറ്റപ്പെടുത്തി.[post_ads_2]

Related Articles

Leave a Reply

Your email address will not be published.

Back to top button
Welcome To Nerrekha News Portal Would you like to receive notifications on latest news updates? No Ok