സൈബർ സഖാക്കളെ തിരിച്ചു എയറിൽ കയറ്റി കോൺഗ്രസിന്റെ സൈബർ ടീമും ‘പദയാത്ര മതിയായിരുന്നു’; ഷാഫിയുടെ ‘തമാശ’ ട്രോളായി; തിരിച്ചു കോൺഗ്രസ്സും.

ഫോട്ടോ കടപ്പാട് :- റാഫി കൊല്ലം 
വാളയാറും വണ്ടിപ്പെരിയാറും കുമളിയിലും ബാലികമാർ സഖാക്കളാൽ പീഡിപ്പിക്കപ്പെടുമ്പോൾ ഒരക്ഷരം പോലും ഉരിയാടാത്തവർ, ആമസോൺ കാടുകൾ കാത്തുന്നതും നോക്കി നടക്കുന്നത്.. പദയാത്ര എന്നാണ് പറഞ്ഞത് അല്ലാതെ വീട്ടിലിരുന്നു ദോശ ചൂടാനും ലുഡോ കളിക്കാനും അല്ല 
ദിനംപ്രതി ഉയരുന്ന ഇന്ധനവിലയ്ക്കെതിരെ 100 കിലോമീറ്റർ സൈക്കിൾ ചവിട്ടി യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധം വലിയ ശ്രദ്ധ നേടിയിരുന്നു. ദേശീയ അധ്യക്ഷൻ ബി.വി ശ്രീനിവാസ് അടക്കമെത്തിയതോടെ പ്രതിഷേധത്തിന് വലിയ പിന്തുണയും ലഭിച്ചു.[post_ads]
 ഇതിന് പിന്നാലെ സൈക്കിൾ ചവിട്ടുന്നതിനിടെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിൽ സഹപ്രവർത്തകരോട് പറഞ്ഞ തമാശവാചകം ഇടത് ട്രോള്‍പേജുകളില്‍ നിറയുകയാണ്.വോട്ടിന് വേണ്ടിയുള്ള നാടകമാണ് ഇതെന്നാണ് വിഡിയോ പങ്കിട്ടുള്ള വിമര്‍ശനം.

നികുതി പോലും കുറയ്ക്കാൻ തയാറാകാത്ത സംസ്ഥാന സർക്കാരിനെതിരെ ഒരു വാക്ക് മിണ്ടാത്ത ഡിവൈഎഫ്ഐക്കാരാണ് 100 കിലോമീറ്റർ സൈക്കിൾ യാത്ര നടത്തിയ ഷാഫിയെ പരിഹസിക്കുന്നതെന്ന് തിരിച്ചടിച്ച് കോൺഗ്രസുകാരും രംഗത്തെത്തി.


‘അപ്പോഴേ പറഞ്ഞില്ലേ പദയാത്ര നടത്തിയാൽ മതിയായിരുന്നു’ എന്നാണ് സൈക്കിൾ റാലിയിലെ സൗഹൃദ സംഭാഷണത്തിനിടെ ഷാഫി പറയുന്നത്. ഈ ഓഡിയോ ചൂണ്ടിക്കാട്ടിയാണ് ഷാഫിയെ പരിഹസിക്കുന്നത്. സൈക്കിൾ റാലിയാണെങ്കിലും പദയാത്ര ആണെങ്കിലും പ്രതിഷേധിച്ചല്ലോ എന്ന് ചോദിച്ചാണ് യൂത്ത് കോൺഗ്രസുകാർ മറുപടി നൽകുന്നത്. ബസിലോ കാറിലോ പോകണം എന്നല്ലല്ലോ പറഞ്ഞതെന്നും കാല്‍നടയായി പോകുന്ന കാര്യമല്ലേയെന്നും കോണ്‍ഗ്രസ് സൈബര്‍ ടീം ഗ്രൂപ്പുകള്‍ മറുപടി നല്‍കുന്നു. വിഡിയോ കാണാം.
മറുപടികൾ

•വീട്ടിൽ ഇരുന്നു ദോശ ചുടുന്നവർക്കും ലുഡോ കളിക്കുന്നവർക്കും 100 Km സൈക്കിൾ ചവിട്ടൽ നിസ്സാരമാണെന്ന് തോന്നും സ്വാഭാവികം. കേന്ദ്രം കോൺഗ്രസ്‌ ഭരിക്കുമ്പോൾ തെരുവിൽ നിന്ന് കയറാത്തവർ ബിജെപി ഭരിക്കുമ്പോൾ മാളത്തിൽ ഒളിക്കുന്നത് അന്തർധാരയുടെ കിടപ്പിന്റെ മറ്റൊരു വശമാണ്.

•കേന്ദ്രസർക്കാരിനെ പേടിച്ച് ഒന്നും ഉരിയാടാതെ വീട്ടിൽ ഇരുന്ന് ദോശചുട്ടും ലുഡോ കളിച്ചും സമയം കളയുന്ന ഡി വൈ എഫ് ഐ കുഞ്ഞുങ്ങളോടാണ് , കൊടകര കുഴൽപ്പണ കേസിൽ പിണറായി വിജയൻ ഉള്ളി സുരയുടെ കാൽ നക്കിവടിക്കുന്നത് കണ്ടില്ലെങ്കിലും ഷാഫി പറമ്പിലിന്റെ ഇന്ധന വിലവർദ്ധനവിനെതിരെയുള്ള സൈക്കിൾ യാത്ര നിങ്ങൾ കണ്ടുവല്ലോ !
ഈ സൈക്കിൾ യാത്രയും പദയാത്രയും ഒക്കെ ഓരോ സമര മാർഗങ്ങൾ തന്നെയാണ് ,അല്ലാതെ ഡി വൈ എഫ് ഐക്കാരെ പോലെ ബിനീഷ് കോടിയേരി ഇറക്കി തന്ന കഞ്ചാവും വലിച്ച് പെട്രോൾ പമ്പിന് തീയിടാൻ യൂത്ത് കോൺഗ്രസ്സുകാർക്ക് അറിയില്ലലോ…


•വീട്ടിൽ ഇരുന്ന് ദോശ ചുടുന്നവർക്ക് പൊളിയും… വാളയാറും വണ്ടിപ്പെരിയാറും കുമളിയിലും ബാലികമാർ സഖാക്കളാൽ പീഡിപ്പിക്കപ്പെടുമ്പോൾ ഒരക്ഷരം പോലും ഉരിയാടാത്തവർ, ആമസോൺ കാടുകൾ കാത്തുന്നതും നോക്കി നടക്കു അന്തങ്ങളെ….[post_ads_2]

Related Articles

Leave a Reply

Your email address will not be published.

Back to top button
Welcome To Nerrekha News Portal Would you like to receive notifications on latest news updates? No Ok