
ദില്ലി: കോണ്‍ഗ്രസ് സംസ്ഥാന തിരഞ്ഞെടുപ്പുകൾക്ക് ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞു ഇതിന്റെ മുന്നോടിയായി രാഹുല്‍ ഗാന്ധി സ്വന്തം ടീമിനെ ശക്തിപ്പെടുത്തുന്നു. ദേശീയ അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് വൈകുന്നത് കൊണ്ട് സംസ്ഥാനങ്ങളിലാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ നേട്ടമുണ്ടാക്കി നേതൃസ്ഥാനം ഏറ്റെടുക്കുക എന്നതാണ് രാഹുൽ കണക്ക് കൂട്ടുന്നത് അതിനായി പലയിടത്തും ബിജെപിയില്‍ നിന്നും ആര്‍എസ്എസില്‍ നിന്നുമൊക്കെ വിട്ടുവന്നവരെയും ഉപയോഗിക്കുന്നുണ്ട് അദ്ദേഹം. സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ ചില നിര്‍ണായക മാറ്റങ്ങളാണ് രാഹുല്‍ നടത്താന്‍ ഉദ്ദേശിക്കുന്നത്.
രാഹുല്‍ ഗാന്ധിയുടെ ടീം 2019ന് ദുര്‍ബലമായതാണ് പലയിടത്തും നേതാക്കള്‍ കൊഴിഞ്ഞുപോകാന്‍ കാരണമായത്. സച്ചിന് പൈലറ്റ് അടക്കമുള്ളവരുടെ പരാതിയാണ് രാഹുല്‍ പരിഹരിക്കുന്നത്. പഞ്ചാബില്‍ സിദ്ദുവിനെ നിയമിച്ചതോടെ അവിടെ രാഹുലിനൊപ്പം നിര്‍ത്താന്‍ സാധിക്കുന്ന ടീമിനെ കൂടിയാണ് ഉണ്ടാക്കാന്‍ സാധിച്ചത്. രണ്ട് വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ ടീം രാഹുലില്‍ നിന്നാണ്. ഇതില്‍ തന്നെ സിദ്ദു ബിജെപിയില്‍ നിന്ന് വന്ന നേതാവാണ്. അത്തരം നേതാക്കള്‍ക്ക് കോണ്‍ഗ്രസില്‍ പ്രമോഷന് ലഭിക്കുമെന്ന സൂചന കൂടിയാണ് രാഹുല്‍ നല്‍കുന്നത്.രാജസ്ഥാനില്‍ സച്ചിന് പൈലറ്റിനെ കൈവിടാന്‍ രാഹുല്‍ തയ്യാറല്ല. സംസ്ഥാന അധ്യക്ഷ സ്ഥാനവും ഒപ്പം ഉപമുഖ്യമന്ത്രി സ്ഥാനവും ഒരേപോലെ കിട്ടുന്ന പ്ലാനാണ് സച്ചിനായി രാഹുലിന് മുന്നിലുള്ളത്. ജയ്പൂരില്‍ മുനിസിപ്പല്‍ കോര്പ്പറേഷന് കൈവിടുകയോ ബിഎസ്പിയുടെ എംഎല്‍എമാര്‍ അടക്കമുള്ള സ്വതന്ത്രര്‍ ഗെലോട്ടിനുള്ള പിന്തുണ പിന്‍വലിക്കുകയോ ചെയ്താല്‍ ആ നിമിഷം സച്ചിന് രാജസ്ഥാനില്‍ നറുക്ക് വീഴും. ഇവര്‍ പിന്തുണ പിന്‍വലിക്കാന്‍ കാത്തിരിക്കുകയാണ് രാഹുല്‍. മന്ത്രിസഭാ പുനസംഘടനയില്ലെങ്കില് അത് തനിയെ സംഭവിക്കും. ഉപമുഖ്യമന്ത്രി സച്ചിന് ലഭിക്കാനും ഇത് വഴിയൊരുക്കും.ബിജെപിയില്‍ നിന്ന് കളി പഠിച്ച വന്ന നേതാക്കളെയാണ് ഇപ്പോള്‍ രാഹുല്‍ തേടുന്നത്. തെലങ്കാനയില്‍ എബിവിപിയുടെ ഒക്കെ ഭാഗമായിരുന്ന രേവന്ത് റെഡ്ഡി അത്തരത്തിലൊരു നേതാവാണ്. 2023ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തെലങ്കാനയില്‍ അധികാരം പിടിച്ചാല്‍ രേവന്ത് റെഡ്ഡിയെ രാഹുല്‍ ദേശീയ തലത്തിലേക്ക് കൊണ്ടുവരും. ടീം രാഹുലിലേക്ക് അടുത്തതായി വരാന്‍ പോകുന്ന നേതാവും റെഡ്ഡിയാണ്. രാഹുലിന്റെ വിശ്വസ്തന് കൂടിയാണ് അദ്ദേഹം. 2024ല്‍ തെലങ്കാനയില്‍ നിന്ന് 7 സീറ്റാണ് രാഹുലിന്റെ ടാര്‍ഗറ്റ്.അമരീന്ദര്‍ സിംഗ്, അശോക് ഗെലോട്ട്, ഭൂപീന്ദര്‍ സിംഗ് ഹൂഡ, ഉമ്മന്‍ ചാണ്ടി, സിദ്ധരാമയ്യ, ഗുലാം നബി ആസാദ്, ദിഗ് വിജയ് സിംഗ്, കപില്‍ സിബല്‍ എന്നിവര്‍ രാഹുലിന്റെ ഒഴിവാക്കല്‍ ലിസ്റ്റിലുള്ളവരാണ്. ഇവര്‍ക്കൊന്നും ഇനി ഒരു പദവിയും കോണ്‍ഗ്രസില്‍ ലഭിക്കാന്‍ പോകുന്നില്ല. കോണ്‍ഗ്രസിലെ സിസ്റ്റം മാറണമെന്നാണ് രാഹുല്‍ നേതാക്കളോട് സൂചിപ്പിച്ചിരിക്കുന്നത്. അതിലുപരി സോണിയ മക്കള്‍ക്ക് ബാറ്റണ്‍ കൈമാറി എന്നാണ് വ്യക്തമാകുന്നത്. അഹമ്മദ് പട്ടേലിന്റെ അന്ത്യത്തോടെ തന്നെ ഇത് തുടങ്ങിയിരുന്നു. ഇപ്പോള്‍ പൂര്‍ണമായും രാഹുല്‍, പ്രിയങ്ക ടീമിന്റെ കൈയ്യിലാണ് പാര്‍ട്ടി ഭരണം ഉള്ളത്.2024 വരെ കമല്‍നാഥിന് ടീം രാഹുലില്‍ റോളുണ്ടാവും. കോണ്‍ഗ്രസ് ജയിച്ചാല്‍ രാഹുലിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി കമല്‍നാഥിനെ കാണാം. അഹമ്മദ് പട്ടേലിന് സമാനമായി കമല്‍നാഥ് വളരും. എന്നാല്‍ തോറ്റാല്‍ കമല്‍നാഥ് അടക്കമുള്ളവര്‍ പുറത്താവും. പ്രശാന്ത് കിഷോര്‍ ഒരു ടീമിനെ കോണ്‍ഗ്രസിനുള്ളില്‍ തയ്യാറാക്കി കൊണ്ടിരിക്കുകയാണ്.[post_ads]
അതേസമയം മണിപ്പൂരിലെ പ്രശ്നം പരിഹരിക്കാന്‍ ഭക്തചരണ്‍ ദാസിനെയും ഹൈക്കമാന്‍ഡ് നിയോഗിച്ചിട്ടുണ്ട്. പത്ത് എംഎല്‍എമാര്‍ ഇവിടെ ബിജെപിയില്‍ ചേരുമെന്ന് സൂചനയുണ്ട്.മഹാരാഷ്ട്രയില്‍ നാനാ പടോലെയും ബിജെപി ബന്ധമുള്ളയാളാണ്. അഗ്രസീവായിട്ടുള്ള നേതാക്കളാണ് വേണ്ടതെന്നാണ് രാഹുല്‍ കരുതുന്നത്. രേവന്തും പടോലെയും അത്തരത്തിലുള്ള നേതാക്കളാണ്. പടോലെയുടെ വരവ് മഹാരാഷ്ട്രയില്‍ രാഷ്ട്രീയ മാറ്റം തന്നെ ഉണ്ടാക്കിയിരിക്കുകയാണ്. പടോലെയ്ക്ക് കോണ്‍ഗ്രസിനെ ഒറ്റയ്ക്ക് അധികാരത്തിലെത്തിക്കുക എന്ന ടാര്‍ഗറ്റാണ് ഉള്ളത്. 80 സീറ്റിലെങ്കിലും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മത്സരിക്കും. ഇതില്‍ 70 സീറ്റെങ്കിലും നേടണമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.ഒരു സംസ്ഥാനത്ത് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവാന്‍ പറ്റുന്ന 10 സ്ഥാനാര്‍ത്ഥികളെയെങ്കിലും വളര്‍ത്തി കൊണ്ടുവരാനാണ് രാഹുലിന്റെ പ്ലാന്‍. ദേശീയ തലത്തിലേക്ക് പറ്റിയ അന്‍പതോളം നേതാക്കള്‍ വേറെയും കണ്ടെത്തുക മറ്റൊരു പ്ലാനാണ്. 2024ല്‍ പുതിയ എന്തെങ്കിലും തന്ത്രം പ്രയോഗിച്ചില്ലെങ്കില്‍ നരേന്ദ്ര മോദിയെ വീഴ്ത്താനാവില്ലെന്ന് രാഹുലിന് അറിയാം. ഒരു നേതാവ് പോലും സോണിയയുടെ ടീമില്‍ നിന്നുണ്ടാവില്ലെന്നാണ് സൂചന. ക്യാമ്പയിന് കമ്മിറ്റി മുതല്‍ സ്ഥാനാര്‍ത്ഥി പട്ടിക വരെയുള്ള കാര്യങ്ങള്‍ പ്രശാന്ത് കിഷോറാണ് കൈകാര്യം ചെയ്യുക.[post_ads_2]