CongresskeralaLatestLatest-NewsTravelVD Satheesan

കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് കെട്ടിട സമുച്ചയം അഴിമതിയും ദുരൂഹതയും -സമഗ്രമായ അന്വേഷണം വേണം

വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് കെട്ടിട സമുച്ചയം നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. എ. പ്രദീപ്കുമാര്‍ എംഎല്‍എ സമര്‍പ്പിച്ച ബിഒടി അടിസ്ഥാനത്തിലുള്ള പ്രൊപ്പോസല്‍ പ്രകാരമാണ് തീരുമാനം ഉണ്ടായത്. 23-10-2007 ന് 27 കോടിയുടെ ടെണ്ടര്‍ നല്‍കി. 1-03-2009ന് മുഖ്യമന്ത്രി തറക്കല്ലിട്ടു.

കെവിജെ ഗ്രൂപ്പ് എന്ന കരാര്‍ കമ്പനിക്കായിരുട്ടു നിര്‍മ്മാണ ചുമതല. 2010ല്‍ പ്രവര്‍ത്തനം ആരംഭിച്ചു. 2015ല്‍ പണി പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്തു. 2016ല്‍ കെട്ടിടം ദീര്‍ഘകാലാടി സ്ഥാനത്തില്‍ പാട്ടകരാറിന്് കൊടുക്കാന്‍ നടപടികള്‍ ആരംഭിച്ചു. മാക്ക് എ സ്ഥാപനം 50 കോടി സ്ഥിരനിക്ഷേപവും 50 ലക്ഷം മാസ വാടകയും നിശ്ചയിച്ച് കരാര്‍ ഏറ്റെത്തു. എട്ടാല്‍ കരാര്‍ വ്യവസ്ഥകള്‍ പാലിക്കാതെ കരാറില്‍ നിന്നും പിന്‍മാറി. 19-09-2018ന് വീണ്ടും ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചു. 17 കോടി ഡെപ്പോസിറ്റും 43 ലക്ഷം മാസ വാടകയും നിശ്ചയിച്ച് അലിഫ് എന്ന സ്ഥാപനത്തിന് കരാര്‍ ഉറപ്പിച്ചു. ഈ കരാറുകാരും വ്യവസ്ഥപാലിക്കാത്തതിനാല്‍ 30-1-2020ന് കരാര്‍ റദ്ദാക്കി. എന്നാല്‍ ഇതേ കമ്പനി 11-09-2020ന് വീണ്ടും അപേക്ഷ നല്‍കുകയും സര്‍ക്കാര്‍ അവര്‍ക്ക് അനുകൂലമായി തീരുമാനമെടുക്കുകയും ചെയ്തു.

തെരഞ്ഞെടുപ്പ് ചട്ടം നിലവില്‍ വരുന്നതിന് ഒരാഴ്ച മുമ്പ് 19-02-2021ന് ഉത്തരവ് ഇറങ്ങിയത്. നിലവിലുള്ള മാര്‍ക്കറ്റ് നിരക്കില്‍നിന്നും വളരെ കുറഞ്ഞ നിരക്കിലാണ് കരാര്‍ ഉറപ്പിച്ചത്. ഈ ഇടപാടില്‍ വന്‍ അഴിമതി നടുവെന്ന് അന്നേ സംസാരം ഉണ്ടായിരുന്നു. മാര്‍ക്ക്‌സിസ്റ്റ് പാര്‍ട്ടിയിലെ ഉന്നതരാണ് ഇതിന്റെ ഇടനിലക്കാര്‍. ക്രമവിരുദ്ധമായ ആനുകൂല്യങ്ങളും ഇളവുകളും നല്‍കിയാണ് ഈ കമ്പനിയുമായി കരാര്‍ ഉറപ്പിച്ചത്. പിന്നീടാണ് കെട്ടിട നിര്‍മ്മാണത്തിലെ അപാകതകള്‍ സംബന്ധിച്ച് മദ്രാസ് ഐഐടിയുടെ ഞെട്ടിപ്പിക്കു റിപ്പോര്‍ട്ട’് പുറത്ത് വന്നത്. ഈ റിപ്പോര്‍ട്ട’് പുറത്ത് വിടുകയും വിദഗ്ധ സമിതിയുടെ പഠനത്തിന് വിധേയമാക്കുകയും ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

റിപ്പോര്‍ട്ടില്‍ പുറത്ത് കേള്‍ക്കുന്ന വിവരങ്ങള്‍ ശരിയാണെങ്കില്‍ പാലാരിവട്ടം പാലത്തിന്റെ മാതൃകയിലുള്ള നടപടികള്‍ ഇവിടെയും അനിവാര്യമാണ്. സര്‍ക്കാര്‍ ഇതിന് മുതിരുന്നില്ല എന്നത് സംശയം ജനിപ്പിക്കുന്നു. നടത്തിപ്പ് ഉമ്പടി ഏറ്റെടുത്ത അലിഫ് കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ ദുരൂഹത ആരോപിക്കപ്പെടുന്നു. സത്യസന്ധതക്ക് പേര് കേട്ട ആര്‍കിടെക്ട് തനിക്ക് കൈക്കൂലി തരാനും വഴിവിട്ട’് സ്വാധീനിക്കാനും ഈ കമ്പനി ശ്രമിച്ചുവെന്ന്് വെളിപ്പെടുത്തിയിരുന്നു. കാര്യങ്ങള്‍ ചട്ടപ്രകാരമാണെങ്കില്‍ എന്തിനാണ് ആര്‍കിടെക്ടിനെ അന്യായമായി സ്വാധീനിക്കാന്‍ ശ്രമിച്ചത് എന്നതും സംശയം ജനിപ്പിക്കുന്നു. മുന്‍ എംഎല്‍എ എ. പ്രദീപ്കുമാര്‍ തന്റെ വലിയ നേട്ടമായി ചിത്രീകരിച്ച ഈ പദ്ധതിയുടെ നിര്‍മ്മാണത്തില്‍ കോട്ടങ്ങള്‍ വിട്ടുണ്ടെങ്കില്‍ അതിന്റെയും നടത്തിപ്പ് ഉടമ്പടിയില്‍ വന്നക്രമക്കേടിന്റെയും ഉത്തരവാദിത്വത്തില്‍നിന്ന് മുന്‍ എംഎല്‍എക്കും സിപിഎമ്മിനും ഇടത് സര്‍ക്കാറിനും ഒഴിഞ്ഞ് മാറാനാവില്ല. മുഴുവന്‍ കാര്യത്തിലും സിറ്റിംഗ് ജഡ്ജിയുടെ നേതൃത്വത്തിലുള്ള ജ്യുഡീഷ്യല്‍ അന്വേഷണം കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു.

ഇതിനെതിരെയുള്ള ശക്തമായ പ്രതിഷേധ സമരപരിപാടികള്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഏറ്റെടുക്കുന്നു. പ്രക്ഷോഭത്തിന്റെ ആദ്യഘട്ടമായി നാളെ 16-10-2021 ശനിയാഴ്ച വൈകുേരം 3 മണിക്ക് കെഎസ്ആര്‍ടിസി ബസ് സ്‌റ്റേഷന് മുമ്പില്‍ പ്രതിഷേധ സംഗമം നടക്കുകയാണ്.

പ്രതിപക്ഷ നേതാവ് #വിഡിസതീശൻ
പരിപാടി ഉദ്ഘാടനം ചെയ്യും. #എംകെരാഘവന്‍ എംപി
അഡ്വടിസിദ്ദിഖ് എംഎല്‍എ
എന്നിവര്‍ പങ്കെടുക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Welcome To Nerrekha News Portal Would you like to receive notifications on latest news updates? No Ok