Travel

മൂന്നാറോ, അവിടെന്താണ് കാണാൻ, ആകെ കുറച്ചു……

നമ്മൾ പലപ്പോഴും ഒരു യാത്ര പോകാൻ ആലോചിക്കുമ്പോൾ ആദ്യം വായിൽ വരുന്നത് മൂന്നാർ ആണ്, അപ്പോൾ പലരും ഈ ചോദ്യവും കേട്ടിട്ടും ഉണ്ട്.

മൂന്നാറോ, അവിടെന്താണ് കാണാൻ, ആകെ കുറച്ചു തേയിലതോട്ടങ്ങളുണ്ട്. ഫോട്ടോ എടുക്കാൻ കൊള്ളാം”. പലരും ഒരിക്കലെങ്കിലും കേട്ടിട്ടുള്ള ഡയലോഗായിരിക്കുമിത്. ശരിയാണ്, മൂന്നാർ പട്ടണത്തിൽ കാണാൻ ഇതൊക്കെയൊള്ളു. മുതിരപ്പുഴയാർ, കുണ്ടല, നല്ലതണ്ണി എന്നീ മൂന്ന് ആറുകൾ ചേർന്ന് മൂന്നാറെന്ന പേര് അന്വർത്ഥമാക്കുമ്പോൾ ഇവിടെത്തെ ഊരുഭംഗി അന്വർഥമാക്കുന്നത് മൂന്നു പാതകളാണ്. ഓരോ പാതയും ഓരോ സ്വർഗ്ഗമേടുകളാണ്. മലനിരകൾക്കിടയിൽ തട്ടിക്കളിക്കുന്ന മേഘങ്ങളും മണ്ണ് മൂടിവെക്കുന്ന പുൽമേടുകളും കുളിർകാറ്റും കോടമഞ്ഞും ചേർന്ന് രാഗമാലിക തീർക്കുമ്പോൾ ഇതിന്നെല്ലാം സാക്ഷിയായി തലയെടുപ്പോടെ നിൽക്കുന്നു സാക്ഷാൽ ആനമുടി. ആനമുടിക്കു തോളോട് ചേർന്ന് നിൽക്കുന്ന കുമരിക്കൽ മുടിയും മീശപ്പുലിമലയും, അവക്ക് താഴെ പളനി മലയും നന്ദമലയും ഗുണ്ടുമലയും. സംശയിക്കേണ്ട, മലനിരകളുടെ അലമാലകൾ തന്നെയാണിവിടം. കൂടാതെ പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യത്തിനു പൊൻതൂവലായി ചിന്നാറും ആനമുടി ഷോലയും പാമ്പാടും ഷോലയും ഹാജർ വെക്കുന്നു.പാത ഒന്ന്:- മൂന്നാർ – ചിന്നാർ വന്യജീവി സങ്കേതം(55 km: മൂന്നാർ – ഉദുമൽപേട്ട പാതയുടെ ഭാഗമാണിത്)

[ads2]

1. ഇരവികുളം/രാജമല(12 km)

2. തലയാർ വ്യൂ പോയിന്റ്(15 km)

3. ലക്കം വെള്ളചാട്ടം(24 km)

4. മറയൂർ(40 km): കോവിൽകടക്കിലെയും പാമ്പാർ നദിക്കരയിലെയും മുനിയറകളും ഗുഹാ ചിത്രങ്ങളും പണ്ട് മുതൽക്കേ ഇവിടെ മനുഷ്യവാസമുള്ളതിനു തെളിവാണ്. ചന്ദനത്തിന്റെയും ശർക്കരയുടെയും നാടായ മറയൂർ ഒരു മഴനിഴൽ പ്രദേശം കൂടിയാണ്. മറയൂരിന് 4 km ആപ്പുറമാണ് ഇരച്ചിൽ പാറ വെള്ളച്ചാട്ട

5. കാന്തല്ലൂർ(48 km): ആനമുടി ഷോലയുമായി അതിർത്തി പങ്കിടുന്ന കാന്തല്ലൂർ. പഴകൃഷിക്ക് പേരുകേട്ട ഇവിടം കേരളത്തിൽ ആപ്പിൾ വിളയുന്ന ഏക ഇടമാണ്.

6. കരിമുട്ടി വെള്ളച്ചാട്ടം(42 km)

7. തൂവാനം വെള്ളച്ചാട്ടം(44 km): പേര് പോലെ സുന്ദരി. ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിൽ പാമ്പാർ നദിയിലുള്ള ഇവളെ കാണാൻ കാട്ടിലൂടെ 3 km നടക്കണം.

8. ചിന്നാർ വന്യജീവി സങ്കേതം: കാടിനുള്ളിലൂടെ ചെറിയൊരു ഡ്രൈവിംഗ്. പാത രണ്ട്:-മൂന്നാർ – വട്ടവട(45 km)

1. മാട്ടുപ്പെട്ടി ഡാം(11 km)

2. മീശപുലിമല ബേസ് ക്യാമ്പ്(18 km)

3. ഇക്കോ പോയിന്റ്(18 km)

4. കുണ്ടല ഡാം(25 km)

5. യെല്ലപ്പെട്ടി(29 km): cloud farmil പോവാൻ ഇവിടെ ഇറങ്ങി നടക്കണം

6. ടോപ് സ്റ്റേഷൻ(35 km)

7. പാമ്പാടും ചോല ദേശീയോദ്യാനം(37 km)

8. വട്ടവട(45 km): തനി കാർഷിക ഗ്രാമം. ശീതകാല കൃഷിയുടെ ഈറ്റില്ലമാണ് വട്ടവടയും അയൽക്കാരായ കോട്ടക്കാമ്പൂരും ചിലന്തിയാറുമെല്ലാം. മലഞെരുവിലെ ഭൂമി തട്ടുകളായി തിരിച്ചു കൃഷിചെയ്യുന്ന രീതിയാണിവിടെ. തണുപ്പിന്റെ കാര്യത്തിൽ മുന്നാറിനും മുകളിൽ നിൽക്കും ഇവർ. പാത മൂന്ന്:- മൂന്നാർ – തേക്കടി(110 km:പൂപ്പാറ – നെടുങ്കണ്ടം – പുളിയൻമല – കുമിളി വഴി) ഈ പാതയിലെ പല ഭാഗങ്ങളും തമിഴ്‌ നാട് അതിർത്തിയോടു ചേർന്ന് പോകുന്നു.

1. ഗ്യാപ് റോഡ്: മുന്നാറിൽ നിന്നും തുടങ്ങി കുറച്ചു ദൂരം ഈ പാത ഇടുങ്ങിയതാണ്. എങ്കിലും ഇരുവശങ്ങളിലെയും കാഴ്ചകൾ മനോഹരമാണ്.

2. പവർ ഹൌസ് വെള്ളച്ചാട്ടം(18 km)

3. ചൊക്രമുടി പീക് (23 km)

4. കൊളുക്കുമല(32 km): ഇവിടെ സൂര്യോദയമാണ് താരം.

5. ആനയിറങ്ങൽ ഡാം(28 km): തേയിലത്തോട്ടത്തിനിടയിൽ അതിമനോഹരമായ റിസെർവോയെർ. ആനയിറങ്ങൽ പിന്നിട്ടാൽ മൂന്നാറിന്റെ മനോഹാരിത തീർന്നു.

6. ചതുരങ്കപ്പാറ വ്യൂ പോയിന്റ്(47 km): കേരളക്കരയിൽ നിന്നും തമിഴകത്തെ ദൂരക്കാഴ്ചകൾ കാണാം.

7. തൂവൽ വെള്ളച്ചാട്ടം(72 km): നെടുംകണ്ടത്തു നിന്നും 10 km. ഇടുക്കിക്കു പുറത്തു അധികം അറിയപ്പെടാത്ത എന്നാൽ ഭംഗിയുള്ള ഇടമാണിത്.

8. രാമക്കൽമേട്(75 km): ഏഷ്യയിൽ ഏറ്റുവുമധികം കാറ്റുവീശുന്ന ഇടം. പോകും വഴി കാറ്റാടി യന്ത്രങ്ങളും കാണാം.

9. അരുവിക്കുഴി/പാണ്ടിക്കുഴി വെള്ളച്ചാട്ടം.

✍️ Aseem

Leave a Reply

Your email address will not be published. Required fields are marked *

Back to top button