
കൊച്ചി: ദി പെന്തെക്കൊസ്ത് മിഷൻ(റ്റി.പി.എം) എറണാകുളം സെൻറർ മുളന്തുരുത്തി പ്രാദേശികസഭയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 25, 26 തീയതികളിൽ സുവിശേഷ പ്രസംഗവും ദൈവീക രോഗശാന്തി ശുശ്രൂഷയും നടക്കും. ഡിസംബർ 25-ന് റെയിൽവേ ഗേയ്റ്റിന് സമീപം മാർക്ക് വാലി ഓഡിറ്റോറിയത്തിലും 26 ന് സഭാഹാളിലും നടക്കും.
ഡിസംബർ 26 തിങ്കൾ രാവിലെ 9.30ന് യുവജന സമ്മേളനം, ദിവസവും വൈകിട്ട് 5.45ന് ഗാനശുശ്രൂഷ, സുവിശേഷ പ്രസംഗം രോഗശാന്തി ശുശ്രൂഷ എന്നിവ നടക്കും.
മിഷൻ പ്രവർത്തകർ ഗാനങ്ങൾ ആലപിക്കും. സഭയുടെ പ്രധാന ശുശ്രൂഷകർ പ്രസംഗിക്കും.