വാട്സാപ് ലോഗിൻ രീതി മാറും, സുരക്ഷയ്ക്കായി മറ്റൊരു ഫീച്ചർ കൂടി വരുന്നു

Story Highlights
  • വാബീറ്റാഇൻഫോയുടെ റിപ്പോർട്ട് പ്രകാരം വാട്സ്ആപ്പിന്റെ ആൻഡ്രോയിഡ് ഐഒഎസ് ബീറ്റ വേർഷനുകളിൽ വൈകാതെ തന്നെ ഫീച്ചർ അവതരിപ്പിക്കും

ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനായ വാട്സാപ് ഓരോ തവണയും നിരവധി മാറ്റങ്ങളാണ് കൊണ്ടുവരുന്നത്. സുരക്ഷയ്ക്കായി വീണ്ടും കൂടുതൽ ഫീച്ചറുകൾ അവതരിപ്പിക്കാനാണ് വാട്സാപ് നീക്കം നടത്തുന്നത്. അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുമ്പോൾ തന്നെ മികച്ച സുരക്ഷ കൊണ്ടുവന്നക്കും. വാട്സാപ്പിന്റെ വരാനിരിക്കുന്ന ആൻഡ്രോയിഡ്, ഐഒഎസ് പതിപ്പിക്കുകളിൽ ഈ മാറ്റം പ്രതീക്ഷിക്കാം.

വാഹബീറ്റാഇൻഫോ റിപ്പോർട്ട് അനുസരിച്ച് മറ്റൊരു സ്മാർട് ഫോണിൽ നിന്ന് നിങ്ങളുടെ വാട്സാപ് അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യാൻ ശ്രമിക്കുമ്പോൾ ‘ഡബിൾ വെരിഫിക്കേഷൻ കോഡ്’ ഫീച്ചറിൽ തന്നെ സ്ഥിരീകരണ കോഡിന്റെ മറ്റൊരു ഘട്ടം കാണിക്കുമെന്ന് റിപ്പോർട്ട് ചെയ്യുന്നു.

റിപ്പോർട്ട് അനുസരിച്ച്, ഒരു വാട്സാപ് അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യാനുള്ള ആദ്യ ശ്രമം വിജയിച്ചാൽ തന്നെ പ്രക്രിയ പൂർത്തിയാക്കാൻ മറ്റൊരു ആറക്ക കോഡ് ആവശ്യമാണെന്ന് നോട്ടിഫിക്കേഷൻ വരും. ആരെങ്കിലും വാട്സാപ്പിൽ ലോഗിൻ ചെയ്യാൻ ശ്രമിച്ചാൽ ഫോൺ നമ്പറിന്റെ ഉടമയ്ക്ക് മറ്റൊരു സന്ദേശവും അയയ്‌ക്കും.

‘മറ്റൊരു ഫോണിൽ വാട്സാപ്പിനായി +********** എന്ന നമ്പർ ഇതിനകം ഉപയോഗിക്കുന്നുണ്ട്. അക്കൗണ്ട് നിങ്ങളുടെ നിയന്ത്രണത്തിലാണെന്ന് ഉറപ്പാക്കാൻ സഹായിക്കുന്നതിന് മറ്റൊരു സ്ഥിരീകരണ കോഡ് കൂടി നൽകണം. കോഡ് ലഭിക്കുമ്പോൾ അത് ഇവിടെ നൽകുക’ എന്നതാണ് വാബീറ്റാഇൻഫോ പുറത്തുവിട്ട സ്ക്രീൻഷോട്ടിൽ കാണിക്കുന്നത്.

വാട്സാപ്പിന്റെ ആൻഡ്രോയിഡ്, ഐഒഎസ്, ഡെസ്‌ക്‌ടോപ് പതിപ്പുകളിൽ ടെക്‌സ്‌റ്റ് മെസേജുകൾ എഡിറ്റ് ചെയ്യാനുള്ള സംവിധാനം കൊണ്ടുവരാനും കമ്പനി പ്രവർത്തിക്കുന്നുണ്ട്. അഞ്ചു വർഷം മുൻപാണ് വാട്സാപ് മെസേജ് എഡിറ്റിങ് ഫീച്ചറിൽ പ്രവർത്തിക്കാൻ തുടങ്ങിയതെന്നും റിപ്പോർട്ടുണ്ട്.

ഈ ഫീച്ചർ ഉപയോഗിച്ച് അയച്ച ടെക്സ്റ്റ് സന്ദേശങ്ങളിലെ അക്ഷരത്തെറ്റുകളോ മറ്റ് പിശകുകളോ പരിഹരിക്കാനാകും. എന്നാൽ, മറ്റ് ടെക്‌സ്‌റ്റ് സന്ദേശങ്ങളിൽ നിന്ന് വ്യത്യസ്തമായി എഡിറ്റ് ചെയ്‌ത വാചകം പിന്നീട് നീക്കം ചെയ്യാൻ കഴിയില്ല. ആൻഡ്രോയിഡ് വാട്സാപ് ബീറ്റയിൽ നിന്നുള്ള സ്‌ക്രീൻഷോട്ടാണ് പുറത്തുവന്നിരിക്കുന്നത്. ഐഒഎസിലും ഡെസ്ക്ടോപ്പിലും ഇത് പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.

ഒരുപക്ഷേ എഡിറ്റ് ചെയ്ത സന്ദേശങ്ങളുടെ മുൻ പതിപ്പുകൾ പരിശോധിക്കാൻ എഡിറ്റ് ഹിസ്റ്ററി ഉണ്ടാകില്ല, എന്നാൽ ഈ ഫീച്ചർ വികസിപ്പിച്ചുകൊണ്ടിരിക്കുന്നതിനാൽ അവതരിപ്പിക്കും മുൻപ് അവരുടെ പ്ലാനുകൾ മാറിയേക്കാമെന്നും റിപ്പോർട്ടുകളുണ്ട്.

Related Articles

Leave a Reply

Your email address will not be published.

Back to top button
Welcome To Nerrekha News Portal Would you like to receive notifications on latest news updates? No Ok