മാറ്റം സ്വീകരിച്ചില്ലെങ്കിൽ വാട്സാപ് അക്കൗണ്ട് നഷ്ടപ്പെടും, പുതിയ നയം സമ്മതിച്ചേ പറ്റൂ..

ഉപയോക്താക്കളുടെ സ്വകാര്യത സംബന്ധിച്ച് വാട്സാപ്പിന്റെ പുതിയ നയം ഫെബ്രുവരി എട്ടിനു നിലവിൽവരും. ഈ നയം (പ്രൈവസി പോളിസി) അംഗീകരിക്കാത്തവർക്ക് അന്നു മുതൽ വാട്സാപ് ഉപയോഗിക്കാനാകില്ല
ടെക് ലോകത്തെ ഏറ്റവും വലിയ സോഷ്യൽനെറ്റ്‌വർക്ക് മെസേജിങ് ആപ്ലിക്കേഷനായ വാട്സാപ് വൻ മാറ്റങ്ങളാണ് നടപ്പിലാക്കാൻ പോകുന്നത്. 200 കോടി വാട്സാപ് അക്കൗണ്ടുകൾക്ക് ഇത് സംബന്ധിച്ച് ഒരു ഇൻ-ആപ് അറിയിപ്പ് ലഭിച്ചിട്ടുണ്ട്. ഒന്നുകിൽ അതിന്റെ സേവന നിബന്ധനകളിലും സ്വകാര്യതാ നയത്തിലും മാറ്റങ്ങൾ സ്വീകരിക്കാൻ തയാറാകുക, അല്ലെങ്കിൽ വാട്സാപ് അക്കൗണ്ട് നഷ്ടപ്പെടും. നിയമങ്ങൾ അംഗീകരിച്ചില്ലെങ്കില്‍ ഫെബ്രുവരി 8 നകം അക്കൗണ്ടുകൾ ഇല്ലാതാക്കപ്പെടും.

എന്താണു നയം

വാട്സാപ് വരിക്കാരുടെ ഫോൺ നമ്പർ, സ്ഥലം, മൊബൈൽ നെറ്റ്‌വർക്, ഏതൊക്കെത്തരം വാട്സാപ് ഗ്രൂപ്പുകളിൽ അംഗമാണ്, ഏതൊക്കെ ബിസിനസ് അക്കൗണ്ടുകളുമായി ആശയവിനിമയം നടത്തുന്നു, ഏതൊക്കെ വെബ്സൈറ്റുകൾ വാട്സാപ് വഴി ഉപയോഗിക്കുന്നു എന്നിങ്ങനെയുള്ള വിവരങ്ങൾ വാട്സാപ്പിന്റെ ഉടമകളായ ഫെയ്സ്ബുക്കുമായും ഇൻസ്റ്റഗ്രാം പോലെയുള്ള ഗ്രൂപ്പ് കമ്പനികളുമായും മറ്റ് ഇന്റർനെറ്റ് കമ്പനികളുമായും പങ്കുവയ്ക്കുമെന്നാണ് പുതിയ നയത്തിൽ പറയുന്നത്. വാട്സാപ് ഉപയോഗിച്ച് പണമിടപാട് നടത്തുന്നതിന്റെ അനുബന്ധ വിവരങ്ങളും കൈമാറ്റം ചെയ്യപ്പെടും
വിവരങ്ങൾ നേരത്തേയും വാട്സാപ് മറ്റു കമ്പനികളുമായി പങ്കു വയ്ക്കുമായിരുന്നെങ്കിലും ഇത്ര വിപുലമായിരുന്നില്ല. എന്തൊക്കെത്തരം വിവരങ്ങൾ പങ്കുവയ്ക്കാമെന്ന് വരിക്കാർക്കു തീരുമാനിക്കാനും അവസരമുണ്ടായിരുന്നു. എന്നാൽ പുതിയ നയത്തിൽ അങ്ങനെയൊരു സ്വാതന്ത്ര്യം ഉപയോക്താവിനില്ല. വിവരം പങ്കുവയ്ക്കാമെന്നു സമ്മതിച്ചില്ലെങ്കിൽ വാട്സാപ് ഉപയോഗിക്കാനാകില്ല. ഫോണിൽ ഇതു സംബന്ധിച്ച സന്ദേശം കാണുമ്പോൾ സമ്മതം (AGREE) അമർത്തിയാലേ ഫെബ്രുവരി 8 മുതൽ വാട്സാപ് ഉപയോഗിക്കാനാകൂ.
 ഉപയോക്താക്കൾക്ക് സേവനങ്ങൾ പ്രവർത്തിപ്പിക്കുന്നതിനും നൽകുന്നതിനും മെച്ചപ്പെടുത്തുന്നതിനും മനസ്സിലാക്കുന്നതിനും ഇഷ്ടാനുസൃതമാക്കുന്നതിനും പിന്തുണയ്ക്കുന്നതിനും വിപണനം ചെയ്യുന്നതിനുമായി വാട്സാപ്പിന് ഉപയോക്താക്കളിൽ നിന്ന് ചില വിവരങ്ങൾ സ്വീകരിക്കുകയോ ശേഖരിക്കുകയോ ചെയ്യണം എന്നാണ് അപ്‌ഡേറ്റ് ചെയ്ത നയത്തിൽ പറയുന്നത്.
ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിച്ച് നിങ്ങൾ നടത്തുന്ന ബിസിനസ് ഇടപെടലുകളെക്കുറിച്ചുള്ള വിവരങ്ങളെല്ലാം ഞങ്ങൾക്ക് കൈമാറിയേക്കാം. ഈ ബിസിനസ്സുകളിൽ ഓരോന്നും ഞങ്ങൾക്ക് എന്തെങ്കിലും വിവരങ്ങൾ നൽകുമ്പോൾ ബാധകമായ നിയമത്തിന് അനുസൃതമായി പ്രവർത്തിക്കാൻ ഞങ്ങൾ ആവശ്യപ്പെടുന്നു, എന്നും കുറിപ്പിൽ പറയുന്നുണ്ട്. അതായത് ഉപയോക്താവ് നടത്തുന്ന എല്ലാ കാര്യങ്ങളും വാട്സാപ് അറിയുമെന്നും വേണ്ട ഡേറ്റകൾ എടുക്കുമെന്നുമുള്ള സൂചനയാണിത്.
പുതിയ സേവന നിബന്ധനകൾ അംഗീകരിക്കുന്നില്ലെങ്കിൽ വാട്സാപ് ഉപയോക്താക്കൾക്ക് ആക്‌സസ് നഷ്‌ടപ്പെടും. വാട്സാപ് അപ്ഡേറ്റുകൾ നേരത്തെ അറിയിക്കുന്ന WABetaInfo ആണ് പുതിയ നിബന്ധനകളുടെയും സ്വകാര്യതാ നയ അപ്‌ഡേറ്റുകളുടെയും സ്ക്രീൻഷോട്ട് കഴിഞ്ഞ വർഷം ഡിസംബറിൽ പുറത്തുവിട്ടത്.
അടുത്ത വാട്സാപ് അപ്‌ഡേറ്റുകളിൽ സേവനത്തെക്കുറിച്ചും ഉപയോക്തൃ ഡേറ്റ പ്രോസസ്സ് ചെയ്യുന്നതിനെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ഉൾപ്പെടുമെന്നാണ് അറിയുന്നത്. ചാറ്റുകൾ സൂക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനും ബിസിനസ്സുകൾക്ക് ഫെയ്സ്ബുക് ഹോസ്റ്റുചെയ്ത സേവനങ്ങൾ എങ്ങനെ ഉപയോഗിക്കാമെന്നതിനെക്കുറിച്ചുള്ള വിവരങ്ങളും ഇതിൽ ഉൾപ്പെടുന്നുണ്ട്.
ഫെബ്രുവരി 8 മുതലാണ് പുതിയ നിബന്ധനകൾ പ്രാബല്യത്തിൽ വരിക. ‘ഈ തിയതിക്ക് ശേഷം, വാട്സാപ് ഉപയോഗിക്കുന്നത് തുടാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടെങ്കിൽ പുതിയ നിയമങ്ങൾ സ്വീകരിക്കേണ്ടതുണ്ട് അല്ലെങ്കിൽ നിങ്ങൾക്ക് എന്നന്നേക്കുമായി അക്കൗണ്ട് ഡിലീറ്റ് ചെയ്യാൻ കഴിയും’ എന്നാണ് മെസേജിലുള്ളത്.

Related Articles

Leave a Reply

Your email address will not be published.

Back to top button
Welcome To Nerrekha News Portal Would you like to receive notifications on latest news updates? No Ok