കേന്ദ്ര ബജറ്റ് നിരാശാജനകം, കൊച്ചിയെ അവഗണിച്ചു : ടി.ജെ വിനോദ് എം.എൽ.എ

കൊച്ചി : കേരളത്തിന്റെ വ്യവസായ തലസ്‌ഥാനം എന്ന് വിശേഷണമുള്ള കൊച്ചിയെ കേന്ദ്ര ബജറ്റിൽ പൂർണ്ണമായി അവഗണിച്ചിരിക്കുകയാണ്. കോവിഡ് പ്രതിസന്ധിയിൽ ഉലഞ്ഞു നിൽക്കുന്ന രാജ്യത്തിനു ആശ്വാസകരമാവുന്ന യാതൊന്നും തന്നെ ഈ ബജറ്റിൽ ഇല്ല.സാമ്പത്തീക മേഖലയെ ശാക്തീകരിക്കുന്ന ഇടപെടലുകൾ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഒന്നുമുണ്ടായില്ല. നിലവിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ വില്പനയിലൂടെ വരുമാനമുണ്ടാകുന്ന ബജറ്റാണിത്. കൊച്ചി നഗരത്തിന്റെ മുഖമുദ്രയായ കൊച്ചി മെട്രോയുടെ വികസനത്തെ സംബന്ധിച്ച് യാതൊരു പ്രഖ്യാപനവും ഈ ബജറ്റിൽ ഇല്ല.

മൂന്ന് വർഷത്തിനുള്ളിൽ 400 ഓളം വന്ദേഭാരത് ട്രെയിൻ സർവീസ് ഉണ്ടാവുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിലേക്ക് കൂടുതൽ ട്രെയിൻ സർവീസുകൾ അനുവദിക്കണം, 180 കിലോ മീറ്റർ വരെ സ്പീഡിൽ സഞ്ചരിക്കുന്ന ഈ ട്രെയിനുകളുടെ മുഴുവൻ മുതൽമുടക്കും കേന്ദ്രമാണ് വഹിക്കുന്നത്, ഈ സാഹചര്യത്തിൽ സിൽവർ ലൈൻ പദ്ധതിയിൽ നിന്നും കേരളം സർക്കാർ പിന്മാറണമെന്നും ടി.ജെ വിനോദ് അഭിപ്രായപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published.

Back to top button
Welcome To Nerrekha News Portal Would you like to receive notifications on latest news updates? No Ok