‘കത്തെഴുതിയെന്ന് കേട്ടു; എന്റെ കയ്യക്ഷരവും ഒപ്പും തന്നെ; പക്ഷേ വർമ സാറേ..’: ഷാഫിയുടെ മറുപടി

Story Highlights
  • സർക്കാർ നയം പിന്തുടരുന്ന യോഗ്യതയുള്ള അഭിഭാഷകരെ അഡീഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടർമാരായി അതാത് സർക്കാരുകൾ നിയമിക്കുകയാണ് ചെയ്യാറുള്ളത്

തിരുവനന്തപുരം∙ ‘എന്താണ് ഷാഫി.. കത്തൊക്കെ കൊടുത്തൂന്ന് കേട്ടു…’ എന്ന വാചകത്തോടെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎൽഎയുടെ ലെറ്റർ പാഡിൽ തയാറാക്കിയതുപോലുള്ള കത്ത് ഇന്ന് തിരുവനന്തപുരം കോർപ്പറേഷനം മുന്നിൽ പ്രദർശിപ്പിച്ചിരുന്നു. കത്ത് വിവാദത്തിൽ യൂത്ത് കോൺഗ്രസ് മാർച്ച് നടത്തുന്നതിന് തൊട്ടുമുമ്പാണ് ഫ്ലെക്സ് പ്രത്യക്ഷപ്പെട്ടത്. ഇതിൽ മറുപടിയുമായി ഷാഫി പറമ്പിൽ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നു. താൻ തന്നെ എഴുതിയ കത്താണെന്ന് ഷാഫി പറയുന്നു.

‘ഷാഫി കത്തെഴുതിയെന്ന് കേട്ടു, അതെ അത് എന്റെ കത്തും കയ്യക്ഷരവും ഒപ്പും തന്നെയാണ്’ എന്ന് തുടങ്ങുന്ന ദീർഘമായ ഫെയ്സ്ബുക് കുറിപ്പാണ് പങ്കുവച്ചിരിക്കുന്നത്. ‘എല്ലാ കാലത്തും സർക്കാർ നയം പിന്തുടരുന്ന യോഗ്യതയുള്ള അഭിഭാഷകരെ അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർമാരായി അതാതു സർക്കാരുകൾ നിയമിക്കുകയാണ് ചെയ്യാറുള്ളത്. ഒരു സർക്കാരിന്റെ വക്കീൽ ആരായിരിക്കണം എന്നത് ഒരു പോളിസി മാറ്റർ ആണെന്നും അത് സർക്കാർ തന്നെയാണ് തീരുമാനിക്കേണ്ടത് എന്ന് സുപ്രീം കോടതി വിധിയുണ്ട്. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറെ പിഎസ്‌സി ലിസ്റ്റിൽനിന്ന് എടുക്കുന്നത് ഒഴിച്ചുനിർത്തിയാൽ അഡ്വ ജനറലും പബ്ലിക് പ്രോസിക്യൂട്ടറും സ്‌പെഷൽ പ്രോസിക്യൂട്ടറുമൊക്കെ സർക്കാർ നോമിനികൾ ആയിരിക്കും’. വിശദീകരണം ഇങ്ങനെ.

whatsapp button Telegram

കുറിപ്പിന്റെ പൂർണരൂപം

ഷാഫി കത്തെഴുതി എന്ന് കേട്ടു.. അതേ, അത് എന്റെ കത്തും കയ്യക്ഷരവും ഒപ്പും തന്നെയാണ്. 295 പേർക്കു തൊഴിൽ കൊടുക്കേണ്ട നിയമനാധികാരം ഉള്ളയാൾ അതു സുതാര്യമായി ചെയ്യുന്നതിനു പകരം ആനാവൂർ നാഗപ്പന്റെ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിലേക്കു കത്തയച്ച് ലിസ്റ്റ് ഉണ്ടാക്കി തരാൻ പറഞ്ഞത് കയ്യോടെ പിടിക്കപ്പെട്ടപ്പോ സ്വന്തം കത്ത് മറന്ന് പോയവരുടെ രോഗം എന്നെ ബാധിച്ചിട്ടില്ല. വർമ്മ സാറേ ചില വ്യത്യാസങ്ങൾ ഉണ്ട്.

എല്ലാ കാലത്തും സർക്കാർ നയം പിന്തുടരുന്ന യോഗ്യതയുള്ള അഭിഭാഷകരെ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർമാരായി അതാത് സർക്കാരുകൾ നിയമിക്കുകയാണ് ചെയ്യാറുള്ളത്. ഒരു സർക്കാരിന്റെ വക്കീൽ ആരായിരിക്കണം എന്നത് ഒരു പോളിസി മാറ്റർ ആണെന്നും അത് സർക്കാർ തന്നെയാണു തീരുമാനിക്കേണ്ടതും എന്ന് സുപ്രീം കോടതി വിധിയുമുണ്ട്. (KJ ജോൺ v/s സ്റ്റേറ്റ് ഓഫ് കേരള). അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറെ പിഎസ്‌സി ലിസ്റ്റിൽനിന്ന് എടുക്കുന്നത് ഒഴിച്ച് നിർത്തിയാൽ അഡ്വ ജനറലും പബ്ലിക് പ്രോസിക്യൂട്ടറും സ്‌പെഷ്യൽ പ്രോസിക്യൂട്ടറുമൊക്കെ സർക്കാർ നോമിനികൾ ആയിരിക്കും. അതല്ലാതെ അതിനൊരു ഉദ്യോഗാർഥി ലിസ്റ്റില്ല. അതിനൊരു ടെസ്റ്റോ ഇന്റർവ്യൂവോ ഇല്ല.

whatsapp button Telegram

സർക്കാർ നയം പിന്തുടരുന്ന യോഗ്യതയുള്ള ഒരാളെ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടറായി പരിഗണിക്കണമെന്ന (സർക്കാർ പരിഗണിച്ചിട്ടില്ലാത്ത)ശുപാർശയെ ആര്യാ രാജേന്ദ്രന്റെ കത്തിന്റെ കൗണ്ടർ ആയി കൊണ്ടു നടക്കുന്നവർ ഇപ്പോൾ കേരളത്തിലെ 14 ജില്ലകളിലും ഇരിക്കുന്ന അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എങ്ങനെ നിയമിതരായി എന്നൊന്ന് അന്വേഷിക്കുന്നതു നന്നായിരിക്കും.(പാലക്കാട്: 5 സിപിഎം,1 സിപിഐ,1 ജനതാദൾ). പിൻവാതിൽ നിയമനം സിപിഎമ്മിന്റെ നിയമന എക്കോസിസ്റ്റമാണ്.

മേയർക്കും സർക്കാരിന്റെ തൊഴിൽ നിഷേധത്തിനുമെതിരെ പൊരുതുന്ന യൂത്ത് കോൺഗ്രസ് പോരാളികൾക്ക് സമരാഭിവാദ്യങ്ങൾ. ഇന്നു തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് മാർച്ച് യുവജന പ്രതിഷേധത്തിന്റെ അടയാളപ്പെടുത്തലായി. മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. നിരവധി പ്രവർത്തകർക്കു പരുക്കേറ്റു. ടിയർ ഗ്യാസിനും ലാത്തിചാർജിനും ജലപീരങ്കിക്കും ഈ സമരാവേശത്തെ കെടുത്താൻ പറ്റില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button