പൈപ്പ് പൊട്ടി പെട്രോൾ ചോർന്നു; പാത്രം നിറയെ ശേഖരിച്ച് നാട്ടുകാർ: വിഡിയോ

കഖാരിയ∙ ബിഹാറിൽ ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പെട്രോൾ കൊണ്ടുപോകുന്ന പൈപ്പ് പൊട്ടിയതോടെ കോളടിച്ച് നാട്ടുകാർ. വയലിലേക്ക് ഒഴുകിയ പെട്രോൾ ശേഖരിക്കാൻ കയ്യിൽ കിട്ടിയ പാത്രങ്ങളുമായി ദൂരെ സ്ഥലത്തുനിന്നുപോലും ആൾക്കാരെത്തി. പൊലീസെത്തിയാണ് നാട്ടുകാരെ ഇവിടെനിന്ന് ഒഴിപ്പിച്ചത്. 

അസമിലേക്ക് ഇന്ധനം കൊണ്ടുപോയിരുന്ന ലൈനിലാണു ചോർച്ചയുണ്ടായത്. ബകിയ ഗ്രാമത്തിലെ ചോളപ്പാടത്തേക്കാണു പെട്രോൾ ഒഴുകിയത്. ഈ സ്ഥലം മുഴുവൻ പൊലീസ് വിലക്കേർപ്പെടുത്തി. തീപ്പെട്ടി ഉരയ്ക്കുന്നതുൾപ്പെടെ തീപിടിക്കാൻ സാധ്യതയുള്ള എല്ലാ പ്രവർത്തനങ്ങളും നിരോധിച്ചു. 

ബരൗണി ഓയിൽ റിഫൈനറിയിൽനിന്നുള്ള പൈപ്പ് ഭൂമിക്കടിയിൽകൂടെയാണ് സ്ഥാപിച്ചിരുന്നത്. പൈപ്പിലെ പൊട്ടൽ പരിഹരിക്കാൻ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അധികൃതർ ആവശ്യമായ നടപടികൾ തുടങ്ങി. 

Leave a Reply

Your email address will not be published. Required fields are marked *

Back to top button