Covid19Karnataka

കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് സംസ്ഥാനത്ത് 7 ദിവസത്തെ നിർബന്ധിത ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ

Story Highlights
  • കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾ, തൊഴിലാളികൾ, യാത്രക്കാ‍‍‍ർ എന്നിവർക്കാണ് കർണാടക നിർബന്ധിത ക്വാറന്റൈൻ ഏർപ്പെടുത്തിയത്. മെഡിക്കൽ , പാരാമെഡിക്കൽ.നഴ്സിങ്, എൻജിനിയറിങ് വിദ്യാർഥികൾക്ക് ക്വാറന്റൈൻ ബാധകമല്ല. എന്നാൽ ആർ ടി പി സി ആർ പരിശോധന ഫലം നിർബന്ധമാണ്. ഇതില്ലെങ്കിൽ ഏഴ് ദിവസം ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റയിനിൽ കഴിയണം. ഏഴാം ദിവസം നടത്തുന്ന പരിശോന നെ​ഗറ്റീവ് ആയാൽ മാത്രമേ തുടർ യാത്ര അനുവദിക്കൂ

ബെം​ഗളൂരു: കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് ഒരാഴ്ചത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി കര്‍ണാടക. ഏഴ് ദിവസത്തിന് ശേഷം ആര്‍.ടി പി.സി.ആര്‍ ടെസ്റ്റില്‍ നെഗറ്റീവായാല്‍ മാത്രമേ പുറത്തിറങ്ങാന്‍ അനുവദിക്കൂ. അല്ലെങ്കില്‍ നെഗറ്റീവാകുന്നത് വരെ നിരീക്ഷണത്തില്‍ തുടരണമെന്നും കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു.

കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾ, തൊഴിലാളികൾ, യാത്രക്കാ‍‍‍ർ എന്നിവർക്കാണ് കർണാടക നിർബന്ധിത ക്വാറന്റൈൻ ഏർപ്പെടുത്തിയത്. മെഡിക്കൽ , പാരാമെഡിക്കൽ.നഴ്സിങ്, എൻജിനിയറിങ് വിദ്യാർഥികൾക്ക് ക്വാറന്റൈൻ ബാധകമല്ല. എന്നാൽ ആർ ടി പി സി ആർ പരിശോധന ഫലം നിർബന്ധമാണ്. ഇതില്ലെങ്കിൽ ഏഴ് ദിവസം  ക്വാറന്റയിനിൽ കഴിയണം. ഏഴാം ദിവസം നടത്തുന്ന പരിശോന നെ​ഗറ്റീവ് ആയാൽ മാത്രമേ തുടർ യാത്ര അനുവദിക്കൂ. വിദ്യാർത്ഥികൾക്ക് മാത്രം സർക്കാർ കേന്ദ്രങ്ങളിൽ ക്വാറന്റീൻ അനുവദിക്കും. ജീവനകാർക്ക് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാം. 
സ്ഥാപനങ്ങൾ ഇത് ഉറപ്പ് വരുത്തണം. ഐടി സ്ഥാപനങ്ങൾക്ക് അടക്കം ഇത് ബാധകമാണ്. അടിയന്തര ആവശ്യങ്ങൾക്ക് എത്തുന്നവർക്ക് ഇളവ് നൽകും

കേരളത്തില്‍ കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തിലാണ് ക്വാറന്റൈന്‍ നിര്‍ബന്ധമാക്കുന്നത് എന്നാണ് സര്‍ക്കാര്‍ വിശദീകരണം. സെപ്റ്റംബറിലെ ഗണേഷ് ചതുര്‍ത്ഥി ആഘോഷത്തിന്റെ മുന്നോടിയായി കോവിഡ് നിയന്ത്രണങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ റവന്യൂ മന്ത്രി ആര്‍. അശോകന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചത്.

കേരളത്തില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തില്‍ നിന്നെത്തുന്ന വിദ്യാര്‍ത്ഥികളും മറ്റുള്ളവരും നിര്‍ബന്ധമായും ഏഴ് ദിവസം ക്വാറന്റൈനില്‍ ഇരിക്കണം. ഏഴാം ദിവസം അവര്‍ ആര്‍.ടി പി.സി.ആര്‍ ടെസ്റ്റിന് വിധേയമാവണം-റവന്യൂ മന്ത്രി ആര്‍. അശോക പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button