NATIONAL

ഗോഡ്‌സെയുടെ പ്രതിമ സ്ഥാപിച്ച് ഹിന്ദുസേന; എറിഞ്ഞു തകര്‍ത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Story Highlights
  • ഗുജറാത്തിലെ ജാംനഗറിൽ ഹനുമാൻ ആശ്രമത്തിലാണ് ഹിന്ദുസേന ഗോഡ്‌സെ പ്രതിമ സ്ഥാപിച്ചത്

അഹമ്മദാബാദ്: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ വെടിവെച്ചുകൊന്ന നഥുറാം വിനായക് ഗോഡ്‌സെയുടെ പ്രതിമ അടിച്ചുതകര്‍ത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഗുജറാത്തിലെ ജാംനഗറിലാണ് സംഭവം. ഗോഡ്സെയെ തൂക്കിക്കൊന്നതിന്റെ 72ാം വര്‍ഷമായിരുന്നു തിങ്കളാഴ്ച. 1949 നവംബര്‍ 15നാണ് ഗോഡ്‌സെയെ തൂക്കിലേറ്റിയത്.

ഇതോടനുബന്ധിച്ച് ജാംനഗറില്‍ ഗോഡ്‌സെയുടെ പ്രതിമ സ്ഥാപിച്ച് ഹിന്ദുസേന പ്രവര്‍ത്തകര്‍ ആദരം അര്‍പ്പിച്ചിരുന്നു. കാവി പുതപ്പിച്ചാണ് ഹിന്ദു സേന പ്രവര്‍ത്തകര്‍ പ്രതിമ സ്ഥാപിച്ച് ആദരിച്ചത്. ‘നാഥുറാം അമര്‍ രഹേ’ എന്ന മുദ്രാവാക്യവും മുഴക്കിയാണ് ഹനുമാന്‍ ക്ഷേത്രത്തിന്റെ പരിസരത്ത് പ്രതിമ സ്ഥാപിച്ചത്. ഇതാണ് കോൺഗ്രസ് പ്രവർത്തകർ ചേർന്ന് തകർത്തത്.

ജാംനഗർ കോൺഗ്രസ് പ്രസിഡന്റ് ദിഗുഭ ജഡേജയുടെ നേതൃത്വത്തിലാണ് ഇന്നു രാവിലെ കോൺഗ്രസ് പ്രവർത്തകർ സ്ഥലത്തെത്തിയത്. ഇവിടെ കെട്ടിയിരുന്ന കാവിനാട നീക്കിയ പ്രവർത്തകർ പ്രതിമ തകർത്ത് താഴെയിട്ടു.കോണ്‍ഗ്രസ് നേതാക്കള്‍ പാറക്കല്ല് കൊണ്ട് പ്രതിമയുടെ മുഖം ഇടിച്ച് തകര്‍ത്ത് താഴെയിട്ടു. മറ്റ് ഇടങ്ങളില്‍ പ്രതിമ സ്ഥാപിക്കാന്‍ ഹിന്ദുസേന അനുവാദം ചോദിച്ചെങ്കിലും അധികൃതര്‍ അനുമതി നല്‍കിയിരുന്നില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Welcome To Nerrekha News Portal Would you like to receive notifications on latest news updates? No Ok