
- ആർ എസ് എസ് കോട്ട എന്ന് അവകാശപ്പെടുന്ന നാഗ്പൂരിൽ പഞ്ചായത്ത് സമിതി, ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ കോണ്ഗ്രെസ്സിന് മിന്നും ജയം....
മുംബൈ : മഹാരാഷ്ട്രയിൽ തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ ബിജെപിയുടെ ശക്തി കേന്ദ്രമായ നാഗ്പുർ കോൺഗ്രസ് പിടിച്ചെടുത്തു. നാഗ്പുരിലെ 16 ജില്ലാ പരിഷത്ത് സീറ്റുകളിൽ ഒമ്പതിലും കോൺഗ്രസ് ജയിച്ചു. ബിജെപിക്ക് മൂന്ന് സീറ്റ് മാത്രമാണ് ലഭിച്ചത്. എൻസിപിക്കും മറ്റുള്ളവർക്കും രണ്ട് വീതം സീറ്റുകളിൽ വിജയിക്കാനായി.
നാഗ്പുർ പഞ്ചായത്ത് സമിതിയിലെ തെരഞ്ഞെടുപ്പ് നടന്ന 31 സീറ്റുകളിൽ 21 ലും കോൺഗ്രസിന് ജയിക്കാനായി. ബിജെപി അഞ്ചിടത്ത് ജയിച്ചു. എൻസിപിക്ക് ഒരു സീറ്റും കിട്ടി.
ഭരണകക്ഷിയായ മഹാവികാസ് അഘാഡി സഖ്യത്തിന് നേട്ടം. 85 ജില്ലാ പരിഷത്ത് സീറ്റുകളിലേക്കും 144 പഞ്ചായത്ത് സമിതി സീറ്റുകളിലേക്കുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. 85 ജില്ലാ പരിഷത്ത് സീറ്റുകളിൽ മഹാവികാസ് അഘാഡി സഖ്യത്തിലെ പാർട്ടികളായ കോൺഗ്രസ് 17, എൻസിപി 17, ശിവസേന 12 എന്നിങ്ങനെ സീറ്റുകളിലാണ് ജയിച്ചത്. ബിജെപിക്ക് 23 സീറ്റിൽ ജയിക്കാനായി. 16 ഇടങ്ങളിൽ മറ്റുള്ളവരാണ് ജയിച്ചത്.
144 പഞ്ചായത്ത് സമിതികളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 35 ഇടങ്ങളിൽ ജയിച്ചിട്ടുണ്ട്. ശിവസേന 22 സീറ്റിലും എൻസിപി 16 സീറ്റുകളിലും ജയിച്ചു. ബിജെപി 33 സീറ്റുകളാണ് നേടിയത്.
Panchayat Samiti:
Cong 21
BJP 6
NCP 2
Zilla Panchayat:
Cong 9
BJP 3
NCP 2
Others 2