DelhiNATIONAL

ലോകത്തിലെ ഏറ്റവും കൂടുതൽ ക്യാമറകളുള്ള നഗരങ്ങളുടെ പട്ടികയിൽ ലണ്ടനെയും ന്യൂയോർക്കിനെയും പിന്നിലാക്കി ഈ ഇന്ത്യൻ നഗരം ഒന്നാമത്

Story Highlights
  • ലോകത്തെ 150 പ്രധാന നഗരങ്ങളെ അടിസ്ഥാനമാക്കി ഫോബ്‌സ് മാസിക നടത്തിയ കണക്കെടുപ്പിലാണ് പൊതുസ്ഥലത്ത് ഏറ്റവും കൂടുതൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരിക്കുന്ന നഗരത്തെ കണ്ടെത്തിയത്.

ന്യൂജേഴ്‌സി: ലോകത്തിൽ ഏറ്റവുമധികം ക്യാമറകളുള്ള നഗരങ്ങളുടെ പട്ടികയിൽ ഡൽഹി ഒന്നാമത് . യുഎസിലെ ന്യൂയോർക്ക്, യുകെയിലെ ലണ്ടൻ തുടങ്ങിയ മറ്റ് പ്രധാന അന്താരാഷ്‌ട്ര നഗരങ്ങൾക്കിടയിൽ, ഈ പട്ടികയിൽ ഇടം പിടിക്കുന്ന ഇന്ത്യൻ നഗരങ്ങളിൽ ഒന്നാണ് ഡൽഹി.

ഒരു ചതുരശ്രമൈൽ സ്ഥലത്ത് 1826 സിസിടിവി ക്യാമറകൾ! ലോകത്ത് ഏറ്റവും കൂടുതൽ ക്യാമറകളുള്ള ഈ നഗരം ഏതെന്നോ?  ഡൽഹി! ഫോബ്‌സ് മാസിക പുറത്തിറക്കിയ പട്ടികയിലാണ് ലണ്ടനെയും പല സുപ്രധാന ചൈനീസ് നഗരങ്ങളെയും പിൻതള്ളി ഡൽഹി ഒന്നാം സ്ഥാനത്തെത്തിയത്. ലണ്ടനിൽ ഒരു ചതുരശ്രമൈൽ പ്രദേശത്ത് 1138 ക്യാമറകളാണുള്ളത്.

ലോകത്തെ 150 പ്രധാന നഗരങ്ങളെ അടിസ്ഥാനമാക്കി ഫോബ്‌സ് മാസിക നടത്തിയ കണക്കെടുപ്പിലാണ് പൊതുസ്ഥലത്ത് ഏറ്റവും കൂടുതൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരിക്കുന്ന നഗരം എന്ന ഖ്യാതി ഡൽഹി സ്വന്തമാക്കിയത്. ചെന്നൈയാണ് പട്ടികയിൽ മൂന്നാം സ്ഥാനത്ത്. ഒരു ചതുരശ്രമൈലിൽ 609 ക്യാമറകൾ. മുംബൈ പട്ടികയിൽ 18-ാം സ്ഥാനത്താണ്. 157 ക്യാമറകളാണ് മുംബൈ നഗരത്തിൽ സ്ഥാപിച്ചിരിക്കുന്നത്.

[ads2]

വമ്പൻ നഗരങ്ങളെ പിന്നിലാക്കിയതിൽ നമുക്ക് അഭിമാനിക്കാമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പ്രതികരിച്ചു. തലസ്ഥാന നഗരത്തിൽ ക്യാമറ നിരീക്ഷണത്തിനു പിന്നിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥരെയും കെജ്‌രിവാൾ അഭിനന്ദിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button