NATIONAL

സുനന്ദ പുഷ്കറിന്റെ മരണം: ശശി തരൂരിനെ കുറ്റവിമുക്തനാക്കി ഡല്‍ഹി കോടതി

Story Highlights
  • ആത്മഹത്യ പ്രേരണ, ഗാര്‍ഹിക പീഡനം എന്നീ കുറ്റങ്ങളാണ് ഡല്‍ഹി പൊലീസ് തരൂരിന് മുകളില്‍ ചുമത്തിയിരുന്നത്.

സുനന്ദ പുഷ്കര്‍ ദുരൂഹ മരണക്കേസില്‍ ശശി തരൂരിനെതിരെ കുറ്റം ചുമത്തില്ല. കേസ് അവസാനിപ്പിക്കണമെന്ന തരൂരിന്‍റെ ആവശ്യം കോടതി അംഗീകരിച്ചു. ഡൽഹി റോസ് അവന്യൂ കോടതിയാണ്  ഉത്തരവ് പുറപ്പെടുവിച്ചത്. ഡല്‍ഹിയിലെ ഹോട്ടല്‍ മുറിയില്‍ സുനന്ദയെ മരിച്ചനിലയില്‍ കണ്ടത് 2014 ജനുവരി 17നായിരുന്നു.

ശശി തരൂര്‍ ഈ കേസില്‍ പ്രതിയല്ല, അദ്ദേഹത്തെ ഉള്‍പ്പെടുത്തി വിചാരണ നടത്താന്‍ കഴിയില്ല. അതിനാല്‍ തരൂരിനെ കുറ്റവിമുക്തനാക്കുന്നു,” വിചാരണ കോടതി ജഡ്ജി ഗീതാഞ്ജലി ഗോയല്‍ വിധി പ്രസ്താവിച്ചു.

ആത്മഹത്യ പ്രേരണ, ഗാര്‍ഹിക പീഡനം എന്നീ കുറ്റങ്ങളാണ് ഡല്‍ഹി പൊലീസ് തരൂരിന് മുകളില്‍ ചുമത്തിയിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button