IndiaNATIONAL

ഇന്ത്യ @ 75

1857 ഒന്നാം സ്വാതന്ത്ര്യസമരം

1857ലാണ് ബ്രിട്ടിഷുകാരുടെ കമ്പനി ഭരണത്തോടുള്ള അമർഷം സമ്പൂർണമായ പ്രക്ഷോഭത്തിലെത്തിയത്, മൃഗക്കൊഴുപ്പ് പുരട്ടിയ വെടിയുണ്ടകൾ ഇന്ത്യൻ ഭട ന്മാർക്കു നൽകിയതിലുളള പ്രതിഷേധം പ്രക്ഷോഭമായി വ്യാപിച്ചു. ബാരക്പൂരി ലെ സൈനിക ക്യാംപിൽ മംഗൾപാണ്ഡെ എന്ന സൈനികൻ ബ്രിട്ടിഷ് ഓഫിസർ ക്കുനേരെ വെടിയുതിർത്തു. പിന്നീട് രക്തസാക്ഷിയായി. തുടർന്ന് ഉത്തർപ്രദേശി ലെ മീററ്റിൽ 1857 മേയ് 10നു പ്രക്ഷോഭമാരംഭിച്ചു. കലാപകാരികൾ മുഗൾവംശത്തി ലെ അവസാന രാജാവായ ബഹദൂർഷാ രണ്ടാമനെ ചക്രവർത്തിയായി അവരോ ധിച്ചു. 1858 ജൂലൈ മാസത്തോടെ വിപ്ലവത്തെ ബ്രിട്ടിഷുകാർ അടിച്ചമർത്തി. തു ടർന്ന് ഈസ്റ്റിന്ത്യാ കമ്പനി ഭരണം അവസാനിപ്പിക്കുകയും ഇന്ത്യയുടെ ഭരണം ബ്രിട്ടീഷ് ഗവൺമെന്റ് ഏറ്റെടുക്കുകയും ചെയ്തു.

1885 കോൺഗ്രസിന്റെ പിറവി

1885 ഡിസംബർ28ന് ബോംബെയിലാണ് ഇന്ത്യൻ സ്വാതന്ത്ര്യസമര ത്തിന് പിൽക്കാലത്ത് നേതൃത്വം കൊടുത്ത കോൺഗ്രസിന്റെ പിറ വി. ഇംഗ്ളീഷുകാരനായ എ ഒ ഹ്യും ആണ് രൂപീകരണത്തിനു മുൻ കൈയ്യെടുത്തത്. അഭ്യസ്തവിദ്യരും ബുദ്ധിജീവികളുമായ 72 പേർ ആ സമ്മേളനത്തിൽ സന്നിഹിതരായിരുന്നു. ഡബ്ള്യു സി. ബാനർ ജി സമ്മേളനത്തിൽ ആധ്യക്ഷം വഹിച്ചു. ജനങ്ങളിൽ ദേശീയബോ ധം തട്ടിയുണർത്തുക, രാഷ്ട്രീയ പ്രശ്നങ്ങളിൽ പൊതുജന താൽ പര്യം വളർത്തുക തുടങ്ങിയ പരിമിതമായ ലക്ഷ്യങ്ങളേ അന്നത്തെ കോൺഗ്രസിന് ഉണ്ടായിരുന്നുള്ളു.

[ads4]

1922 ചൗരി ചൗരാ സംഭവം

1922 ഫെബ്രുവരി 4. ഉത്തർപ്രദേശിലെ ചൗരി ചൗര ഗ്രാമ ത്തിൽ നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി ജാഥ നടത്തുകയായിരുന്ന ജനങ്ങൾക്കു നേരേ പൊലീസ് വെടിവച്ചു. കുപിതരായ ജനക്കൂട്ടം പൊലീസ് സ്റ്റേഷൻ ആക്രമിച്ചു തീയിട്ടു.22 പൊലീസുകാർ വെന്തുമരിച്ചു. 3 പ്രക്ഷോഭകാരികളും കൊല്ലപ്പെട്ടു. സമരം അക്രമത്തിലേ ക്കു വഴിമാറിയതിൽ ഗാന്ധിജി ദുഃഖിതനായി. നിസ്സഹക രണ സമരം നിർത്തിവച്ചു.

1930 ഉപ്പ് സത്യാഗ്രഹം

ഉപ്പ് നിർമാണത്തിനു നികുതി ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഉപ്പ് കുറുക്കി നിയമ ലംഘനം നടത്തുക എന്ന ലക്ഷ്യത്തോടെ മഹാ ജിയും 78 സന്നദ്ധ പ്രവർത്തകരും 1930 മാർച്ച് 12 നു ഗുജറാത്തി ലെ സബർമതി ആശ്രമത്തിൽ നിന്നു 390 കിലോമീറ്റർ അകലെയു ള്ള ദണ്ഡി കടപ്പുറത്തേക്ക് കാൽനടയാത്ര ആരംഭിച്ചു.ഏപ്രിൽ 5 ന് ദണ്ഡിയിൽ എത്തിയപ്പോഴേക്കും ആയിരങ്ങൾ അണിചേർന്നു. പി റ്റേന്ന് തീരത്തു ചിറകെട്ടി ഉപ്പ് കുറുക്കിയെടുത്തു നിയമം ലംഘിച്ചു. മേയ് 5 ന് ഗാന്ധിജിയെ അറസ്റ്റ് ചെയ്തു. ഉപ്പുസത്യഗ്രഹത്തിന്റെ പ്രകമ്പനം രാജ്യത്തുടനീളം പടർന്നു.

1942 ക്വിറ്റ് ഇന്ത്യ പ്രക്ഷോഭം

ക്രിപ്സ് മിഷന്റെ പരാജയവും യുദ്ധകാലക്ഷാമവും ഇന്ത്യക്കാരുടെ രോഷം ആളിക്കത്തിച്ചു. ബ്രിട്ടിഷുകാർ ഉടൻ ഇന്ത്യ വിടണം എന്ന് ഗാന്ധിജി ആവശ്യ പ്പെട്ടു. തുടർന്ന് 1942 ഓഗസ്റ്റ് എട്ടിന് കോൺഗ്രസ് ക്വിറ്റ് ഇന്ത്യ പ്രമേയം പാ സാക്കി. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം നൽകണമെന്നും ഇല്ലെങ്കിൽ അക്രമരഹിത സമരം ആരംഭിക്കുമെന്നും പ്രമേയം മുന്നറിയിപ്പു നൽകി. ഓഗസ്റ്റ് 9 ക്വിറ്റ് ഇന്ത്യ ദിനമായി ആചരിച്ചു. കോൺഗ്രസ് നേതാക്കളെല്ലാം അറസ്റ്റിലായി. ബോംബെയിലെ ഗോവാലിയ ടാങ്ക് മൈതാനത്തു (ക്രാന്തി മൈതാനം) നട ന്ന സമ്മേളനത്തിൽ ഗാന്ധിജി പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക’ എന്ന് ആഹ്വാനം ചെയ്തു. രാജ്യം മുഴുവൻ പ്രക്ഷോഭം പരന്നു. സമരകാലത്ത് ആയിരത്തോളം പേർ വെടിവയ്പിൽ കൊല്ലപ്പെട്ടു.

1931 ഭഗത് സിങ്ങിന്റെ രക്തസാക്ഷിത്വം

ബ്രിട്ടിഷ് ഭരണം അവസാനിപ്പിച്ച് സോഷ്യലിസ്റ്റ് ഭരണം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ഭഗത് സിങ്ങും കൂട്ടരും ആരംഭിച്ച സംഘടനയായി രുന്നു ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ. ബ്രിട്ടീഷ് പൊലീസിന്റെ മർദനത്തിൽ ലാലാ ലജ്പത് റായ് കൊല്ലപ്പെട്ടതി ന് പകരം വീട്ടാൻ, മർദനത്തിനു നേതൃത്വം കൊടുത്ത സാൻഡേഴ്സൻ എന്ന പൊലീസ് ഓഫിസറെ ഭഗത് സിങ്ങും കൂട്ടരും കൊലപ്പെടുത്തി. തൊഴിലാളിവിരുദ്ധ നിയമം പാസാക്കുന്നതിനെതിരെ കേന്ദ്ര നിയമനിർ മാണ സഭയിലേക്കു ബോംബെറിഞ്ഞു. 1931 മാർച്ച് 23ന് ഭഗത് സിങ്, രാ ജ് ഗുരു, സുഖ്ദേവ് എന്നിവരെ വിചാരണ ചെയ്തു തൂക്കിക്കൊന്നു.

1928 സൈമൺ കമ്മീഷനും പ്രതിഷേധങ്ങളും

മൊണ്ടേഗു ചെംസ്ഫോർഡ് നിയമമനുസരിച്ചു നടപ്പിലായ ഭരണസംവിധാനത്തെ ക്കുറിച്ചു പഠിക്കാൻ ബ്രിട്ടിഷ് സർക്കാർ നിയമിച്ച സൈമൺ കമ്മിഷനിൽ ഒരു ഇന്ത്യ ക്കാരനെപോലും അംഗമാക്കാത്തതിൽ പ്രതിഷേധമിരമ്പി. കമ്മിഷൻ ഇന്ത്യയിലേക്കെ ത്തുന്ന ദിവസമായ 1928 ഫെബ്രുവരി 4 അഖിലേന്ത്യാ ഹർത്താലായി ആചരിച്ചു. സൈമൺ കമ്മീഷനെതിരെ ലാഹോർ റയിൽവേസ്റ്റേഷനിൽ പ്രതിഷേധം നയിച്ച ലാ ലാ ലജ്പത് റായിക്ക് ക്രൂരമർദ്ദനമേറ്റു. അതിന്റെ ഫലമായി അദ്ദേഹം മരിച്ചു. 1928ൽ കൊൽക്കത്തയിൽ സർവകക്ഷി സമ്മേളനം ചേർന്നു. ഇന്ത്യയ്ക്കുവേണ്ടി ഒരു ഭരണ ഘടന ആസൂത്രണം ചെയ്യുന്നതിനായി മോത്തിലാൽ നെഹ്റുവിന്റെ നേതൃത്വത്തിൽ ഒരു കമ്മിറ്റി നിലവിൽ വന്നു. ഇന്ത്യയ്ക്കു പുത്രികാ രാജ്യപദവി നൽകുന്നതിന് ഈ കമ്മിറ്റി ശുപാർശ ചെയ്തു.

1943 ഐഎൻഎ പോരാട്ടം

1943 ഒക്ടോബർ 21നു സിംഗപ്പൂരിൽ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ നേതൃത്വത്തിൽ ആസാദ് ഹിന്ദ് ഗവൺ മെന്റുണ്ടാക്കി. ബോസ് ആസാദ് ഹിന്ദിന്റെ പ്രധാനമന്ത്രി യും ക്യാപ്റ്റൻ ലക്ഷ്മി മന്ത്രിയുമായിരുന്നു. ഡൽഹി പിടി ക്കാൻ നീങ്ങിയ നേതാജിയുടെ ഇന്ത്യൻ നാഷനൽ ആർ മി ( ഐഎൻഎ) 1944 മാർച്ച് 18ന് ഇന്ത്യൻ അതിർത്തിയി ലെത്തി. 1946 ഫെബ്രുവരിയിൽ ആരംഭിച്ച നാവികകലാ പം വിപ്ലവവഴിയിലെ അവസാന മുന്നേറ്റമായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button