അവിടെയാണ് ഞാൻ എം വി ആർ നെ നോക്കി കാണുന്നത്;കെ സുധാകരന്റെ പ്രസംഗം കേൾക്കേണ്ടത് ഈ വാക്കുകളെ മുൻനിർത്തി

കണ്ണൂർ:കെ പി സി സി പ്രസിഡന്റ് കെ സുധാകരന്റെ പ്രസംഗം കേൾക്കേണ്ടത് ഈ വാക്കുകളെ മുൻനിർത്തിയാണ് . കണ്ണൂരിൽ നടന്ന സി എം പി യുടെ എം വി രാഘവൻ അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം . എം വി രാഘവനോട് സി പി എം ചെയ്ത ക്രൂരതയെ കുറിച് സംസാരിച്ചപ്പോൾ അദ്ദേഹം അതിനെ വിവരിക്കാനാണ് ആർ എസ് എസ് എന്ന് പറഞ്ഞത് . സുധാകരൻ പറഞ്ഞു ” ശാഖയോടും അതിന്റെ പ്രവർത്തനത്തോടും ആഭിമുക്യവും താല്പര്യവും ഉള്ള ആളല്ല ഞാൻ ഒരു ജനാധിപത്യ അവകാശം നിലനിൽക്കുന്ന സ്ഥലത്തു ഒരു മൗലിക അവകാശം തകർക്ക പെടുന്നത് നോക്കിനിൽകുന്നത് ഒരു ജനാധിപത്യ വിശ്വാസിക്ക് ഗുണകരമല്ല എന്ന തോന്നലാണ് എന്നെ അതിനു പ്രേരിപ്പിച്ചത് . ഞാൻ ഒരിക്കലും ആർ എസ് എസ് ന്റെ പരിപാടിക്ക് പങ്കെടുത്തട്ടില്ല. അവരുമായി ബന്ധപ്പെട്ടിട്ടില്ല. സഹകരിച്ചിട്ടില്ല പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. പക്ഷെ ആവിഷ്കാര സ്വാതന്ത്ര്യവും രാഷ്ട്രീയ സ്വാതന്ത്ര്യവും ഓരോരുത്തരുടെയും ജന്മാവകാശമാണ് അത് നിലനിർത്തണം . *ഈ നാടിന്റെ സാമൂഹിക സാമ്പത്തിക സുരക്ഷിതത്വത്തിന് പോറലേൽക്കാതെ മതേതരത്വത്തിന് പോറലേൽക്കാതെ* നടത്തുന്ന ഏത് പ്രവർത്തനത്തെയും സഹായിക്കണം എന്ന തോന്നലാണ് എനിക്കുണ്ടായത് അവിടെയാണ് ഞാൻ എം വി ആർ നെ നോക്കികാണുന്നത്

ആരാണ് എം വി ആർ . കെ സുധാകൻ ഇവിടെ ഒരു കാലഘട്ടത്തെ ഓർക്കുകയാണ് . കണ്ണൂരിന്റെ രാഷ്ട്രീയത്തെ എം. വി ആർ നയിച്ച കാലം. എസ് എഫ് ഐ , ഡി വൈ എഫ് ഐ യുടെ സ്ഥാപക കാലം . കേരളത്തിലെ സഖാക്കളുടെ ആവേശമായി എം വി ആർ നിന്ന കാലം . അതെ എം വി ആർനെ തിരുത്തൽ വാദം എന്ന് പറഞ്ഞു പാർട്ടി പുറത്താക്കിയ ശേഷം പട്ടിയെ പോലെയാണ് വേട്ട യാടിയത് . പിണറായിവിജയൻ 1987 ൽ സി പി എം ജില്ലാ സെക്രട്ടറി ആയി വന്ന ശേഷം എം വി ആർ നെ വേട്ടയാടി .

whatsapp button Telegram

എം വി ആർ ന്റെ വീട് തല്ലിത്തകർത്തു . പാപ്പിനിശ്ശേരിയിലെ പാമ്പു വളർത്തൽ കേന്ദ്രം കത്തിച്ചു , നിരവധി തവണ കൊല്ലാൻ ശ്രമിച്ചു . വഴി നടത്താതെ നോക്കി ,. എങ്ങനെ ഉള്ള സാഹചര്യങ്ങൾ ഓർത്തെടുത്താണ് അറുപതുകളിൽ സംഘടന കോൺഗ്രെസിന്റെ ഭാഗമായിരിക്കുമ്പോൾ തന്റെ ആശയ ശത്രുക്കൾ ആയിരുന്നിട്ടും ആർ ആസ് ആസ് നോട് പുലർത്തിയ രാഷ്ട്രീയ സഹിഷ്ണുതയെ കുറിച്ച് സുധാകരൻ പറഞ്ഞത് .

ആർ എസ് എസ് ന്റെ വോട്ടുവാങ്ങി നിയമസഭയിൽ എത്തിയ പിണറായിവിജയനും ഗോവിന്ദൻ മാഷിനുമെല്ലാം ഇത് മനസിലായി . അന്നത്തെ ജനസംഘവും ആർ എസ് എസ് ഉം അല്ലല്ലോ ഇന്ന് . ഇന്ന് ബംഗാളിൽ ആർ എസ് എസ് നൊപ്പം മൽസരിച്ചു സഹകരണ ബാങ്ക് ജയിച്ച നിൽക്കുന്ന സി പി എം സുധാകരനെ പഠിപ്പിക്കാൻ വരണ്ട.

കെ സുധാകരന്റെ വാക്കുകൾ

ഈ രാജ്യം സ്വാതന്ത്ര്യം പ്രാപിക്കുമ്പോൾ ജനാധിപത്യരാജ്യം ആയിരിക്കും സൃഷ്ടിക്കപ്പെടുക എന്ന് ഉറപ്പ് വരുത്തിയ പ്രസ്ഥാനമാണ് ഇന്ത്യൻ നാഷണൽ കോണ്ഗ്രസ്സ്. ജനാധിപത്യത്തിന്റെ ജീവ വായുവാണ് അഭിപ്രായ സ്വാതന്ത്ര്യവും പൗരാവകാശങ്ങളും.

ജനാധിപത്യ അവകാശങ്ങള്‍ ധ്വംസിക്കപ്പെടുന്നിടത്ത്

ശക്തമായി പ്രതികരിച്ച പ്രസ്ഥാനമാണ് ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ്.

എം.വി രാഘവൻ അനുസ്മരണ സമ്മേളനത്തിൽ എം.വി രാഘവന് എതിരായി സിപിഎം സംസ്ഥാന വ്യാപകമായി നടത്തിയ അവകാശ നിഷേധത്തിന്റെ വെളിച്ചത്തിൽ പഴയ സംഭവങ്ങൾ ഓർത്തെടുക്കുകയായിരുന്നു ഞാൻ. താൻ സംഘടനാ കോണ്ഗ്രസ്സിന്റെ ഭാഗം ആയ സമയത്ത് നടന്ന സംഭവങ്ങൾ ആണ് അതെല്ലാം. സിപിഎമ്മിന്റെ ഓഫീസുകൾ തർക്കപ്പെട്ടപ്പോഴും സംരക്ഷണം ഒരുക്കിയ ചരിത്രം ഉണ്ട്.

whatsapp button Telegram

പ്രസംഗം പൂർണ്ണമായി കേൾക്കുന്നതിന് പകരം കുറച്ചു ഭാഗങ്ങൾ എടുത്തു ദുർവ്യാഖ്യാനം ചെയ്യുന്നത് ഒരു ഫാഷിസ്റ്റ് രീതിയാണ്. അതാണ് ചില മാധ്യമങ്ങൾ ചെയ്തത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പ്രവര്‍ത്തന സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്നതിനോട് യോജിക്കാനാവില്ല.

ശാഖയോടും അവരുടെ ലക്ഷ്യത്തോടും ആര്‍എസ്എസിനോടും തനിക്ക് ആഭിമുഖ്യമില്ല, അതേ സമയം അവർക്ക് പറയാനും ജനാധിപത്യ സമൂഹത്തിൽ നിയമ വിധേയമായി പ്രവർത്തിക്കാനും അവകാശമുണ്ട്. നെഹ്രുവും, അംബേദ്കറും വിചാരിച്ചിരുന്നു എങ്കിൽ നിയമപരമായി തന്നെ മറ്റ് പാർട്ടികൾക്ക് ഉള്ള അവസരങ്ങൾ ഇല്ലാതാക്കാൻ കഴിയുമായിരുന്നു.

ഒരുകാലത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആർഎസ്എസ്-ന്റെ നാഗ്പൂർ അടക്കമുള്ള കാര്യാലയങ്ങളിൽ റെയ്ഡ് നടത്തി അവരുടെ പ്രവർത്തകരെ അറസ്റ്റ് ചെയ്തപ്പോൾ അവർക്കുവേണ്ടി ശബ്ദമുയർത്തിയത് സിപിഎം ആയിരുന്നു എന്ന ചരിത്രം ആരും മറന്നു പോകരുത് .അന്ന് RSS ന്റെ പ്രവർത്തന സ്വാതന്ത്ര്യത്തിനുവേണ്ടി സിപിഎം വാദിച്ചത് ആർഎസ്എസ് ശാഖകളോടുള്ള സ്നേഹം കൊണ്ടല്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.

ജനാധിപത്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും വേണ്ടി രാഷ്ട്രീയ ലാഭം നോക്കാതെ പ്രവർത്തിച്ച ഒരാളാണ് ഞാൻ. അത് ഇനിയും തുടരുക തന്നെ ചെയ്യും. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് അജയ്യമായി തന്നെ അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള പിന്തുണ നൽകി രാജ്യത്തെ ശരിയായ ദിശയിൽ നയിക്കുകയും ചെയ്യും.

നിലവിലെ രാഷ്ട്രീയ വിഷയങ്ങളിൽ നിന്നും ഒളിച്ചോടാൻ വേണ്ടി അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുന്ന സിപിഎമ്മിന്റെ തന്ത്രം വിജയിക്കാൻ പോകുന്നില്ല എന്നും പ്രധാന രാഷ്ട്രീയ വിഷയങ്ങളിൽ ഉള്ള സമരങ്ങൾ ശക്തമായി തുടരുക തന്നെ ചെയ്യും എന്നും അവരോട് പ്രത്യേകം സൂചിപ്പിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button