മഹാത്മാ ഗാന്ധിയുടെ രാജ്യത്തെ നയിക്കുന്നതുകൊണ്ടാണ് മോദിക്ക് ആഗോളതലത്തിൽ ബഹുമാനം ലഭിക്കുന്നത്: അശോക് ഗെഹ്‌ലോട്ട്

Story Highlights
  • രാജസ്ഥാനിൽ നടന്ന ഒരു ചടങ്ങിൽ മോദിയെ വേദിയിലിരുത്തിക്കൊണ്ടായിരുന്നു ഗെഹ്‌ലോട്ടിന്റെ പരാമർശം.

ജയ്പൂര്‍: മഹാത്മാഗാന്ധിയുടെ രാജ്യം ഭരിക്കുന്നതുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആഗോളതലത്തില്‍ ആദരം ലഭിക്കുന്നതെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. രാജസ്ഥാനിലെ മന്‍ഗാര്‍ ധാമില്‍ നടന്ന പൊതു പരിപാടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വേദി പങ്കിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പ്രധാനമന്ത്രി വിദേശ സന്ദര്‍ശനം നടത്തുമ്പോള്‍ അദ്ദേഹത്തിന് വലിയ ആദരവ് ലഭിക്കാറുണ്ട്. ജനാധിപത്യത്തിന്റെ ആഴത്തിലുളള വേരുകള്‍ ഇറങ്ങിയ മഹാത്മാ ഗാന്ധിയുടെ രാജ്യത്ത് നിന്നുളള പ്രധാനമന്ത്രി ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആദരവ് ലഭിക്കുന്നത്. 70 വര്‍ഷത്തിനിപ്പറവും ഇവിടെ ജനാധിപത്യവും സ്വാതന്ത്ര്യവും സജീവമായി നിലകൊളളുന്നു’ എന്നും അദ്ദേഹം പറഞ്ഞു.

whatsapp button Telegram

യുപിഎ സര്‍ക്കാര്‍ അധികാരത്തിലിരിക്കെ ആരംഭിച്ച രത്‌ലം-ദുംഗര്‍പൂര്‍ ബന്‍സ്വാര റെയില്‍വേ പദ്ധതി പുനഃപരിശോധിക്കണമെന്നും ചടങ്ങില്‍ ഗെഹ്‌ലോട്ട് ആവശ്യപ്പെട്ടു. ആദിവാസികളുടെ ഉന്നമനത്തിനായി കോണ്‍ഗ്രസ് സര്‍ക്കാര്‍ സ്‌കൂളുകളും കോളേജുകളും നിര്‍മ്മിച്ച് നല്‍കിയെന്നും ആരോഗ്യ സംരക്ഷണത്തിനായി പ്രത്യേകം സൗകര്യങ്ങള്‍ ഒരുക്കിയെന്നും ഗെഹ്‌ലോട്ട് പ്രധാനമന്ത്രിയെ അറിയിച്ചു. കൂടാതെ ചിരഞ്ജീവി ആരോഗ്യ പദ്ധതി പരിശോധിക്കണമെന്നും പദ്ധതി കൃത്യമായി പഠിച്ചാല്‍ രാജ്യത്തുടനീളം പ്രാവര്‍ത്തികമാക്കാന്‍ നിങ്ങള്‍ക്ക് പ്രചോദനമാകുമെന്നും ഗലോട്ട് പറഞ്ഞു.

whatsapp button Telegram

ബന്‍സ്വാരയെ റെയില്‍ പാതകളുമായി ബന്ധിപ്പിച്ചിട്ടില്ലെന്നും അതുകൊണ്ടാണ് കേന്ദ്രപദ്ധതിയുടെ കീഴില്‍ 50 ശതമാനം സംസ്ഥാന സര്‍ക്കാരിന്റെ പങ്കാളിത്തത്തോടെ ബന്‍സ്വാരയെ രത്‌ലം-ദുംഗര്‍പൂര്‍ റയില്‍ പാതയുമായി ബന്ധിപ്പിക്കാന്‍ യുപിഎ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചതെന്നും ഗലോട്ട് പറഞ്ഞു.

മന്‍ഗാര്‍ ധാമിന്റെ ഉന്നമനത്തിനായി വിശദമായ ചര്‍ച്ചകളും റോഡ് മാപ്പും തയ്യാറാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 1913 ല്‍ ബ്രിട്ടീഷ് സൈന്യം കൂട്ടക്കൊല നടത്തിയ 1,500 ഓളം ആദിവാസികളുടെ സ്മാരകമായ ധാം, രാജസ്ഥാന്‍-ഗുജറാത്ത് അതിര്‍ത്തി പ്രദേശമായ ബന്‍സ്വാരയിലാണ് സ്ഥിതിചെയ്യുന്നത്. ആദിവാസികള്‍ ഏറെയുളള സ്ഥലമാണിത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button