kerala-Politics

കെപിസിസി ഭാരവാഹിപ്പട്ടിക: ശക്തൻ,ബൽറാം, പൗലോസ്, സജീന്ദ്രൻ വൈസ് പ്രസിഡന്റുമാർ

ന്യൂഡൽഹി ∙ കെപിസിസി ഭാരവാഹി പട്ടിക കോൺഗ്രസ് ദേശീയ നേതൃത്വം പ്രഖ്യാപിച്ചു. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപിയാണ് ഭാരവാഹി പട്ടിക വാർത്താക്കുറിപ്പായി പുറത്തിറക്കിയത്. നാലു വൈസ് പ്രസിഡന്റുമാരും 23 ജനറൽ സെക്രട്ടറിമാരും 28 നിർവാഹക സമിതിയംഗങ്ങളും ഉൾപ്പെടുന്ന പട്ടികയാണ് പുറത്തിറക്കിയത്

എൻ.ശക്തൻ, വി.ടി.ബൽറാം, വി.ജെ.പൗലോസ്, വി.പി.സജീന്ദ്രൻ എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. അഡ്വ. പ്രതാപ ചന്ദ്രനാണ് ട്രഷറർ. ദീപ്തി മേരി വർഗീസ്, കെ.എ.തുളസി, അലിപ്പറ്റ ജമീല എന്നിവരാണ് ജനറൽ സെക്രട്ടറിമാരിലെ വനിതകൾ.

പാര്‍ട്ടി നന്നാകണമെന്ന്  ആഗ്രഹിക്കുന്നവര്‍ പ്രതിഷേധിക്കില്ലെന്ന് കെ.സുധാകരന്‍. എല്ലാവിഭാഗങ്ങള്‍ക്കും മതിയായ പ്രാതിനിധ്യം നല്‍കിയിട്ടുണ്ട്. കെ.സി വേണുഗോപാലിന്റെ ഇടപെടല്‍ ഉണ്ടായിട്ടില്ല. എ.വി ഗോപിനാഥ് പാര്‍ട്ടിക്കൊപ്പമുണ്ട്, പ്രശ്നങ്ങള്‍ പരിഹരിച്ചു– സുധാകരന്‍ പറഞ്ഞു. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Welcome To Nerrekha News Portal Would you like to receive notifications on latest news updates? No Ok