കോലഞ്ചേരിയിൽ ഗാന്ധി ദർശൻ യുവജന സമിതിയുടെ നേതൃത്വത്തിൽ പ്രതിക്ഷേധിച്ചു

ഗാന്ധി സ്മൃതി യാത്ര തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വച്ച് എസ് എഫ് ഐയുടെ നേതൃത്വത്തിൽ തടയുകയും ജാഥാ അംഗങ്ങളെ ആക്രമിക്കുകയും ചെയ്തതിൽ പ്രതിക്ഷേധിക്കുന്നു.

കോലഞ്ചേരി : കെ പി സി സി ഗാന്ധി ദർശൻ സമിതി സംസ്ഥാന പ്രസിഡന്റ് വി സി കബീർ മാസ്റ്ററുടെ നേതൃത്വത്തിൽ കേരളത്തിൽ മഹാത്‌മ ഗാന്ധിജി സന്ദർശിച്ചിട്ടുള്ള സ്ഥലങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് നടത്തുന്ന ഗാന്ധി സ്മൃതി യാത്ര തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വച്ച് എസ് എഫ് ഐയുടെ നേതൃത്വത്തിൽ തടയുകയും ജാഥാ അംഗങ്ങളെ ആക്രമിക്കുകയും ചെയ്തതിൽ പ്രതിക്ഷേധിച്ച് ഗാന്ധി ദർശൻ യുവജന സമിതി സമിതി കുന്നത്തുനാട് നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കോലഞ്ചേരിയിൽ പ്രതിക്ഷേധിച്ചു.

യുവജന സമിതി പൂത്രിക്ക മണ്ഡലം പ്രസിഡന്റ് അലക്സ്‌ വർഗീസിന്റെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധ സമരത്തിന്റെ ഉത്ഘാടനം യു ഡി എഫ് കുന്നത്തുനാട് നിയോജക മണ്ഡലം ചെയർമാൻ സി പി ജോയി ഉത്ഘാടനം ചെയ്തു.ഗാന്ധിദർശൻ സമിതി ജില്ലാ പ്രസിഡന്റ് കെ ഡി ഹരിദാസ് സമരത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു,യുവജന സമിതി സംസ്ഥാന സെക്രട്ടറി വർഗീസ് ജോർജ് കുന്നത്ത്, ജില്ലാ വൈസ് പ്രസിഡന്റ് കലേഷ് ഐരാപുരം,

നിയോജക മണ്ഡലം പ്രസിഡന്റ് ഡോൺ എബ്രഹാം, യൂത്ത് കോൺഗ്രസ്സ് കുന്നത്തുനാട് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സജീഷ് സി ആർ, യുവജന സമിതി ഐക്കരനാട് മണ്ഡലം പ്രസിഡന്റ് അനൂപ് എം പി, യൂത്ത് കോൺഗ്രസ്സ് പൂത്രിക്ക മണ്ഡലം വൈസ് പ്രസിഡന്റ് രാഹുൽ രവി,ഗോകുൽ ചെറുപറമ്പിൽ, സെബാൻ, പോൾ, അലൻ തുടങ്ങിയവർ പങ്കെടുത്തു.

SFI യും ABVP യും ഓരേ നാണയത്തിന്റെ ഇരുവശങ്ങൾ, സ്വാതന്ത്ര്യ സമര പോരാളികളെ ഒറ്റുകൊടുത്തു ബ്രിട്ടീഷുകാർക്ക് മാപ്പ് എഴുതിയും ഷൂ നക്കിയവനെയും പറ്റി പഠിക്കണം എന്നാണ് എസ്എഫ്ഐയുടെ നിലപാട്, എന്നാൽ രാഷ്ട്രപിതാവിന്റെ കാര്യത്തിൽ എസ്എഫ്ഐ ക്ക് നിലപാട് ആർഎസ്എസ് ന്റെ..

Related Articles

Leave a Reply

Your email address will not be published.

Back to top button
Welcome To Nerrekha News Portal Would you like to receive notifications on latest news updates? No Ok