kerala-PoliticsVD Satheesan

ജനപ്രതിനിധിയായി സഭയില്‍ വരാന്‍ കഴിയില്ലെങ്കില്‍ രാജിവച്ചു പോകുന്നതാണ് നല്ലത്- വി.ഡി. സതീശന്‍

തിരുവനന്തപുരം∙ നിയമസഭയില്‍ തുടര്‍ച്ചയായി ഹാജരാകാത്ത പി.വി. അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ പ്രതിപക്ഷം. ജനപ്രതിനിധിയായി സഭയില്‍ വരാന്‍ കഴിയില്ലെങ്കില്‍ രാജിവച്ചു പോകുന്നതാണ് നല്ലതെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. ബിസിനസ് ചെയ്യാനാണ് സഭയില്‍നിന്ന് മാറിനില്‍ക്കുന്നതെങ്കില്‍ എംഎല്‍എയായി തുടരേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പതിനഞ്ചാം കേരള നിയമസഭയുടെ മൂന്നാം സമ്മേളനം 4-ാം തീയതി ആരംഭിച്ചെങ്കിലും എംഎല്‍എ സഭയിലെത്തിയില്ല. പതിനഞ്ചാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനം 12 ദിവസവും രണ്ടാം സമ്മേളനം 17 ദിവസവുമാണ് സമ്മേളിച്ചത്. ഒന്നാം സമ്മേളനത്തില്‍ 5 ദിവസമാണ് സഭയില്‍ ഹാജരായത്. രണ്ടാം സമ്മേളനത്തില്‍ ഹാജരായില്ല. സഭയില്‍ ഹാജരാകാതിരിക്കാന്‍ അവധി അപേക്ഷയും നല്‍കിയില്ല. 

സര്‍ക്കാര്‍ നല്‍കുന്ന ഉറപ്പുകള്‍ സംബന്ധിച്ച സമിതി, ഔദ്യോഗിക ഭാഷ സംബന്ധിച്ച സമിതി, ഭക്ഷ്യവും സിവില്‍ സപ്ലൈസും സഹകരണവും സംബന്ധിച്ച സമിതി തുടങ്ങിയവയില്‍ പി.വി. അന്‍വര്‍ അംഗമാണ്. സര്‍ക്കാര്‍ നല്‍കുന്ന ഉറപ്പുകള്‍ സംബന്ധിച്ച സമിതി 2 യോഗവും മറ്റു സമിതികള്‍ മൂന്നു യോഗങ്ങള്‍ വീതവും ചേര്‍ന്നു. ഈ സമിതി യോഗങ്ങളിലൊന്നും എംഎല്‍എ പങ്കെടുത്തില്ല. ഭരണഘടനയുടെ 190 (4) പ്രകാരം, 60 സഭാ സമ്മേളനങ്ങളിൽ തുടർച്ചയായി പങ്കെടുക്കാതിരുന്നാൽ എംഎൽഎയെ അയോഗ്യനാക്കാൻ സഭയ്ക്ക് അധികാരമുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Welcome To Nerrekha News Portal Would you like to receive notifications on latest news updates? No Ok