kerala-PoliticsVD Satheesan

കെപിസിസി പുനസംഘടന: അഞ്ച് വ‍ര്‍ഷം ഭാരവാഹികളായവരെ വീണ്ടും പരിഗണിക്കില്ല

Story Highlights
  • ഡിസിസി പുനസംഘടനയ്ക്ക് പിന്നാലെ പാ‍ര്‍ട്ടിയിലുണ്ടായ പൊട്ടിത്തെറിയുടെ തുട‍ര്‍ച്ചയായി പി.എസ്.പ്രശാന്തും കെ.പി.അനിൽ കുമാറും കോണ്‍ഗ്രസ് വിട്ടു പോയ സാഹചര്യത്തിൽ വളരെ കരുതലോടെയാണ് കോണ്‍ഗ്രസ് നേതൃത്വം കെപിസിസി പുനസംഘടനയിലേക്ക് നീങ്ങുന്നത്.

തിരുവനന്തപുരം: കെപിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വം ധാരണയിലെത്തിയതായി സൂചന. പുനസംഘടനയിൽ അഞ്ച് വ‍ര്‍ഷം ഭാരവാഹികളായവരെ പരിഗണിക്കേണ്ടതില്ലെന്നാണ് നേതൃത്വത്തിലെ ധാരണ. നിലവിൽ ജനപ്രതിനിധികളായ നേതാക്കളേയും കെപിസിസി ഭാരവാഹിത്വത്തിൽ നിന്നും ഒഴിവാക്കും. കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവ‍ര്‍ നടത്തിയ ച‍ര്‍ച്ചയിലാണ് മാനദണ്ഡം സംബന്ധിച്ച ധാരണയായത്.

[ads2]

ഡിസിസി പുനസംഘടനയ്ക്ക് പിന്നാലെ പാ‍ര്‍ട്ടിയിലുണ്ടായ പൊട്ടിത്തെറിയുടെ തുട‍ര്‍ച്ചയായി പി.എസ്.പ്രശാന്തും കെ.പി.അനിൽ കുമാറും കോണ്‍ഗ്രസ് വിട്ടു പോയ സാഹചര്യത്തിൽ വളരെ കരുതലോടെയാണ് കോണ്‍ഗ്രസ് നേതൃത്വം കെപിസിസി പുനസംഘടനയിലേക്ക് നീങ്ങുന്നത്.

ഇതിനിടെ കോൺഗ്രസിന്റെ പ്രവർത്തനത്തിൽ മാറ്റം വരുത്തുമെന്നും പ്രതിപക്ഷത്തെ കോൺഗ്രസ് അധികാരത്തിലുള്ളതിനേക്കാൾ ശക്തമാണെന്നും കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button