kerala-Politics

ഹൈക്കമാന്‍ഡ് നിലപാടില്‍ മാറ്റമില്ലെന്ന് രാഹുല്‍ ഗാന്ധി; വിട്ടുവീഴ്ച വേണ്ടെന്ന് നിർദ്ദേശം

Story Highlights
  • ഗ്രൂപ്പ് നേതാക്കളോട് വിട്ടുവീഴ്ച വേണ്ടെന്ന ഹൈക്കമാൻഡ് നിലപാടിൽ മാറ്റമില്ലെന്നാണ് രാഹുൽ അറിയിച്ചിരിക്കുന്നത്. അച്ചടക്കം ലംഘിക്കുന്നവർക്കെതിരെ വിട്ടുവീഴ്ച വേണ്ടെന്നും രാഹുൽ നിർദ്ദേശിച്ചു.

ന്യൂഡല്‍ഹി | കോണ്‍ഗ്രസിലെ കലാപത്തില്‍ നിലപാട് കടുപ്പിച്ച് രാഹുല്‍ ഗാന്ധി. പാര്‍ട്ടി അച്ചടക്കം ലംഘിക്കുന്നവരോട് വിട്ടുവീഴ്ച വേണ്ടെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ഹൈക്കമാന്‍ഡ് നിലപാടില്‍ മാറ്റമില്ല. ഗ്രൂപ്പ് നേതാക്കളോട് വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഡി സി സി പ്രസിഡന്റുമാരുടെ പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ കേരളത്തില്‍ കോണ്‍ഗ്രസിലുണ്ടായ പ്രശ്‌നങ്ങളെ അതീവ ഗൗരവത്തോടെയാണ് രാഹുല്‍ ഗാന്ധി കാണുന്നത്. പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ലെന്ന് പട്ടിക പ്രഖ്യാപിക്കും മുമ്പ് സംസ്ഥാന നേതൃത്വത്തോട് ഹൈക്കമാന്‍ഡ് ഉറപ്പ് വാങ്ങിയിരുന്നു. എന്നാല്‍ അതിന് ശേഷവും പാര്‍ട്ടിയില്‍ പോര് തുടരുന്നതില്‍ കടുത്ത അതൃപ്തിയാണ് ഇപ്പോള്‍ രാഹുല്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ഡിസിസി പുനസംഘടനയ്ക്കെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ കടുത്ത നടപടിയുമായാണ് കോണ്‍ഗ്രസ് നേതൃത്വം നീങ്ങുന്നത്. കെപിസിസി സെക്രട്ടറി പി എസ് പ്രശാന്തിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ശിവദാസൻ നായര്‍ക്കും കെ പി അനില്‍കുമാറിനും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഒരു വിട്ട് വീഴ്ചയുമില്ലെന്ന് കെ സുധാകരൻ വ്യക്തമാക്കുമ്പോള്‍ പിന്നോട്ടില്ലെന്ന നിലപാടിലാണ് ഉമ്മൻചാണ്ടി.

[ads3]

മുൻപെങ്ങുമില്ലാത്ത വിധം കടുത്ത അച്ചടക്ക നടപടിയാണ് കോണ്‍ഗ്രസില്‍ ഉണ്ടായിരിക്കുന്നത്. കെ സി വേണുഗോപാലിനെയും പാലോട് രവിയെയും വിമര്‍ശിച്ച് രാഹുല്‍ ഗാന്ധിക്ക് കത്തയച്ചതിന് പിന്നാലെ കെപിസിസി സെക്രട്ടറി പി എസ് പ്രശാന്തിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു. തെറ്റ് തിരുത്താൻ തയ്യാറാകാതെ വീണ്ടും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചതിനാണ് നടപടിയെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ അറിയിച്ചു. പ്രശാന്ത് നേരത്തെ സസ്പെൻഷനിലായിരുന്നു. സസ്പെൻഷനിലായ കെ പി അനിൽകുമാർ,  കെ ശിവദാസൻനായർ എന്നിവര്‍ കാരണം കാണിക്കൽ നോട്ടീസിന്  ഏഴ് ദിവസത്തിനകം വിശദീകരണം നൽകണം.

കേരളത്തിലെ സാഹചര്യങ്ങളെ കുറിച്ച് സംസ്ഥാനത്തിന്റെ ചുമതലയുള്ള എ ഐ സി സി സെക്രടറി താരിഖ് അന്‍വറിനോട് നല്‍കാന്‍ നിര്‍ദ്ദേശിച്ച റിപ്പോര്‍ട്ട് എത്രയും പെട്ടെന്ന് നല്‍കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button