Alappuzhakerala-Politics

മന്ത്രിപദത്തിന് വേണ്ടി കുട്ടനാട്ട്കാരെ ഒറ്റിയ യൂദാസ് ആണ് കുട്ടനാട് MLA

Story Highlights
  • കുട്ടനാട് നോർത്ത് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സി വി രാജീവ് പ്രതികരിക്കുന്നു.

കുട്ടനാടിന് വേണ്ടി കേരളത്തിൻറെ ബഹുമാന്യനായ പ്രതിപക്ഷനേതാവ് ശ്രീ.വി.ഡി.സതീശനും പി.സി.വിഷ്ണുനാഥ് എം.എൽ.എയും അടിയന്തര പ്രമേയം അവതരിപ്പിച്ചു കൊണ്ട് നടത്തിയ പ്രസംഗങ്ങൾ കുട്ടനാട്ടിലെ ജനഹൃദയങ്ങളെ വളരെ സ്വാധീനിച്ചു കഴിഞ്ഞു. കഴിഞ്ഞ 15 വർഷക്കാലമായി കുട്ടനാടിന് വേണ്ടി പറയാൻ ഒരു എം.എൽ.എ ഉണ്ടായിരുന്നു എന്നുള്ള തോന്നൽ കുട്ടനാട്ടുകാർക്ക് ഇല്ലായിരുന്നു. എന്നാൽ ഇന്ന് കേരളത്തിലെ പ്രതിപക്ഷ നേതാവ് തന്നെ വളരെ ഗഹനമായ പഠനത്തിലൂടെ , നിരീക്ഷണങ്ങളിലൂടെ, നേരിട്ട് കണ്ടു ബോധ്യപ്പെട്ടതിലൂടെ പറഞ്ഞ കാര്യങ്ങൾ നിയമസഭയിൽ അവതരിപ്പിച്ചപ്പോൾ തങ്ങൾക്ക് വേണ്ടി പറയാൻ നിയമസഭയിൽ ആൾ ഉണ്ട് എന്ന് കുട്ടനാട്കാർ തിരിച്ചറിഞ്ഞു.

എന്നാൽ അതിനു മറുപടി പറഞ്ഞ കുട്ടനാട് എംഎൽഎ നമ്മളെ നിരാശപ്പെടുത്തി . ഒരു കനകാവസരമായി കണ്ടു കൊണ്ട് കുട്ടനാട്ടിലെ ദുരിതങ്ങളും ബുദ്ധിമുട്ടുകളും ആവലാതികളും അവതരിപ്പിക്കേണ്ട എംഎൽഎ മുഖ്യമന്ത്രിയെയും ഭരണപക്ഷത്തെയും പ്രീതിപ്പെടുത്താനാണ് അവസരം വിനിയോഗിച്ചത്. ജലം കൊണ്ട് മുറിവേറ്റ കുട്ടനാട്ടുകാർ പലായനം ചെയ്യുന്നു എന്ന് പ്രതിപക്ഷനേതാവ് പറഞ്ഞപ്പോൾ കുട്ടനാട്ടിൽ നിന്നും ആരും പലായനം ചെയ്യുന്നില്ല എന്ന് പറഞ്ഞ എം.എൽ.എ വാസ്തവത്തിൽ കുട്ടനാട്ടിൽ നിന്നും പാലായനം ചെയ്തിരിക്കുന്ന ഏറ്റവും പ്രമുഖരിൽ ഒരാളാണ് . അദ്ദേഹം താമസിക്കുന്നത് ചങ്ങനാശ്ശേരി വാണി ഗാർഡൻസ് എന്ന ഭവന സമുച്ചയ മേഖലയിലാണ്.

പച്ചക്കള്ളം പറയുന്നതിന് യാതൊരു മടിയുമില്ല എന്ന് ജനങ്ങൾക്ക് മനസ്സിലായി. അതുപോലെതന്നെ ഇവിടെ വെള്ളപ്പൊക്കം ഇല്ല എന്ന് അദ്ദേഹം പറയുമ്പോൾ അതേദിവസം പോളിംഗ് നടന്ന മുട്ടാർ യു.പി സ്കൂളിൽ മുട്ടറ്റം വെള്ളമായിരുന്നു. ആരെയാണിദ്ദേഹം കബളിപ്പിക്കാൻ നോക്കുന്നത് . തോട്ടപ്പള്ളി സ്പിൽവേ ഷട്ടർ അടച്ചിടുമ്പോൾ ഷട്ടറിന് മുകളിലൂടെ കുട്ടനാട്ടിലേക്ക് കടൽ വെള്ളം ഇരച്ച് കയറുന്നത് ഇദ്ദേഹം അറിഞ്ഞില്ലേ ഇതു വരെ . കുട്ടനാട്ടുകാരുടെ അന്തകവിത്ത് ആയി മാറിയിരിക്കുകയാണ് തോമസ് .കെ .തോമസ് എം.എൽ.എ. മന്ത്രിയാകാൻ വേണ്ടി കുട്ടനാട്ടുകാരെ ഒറ്റ് കൊടുത്ത യുദാസ് ആയി മാറിയിരിക്കുകയാണ് കുട്ടനാട് എം.എൽ.എ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button