CPMkerala-Politics

75ാം സ്വാതന്ത്ര്യ ദിനത്തില്‍ സിപിഐഎം ഓഫീസുകളില്‍ ദേശീയപതാക ഉയര്‍ത്തും; ചരിത്രത്തിലാദ്യം

Story Highlights
  • ബംഗാള്‍ തെരഞ്ഞെടുപ്പുകളിലെ കനത്ത തിരിച്ചടികളാണ് പാര്‍ട്ടി നയങ്ങളിലെ പുതിയ വ്യതിയാനങ്ങള്‍ക്ക് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ചരിത്രത്തിലാദ്യമായി സ്വാതന്ത്ര്യദിനത്തില്‍ സിപിഐഎം ഓഫീസുകളില്‍ ദേശീയപതാകയും ഉയരും. എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി പാര്‍ട്ടി ഓഫീസുകളില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്താന്‍ തീരുമാനിച്ചതായി സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം സുജന്‍ ചക്രബര്‍ത്തി അറിയിച്ചു. ഏഴരപതിറ്റാണ്ടായി കമ്മ്യൂണിസ്റ്റുപാര്‍ട്ടികള്‍ സ്വതന്ത്രദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തിയിരുന്നില്ല.

പാര്‍ട്ടി ഓഫീസുകളില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയിരുന്നില്ലെങ്കിലും നേരത്തേയും പാര്‍ട്ടി സ്വാതന്ത്രദിന ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നിരുന്നുവെന്ന് ബംഗാളിലെ സിപിഐഎമ്മിലെ സമുന്നത നേതാവുകൂടിയായ സുജന്‍ ചക്രബര്‍ത്തി വ്യക്തമാക്കി. ബംഗാള്‍ തെരഞ്ഞെടുപ്പുകളിലെ കനത്ത തിരിച്ചടികളാണ് പാര്‍ട്ടി നയങ്ങളിലെ പുതിയ വ്യതിയാനങ്ങള്‍ക്ക് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.

[ads1]

ഫാസിസ്റ്റ് ശക്തികളില്‍ നിന്ന് കമ്മൂണിസ്റ്റ് പാര്‍ട്ടി നേരിടുന്ന അപകടങ്ങളെ കുറിച്ച് സ്വാതന്ത്രദിനത്തില്‍ പാര്‍ട്ടി ചര്‍ച്ചകള്‍ സംഘടിപ്പിക്കാറുണ്ട്. ഇത്തവണത്തെ സ്വാതന്ത്രദിനത്തിന് പ്രത്യേകതയുണ്ടെന്നും 75ാം വാര്‍ഷികം അല്ലെങ്കില്‍ 100ാംവര്‍ഷികം എന്നത് എല്ലായ്‌പ്പോഴും ഉണ്ടാകില്ലെന്നും പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗം ചൂണ്ടിക്കാണിച്ചു.

2019, 2021 തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി പശ്ചിമബംഗാളില്‍ നേരിട്ട കനത്ത തിരിച്ചടിയാണ് പുതിയ നീക്കത്തിന് പിന്നിലെന്ന് സൂചനയുണ്ട്. ബിജെപി, കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങീ ബംഗാളിലെ പ്രധാന കക്ഷികള്‍ സ്വാതന്ത്രദിനം വിപുലമായി ആഘോഷിക്കുമ്പോള്‍ സിപിഐഎം ദേശീയതയില്‍ പിന്നിലാണെന്നും അന്താരാഷ്ട്രകാഴ്ച്ചപ്പാടുകള്‍ക്കാണ് മുന്‍ഗണന നല്കുന്നതെന്നുമാണ് പ്രധാന ആരോപണം. ചൈന, ക്യൂബ എന്നീ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളുടെ അന്താരാഷ്ട്ര കാഴ്ച്ചപ്പാടുകള്‍ ഉയര്‍ത്തുമ്പോള്‍ ദേശീയ വിഷയങ്ങളില്‍ ഇടപെടുന്നതില്‍ സിപിഐഎം വിമുഖത കാണിക്കുന്നുവെന്നത് സ്ഥിരം വിമര്‍ശനമാണ്. അതിനിടെയാണ് സ്വതന്ത്രദിനത്തില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്താന്‍ പാര്‍ട്ടി തീരുമാനിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button