മരിച്ച സിപിഎം നേതാവ് പി.കെ.കുഞ്ഞനന്തനും വോട്ട്; പേര് മാറ്റാത്തത് അദ്ദേഹം ജീവിച്ചിരിക്കുന്നെന്ന വിചിത്ര മറുപടി മൂലം

കണ്ണൂർ: മരിച്ച സിപിഎം നേതാവ് പി.കെ. കുഞ്ഞനന്തനും കണ്ണൂരില്‍ വോട്ടുണ്ടെന്ന് വ്യക്തമാക്കി വോട്ടര്‍പട്ടിക. ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ മരിച്ച കുഞ്ഞനന്തനാണ് കണ്ണൂരില്‍ ഇപ്പോഴും വോട്ടുള്ളത്. സിപി.എമ്മിന്റെ മുദ്രാവാക്യം പോലെ തന്നെ ഇല്ല ഇല്ല മരിച്ചിട്ടില്ലെന്നു പറയും പോലെയാണ് തിരഞ്ഞെടുപ്പു കമ്മിഷന്റെ റിപ്പോർട്ടും പുറത്തു വന്നത്. റിപ്പോർട്ട് പുറത്തു വന്നപ്പോഴേയ്ക്കും കുഞ്ഞനന്തൻ ജീവിച്ചിരിക്കുന്നു എന്ന റിപ്പോർട്ടാണ് തിരഞ്ഞെടുപ്പ് കമ്മിഷനായി അന്വേഷണം നടത്തിയ ഉദ്യോഗസ്ഥൻ നൽകിയത്.

കൂത്തുപറമ്പിലെ ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് പരാതി നല്‍കിയത്. 2020 ജൂണിലാണ് കുഞ്ഞനന്തന്‍ മരിച്ചത്. എന്നാല്‍ ഇപ്പോഴും കുഞ്ഞനന്തന്റെ പേര് വോട്ടര്‍ പട്ടികയിലുണ്ട്. ഈ പശ്ചാത്തലത്തിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പരാതി നല്‍കിയത്. 
എന്നാല്‍ കുഞ്ഞനന്തന്‍ ജീവിച്ചിരിപ്പുണ്ടെന്ന് ഫീല്‍ഡ് വേരിഫിക്കേഷനില്‍നിന്ന് വ്യക്തമായതായും അതിനാല്‍ പരാതി തള്ളുന്നു എന്നുമാണ് പരാതിക്കാരന് മറുപടി ലഭിച്ചത്
[post_ads_2]
The name of the late CPM leader P K Kunjananthan has not been removed from the voters’ list, it has come to light. P K Kunjananthan has been included in the voters’ list of booth number 75 in Koothuparamba constituency.
The complaint in this regard was filed by a Youth Congress worker in Koothuparamba. Kunjananthan died in June 2020. However, his name is still included in the voters’ list. Following this, the Youth Congress worker filed the complaint.
But the complainant received a response from the authorities that Kunjananthan was found to be alive during the field verification and that the complaint is rejected

Related Articles

Leave a Reply

Your email address will not be published.

Back to top button
Welcome To Nerrekha News Portal Would you like to receive notifications on latest news updates? No Ok