ഇടുക്കിയിൽ ഇന്നു മുതൽ രാത്രിയാത്രാ നിരോധനം, ഗതാഗത നിയന്ത്രണം

തൊടുപുഴ . ജില്ലയിൽ കാലവർഷം അതിശക്തമായി തുടരുന്ന സാഹചര്യത്തിൽ രാത്രികാല യാത്രാ നിരോധനമടക്കമേർപ്പെടുത്തി ജില്ലാ ഭരണകൂടം. അടിയന്തിര സാഹചര്യങ്ങളിൽ ഒഴികെ മലയോര മേഖലകളിലുള്ള രാത്രികാല യാത്രയാണ് ഇന്നലെ മുതൽ ജില്ലാ കളക്ടർ ഷീബാ ജോർജ്ജ് നരോധിച്ചത്. രാത്രി എട്ട് മുതൽ രാവിലെ ആറ് വരെയാണ് നിരോധനം. പ്രതരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യം, പൊലീസ്, റവന്യൂ, സിവിൽ ദുരന്തനിവാരണം, തദ്ദേശസ്വയംഭരണം. ഫയർ ആൻഡ് റസ്‌ക്യൂ, സിവിൽ സപ്ലൈസ്, വാട്ടർ അതോറിട്ടി, കെ.എസ്.ഇ.ബി എന്നിവ ഉൾപ്പെടെയുള്ള അവശ്യ സർവീസുകളിലെ ജീവനക്കാർക്ക് ഔദ്യോഗിക ആവശ്യങ്ങൾക്ക് മാത്രം ഈ സമയത്ത് യാത്ര ചെയ്യാം.

എല്ലാവിധ ഓഫ് റോഡ് ട്രക്കിംഗ്, ഖനന പ്രവർത്തനങ്ങൾ, ജലാശയങ്ങളിലുള്ള മീൻപിടിത്തം, വിനോദ സഞ്ചാരത്തോടനുബന്ധിച്ചുള്ള സ്വകാര്യ ബോട്ടുകൾ ഉൾപ്പെടെയുള്ള എല്ലാവിധ ബോട്ടിംഗും താത്കാലികമായി നരോധിച്ചു. കനത്ത മഴ തുടരുന്നതിനാലും മലയോരമേഖലകളിൽ മണ്ണിടിച്ചിൽ സാദ്ധ്യത നിലനിൽക്കുന്നതിനാലുമാണ് നടപടി. ജില്ലയിലെ പ്രൊഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾക്കും നഴ്‌സറികൾക്കും അവധി ബാധകമാണ്.

ഓൾഡ് മൂന്നാർ–ദേവികുളം റോഡിൽ തുടർച്ചയായി ഉണ്ടാകുന്ന മണ്ണിടിച്ചിൽമൂലം ഗതാഗതം സാധ്യമല്ലാത്ത സാഹചര്യമുള്ളതിനാൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. അടിമാലിയിൽനിന്ന് ബോഡിമെട്ടിലേക്കു പോകുന്ന വാഹനങ്ങൾ അടിമാലി-ഇരുട്ടുകാനം-ആനച്ചാൽ-  കുഞ്ചിത്തണ്ണി–രാജാക്കാട്-പൂപ്പാറ വഴിയും ബോഡിമെട്ടിൽനിന്നു തിരികെ വരുന്ന വാഹനങ്ങൾ പൂപ്പാറ–രാജാക്കാട്-കുഞ്ചിത്തണ്ണി– ആനച്ചാൽ  വഴിയും വഴിതിരിച്ചു വിടും.

Leave a Reply

Your email address will not be published.

Back to top button
Welcome To Nerrekha News Portal Would you like to receive notifications on latest news updates? No Ok