എറണാകുളം നഗരത്തിലെയും ചേരാനല്ലൂർ പഞ്ചായത്തിലേയും രൂക്ഷമായ ശുദ്ധജല ക്ഷാമത്തിന് ഉടൻ പരിഹാരം ഉണ്ടാവണം : ടി.ജെ വിനോദ് എം.എൽ.എ

എറണാകുളം നഗരത്തിലെ കൊച്ചി കോർപറേഷനിൽ ഉൾപ്പെട്ട പുതുക്കലവട്ടം, പനമ്പിള്ളി നഗർ ജോർജ്ജ് ഈഡൻ റോഡ് പരിസരം, എളമക്കര, കലൂർ, മാക്കാപറമ്പ്, വടുതല പച്ചാളം, ഐലൻഡ് വാത്തുരുത്തി എന്നിവടങ്ങളിലും ചേരാനല്ലൂർ ഗ്രാമ പഞ്ചായത്തിലെ 1, 2, 3, 4, 6, 7, 8, 9, 10, 13, 17 എന്നീ വാർഡുകളിലും ജലഅതോറിറ്റി ഉദ്യോഗസ്ഥരുടെ നിസ്സംഗതയും അനസ്‌ഥയും മൂലം കടുത്ത ശുദ്ധജലക്ഷാമം അനുഭവപ്പെടുന്നു.

പലതവണ ആവശ്യപ്പെട്ടിട്ടും ജലവിതരണത്തിൽ ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം പൊതുജനങ്ങൾ ശുദ്ധജലം കിട്ടാതെ വലയുന്നു. കഴിഞ്ഞ കുറെ നാളുകളായി പച്ചാളം, തമ്മനം പമ്പ് ഹൗസുകളിൽ നിന്നും മേൽപറഞ്ഞ ഭാഗങ്ങളിലേക്ക് കുടി വെള്ളം കിട്ടാതെ പൊതുജനം കഷ്ടപ്പെടുന്നു.

ഇതിനു ഉടനടി പരിഹാരം കാണണം. കുടിവെള്ളം കിട്ടാക്കനിയായി മാറിയിരിക്കുന്ന ഈ അവസ്ഥയിൽ ഉടൻ മാറ്റമുണ്ടായില്ലെങ്കിൽ പൊതുജനങ്ങളുമായി ചേർന്ന് ഉപരോധസമര മാർഗങ്ങളിലേക്ക് കടക്കുമെന്ന് ടി.ജെ വിനോദ് എം.എൽ.എ അറിയിച്ചു. ജലവിഭവവകുപ്പ് മന്ത്രിക്ക് വിഷയത്തിൽ പരാതി അയച്ചിട്ടുണ്ടെന്നു എം.എൽ.എ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published.

Back to top button
Welcome To Nerrekha News Portal Would you like to receive notifications on latest news updates? No Ok