കൊച്ചി- തേനി ഗ്രീൻഫീൽഡ് അതിവേഗ പാതയ്ക്കായുള്ള ഏരിയൽ ഡ്രോൺ സർവേ കൊച്ചി മുതൽ നെടുങ്കണ്ടം വരെ പൂർത്തിയായി

കൊച്ചി- തേനി ഗ്രീൻഫീൽഡ് അതിവേഗ പാതയ്ക്കായുള്ള ഏരിയൽ ഡ്രോൺ സർവേ കൊച്ചി മുതൽ നെടുങ്കണ്ടം വരെ പൂർത്തിയായി.
ദേശീയപാത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി പുരോഗതി വിലയിരുത്തി
ദേശീപാത അതോറിറ്റിയും മഹാരാഷ്ട്ര ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്വകാര്യ ഏജൻസിയും ചേർന്നുള്ള സംഘമാണ് സർവേ നടത്തുന്നത്. – പുതിയ ഭാരത് മാല ഗ്രീൻ ഫീൽഡ് അലൈൻമെന്റിന് കഴി
ഞ്ഞ ബജറ്റിൽ 66,000 കോടി രൂപ യുടെ പദ്ധതികൾ കേന്ദ്ര ഉപരി തല ഗതാഗത മന്ത്രാലയം രൂപ കൽപന ചെയ്തിരുന്നു. ഇതിന്റെ ഭാഗമാണ് കൊച്ചി തേനി (എൻഎ ച്ച് 85) ദേശീയപാത.


അന്തിമ സർവേ പൂർത്തിയായതോടെ ദേശീയ പാത കല്ലിടൽ ഉടൻ തുടങ്ങും . 45 മീറ്റർ വീതിയിലാണ് റോഡിന്റെ നിർമാണം. ശബരിമല തീർഥാടകർക്കും വ്യാപാര മേഖലയ്ക്കും ഉപകാരമാകുന്ന പുതിയ പാത വഴി നിലവിലുള്ളതിനെക്കാൾ 100 കിലോമീറ്റർ ദൂരം ലാഭിക്കാം. കേന്ദ്ര സംസ്ഥാന സർക്കാരുകളു ടെ അംഗീകാരത്തോടെ ഓരോ ജില്ലയിലും പുതിയ ദേശീയ പാത ഓഫിസ് ഉടൻ ആരംഭിക്കും. തമി ഴ്നാട്ടിൽ ഈ ഓഫിസുകൾ ആരം ഭിച്ചിട്ടുണ്ട്. നിലവിൽ നിർമാണമാരംഭിക്കുന്നതിനു മുൻപുള്ള നടപടികൾക്ക് 6 മാസമാണ് സമയം പ്രതീക്ഷിക്കുന്നത്.
പദ്ധതി യഥാർഥ്യമാകുന്നത്തോടെ ജില്ലയിലെ വിനോദ സഞ്ചാര മേഖലയിൽ അടക്കം വൻ കുതിപ്പുണ്ടാകും.


പുതുവഴി ഇതുവഴി എറണാകുളം കണയന്നൂർ താലൂക്കിലെ മരട്, തെക്കുംഭാഗം, കുരീക്കാട്, തിരുവാങ്കുളം വില്ലേജുകളും കുന്നത്തുനാട് താലൂക്കിലെ തിരുവാണിയൂർ, ഐക്കരനാട് സൗത്ത് വില്ലേജുകളും മൂവാറ്റുപുഴ താലൂക്കിലെ രാമമംഗലം, മേമ്മുറി, ഓണക്കൂർ, തിരുമാറാടി, മാറാടി, ആരക്കുഴ, മൂവാറ്റുപുഴ, മഞ്ഞള്ളൂർ, ഏനാനല്ലൂർ, കല്ലൂർക്കാട്, വില്ലേജുകളും കോതമംഗലം താലൂക്കിലെ കടവൂർ, നേര്യമംഗലം വില്ലേജുകളും ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിലെ കുമാരമംഗലം, കോടിക്കുളം, വണ്ണപ്പുറം, ഉടുമ്പന്നൂർ വില്ലേജുകളും ദേവികുളം താലൂക്കിലെ മന്നാംകണ്ടം വെള്ളത്തൂവൽ വില്ലേജുക ളും ഇടുക്കി താലൂക്കിലെ കഞ്ഞിക്കുഴി, കൊന്നത്തടി, വാത്തിക്കുടി, തങ്കമണി വില്ലേജുകളും ഉടുമ്പൻചോല താലൂക്കിലെ ഉടുമ്പൻ ചോല, കൽക്കുന്തൽ, പാമ്പാടുംപാറ, കരുണാപുരം, പാറത്തോട്, ചതുരംഗപ്പാറ വില്ലേജുകളുമാണ് നിർദിഷ്ട എൻഎച്ച് 85(കൊച്ചി-തേനി) – ഗ്രീൻ ഫീൽഡ് ബിസിനസ് കോറിഡോർ പദ്ധതി യിൽ ഉൾപ്പെടുന്ന പ്രദേശങ്ങൾ.
ഇടുക്കി എംപി ഡീൻ കുര്യാക്കോസ് അറിയിച്ചു

Related Articles

Leave a Reply

Your email address will not be published.

Back to top button
Welcome To Nerrekha News Portal Would you like to receive notifications on latest news updates? No Ok