ബസ് സ്റ്റാൻഡിലെ ശുചിമുറി അടച്ചുപൂട്ടി; ഗതികെട്ട് യാത്രക്കാർ

കോഴിക്കോട് പാളയം സ്വകാര്യ ബസ് സ്റ്റാന്‍ഡിലെ ശുചി മുറി അറ്റകുറ്റപ്പണിക്കായി അടച്ചിട്ട് രണ്ടാഴ്ച. മൂന്നുദിവസത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കുമെന്ന് പറഞ്ഞാണ് ശുചിമുറി അടച്ചത്. ഇതോടെ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാന്‍  സൗകര്യമില്ലാതെ ബുദ്ധിമുട്ടുകയാണ് സ്ത്രീകളടക്കമുള്ള യാത്രക്കാര്‍.

യാത്രക്കാരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. കാരണം വേറെ മാര്‍ഗമില്ല സെപ്റ്റിക് ടാങ്കിൽ വെള്ളം നിറഞ്ഞെന്നും വൃത്തിയാക്കാന്‍ മൂന്നുദിവസം വേണ്ടിവരുമെന്നും പറഞ്ഞാണ് ശുചി മുറി അടച്ചത്. പക്ഷെ ഇത്രയും ദിവസമായിട്ടും പണി തുടങ്ങിയിട്ടേയില്ല. കോര്‍പറേഷനില്‍ വിളിച്ചിട്ട്  കൃത്യമായ മറുപടിയില്ലെന്നും ശുചിമുറി നടത്തിപ്പുകാരന്‍  പറയുന്നു.സ്ത്രീകളും കുട്ടികളുമുൾപ്പടെ ഒട്ടേറെപ്പേരാണ് ദിവസവും ബസ് കയറാന്‍ ഇവിടെയെത്തുന്നത്. പുരുഷന്‍മാര്‍ പലരും പുറത്ത് തന്നെ   പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ തുടങ്ങിയതോടെ ബസ് സ്റ്റാന്‍ഡ് പരിസരം പൂര്‍ണമായും മലിനമായ അവസ്ഥയിലാണ്.

Related Articles

Leave a Reply

Your email address will not be published.

Back to top button
Welcome To Nerrekha News Portal Would you like to receive notifications on latest news updates? No Ok