ചുമയ്ക്കുളള മരുന്നിന് പകരം തറ വൃത്തിയാക്കുന്ന ലോഷൻ നൽകിയെന്ന് പരാതി; വിദ്യാർത്ഥി ആശുപത്രിയിൽ

Story Highlights
  • സംഭവത്തില്‍ ഡിഎംഒയ്ക്ക് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കുട്ടിയുടെ അച്ഛന്‍ നല്‍കിയ പരാതിയില്‍ പുത്തൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

കൊല്ലം കുളക്കട സാമൂഹിക ആരോഗ്യ കേന്ദ്രത്തിനെതിരെ ഗുരുതര ചികില്‍സാ പിഴവ് ആരോപണം. പനിബാധിച്ച് എത്തിയ ഒൻപതാം ക്ലാസുകാരന് മരുന്നിന് പകരം, തറ വൃത്തിയാക്കുന്ന ലോഷന്‍ നല്‍കിയെന്നാണ് പരാതി. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട കുട്ടിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ പരാതി അടിസ്ഥാന രഹിതമാണെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം

കുറ്ററ സ്വദേശിയായ കുട്ടിക്ക് കുളക്കട സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ നിന്ന് മരുന്നു മാറി നൽകിയതായാണ് പരാതി. പിതാവ് അനിൽകുമാറിനൊപ്പം പനിക്ക് മരുന്നു വാങ്ങാനാണ് ആശിഖ് ആശുപത്രിയിൽ എത്തിയത്. ചുമയ്ക്കുള്ള മരുന്നിന് കുപ്പി വേണമെന്ന് ഫാർമസിയിൽ നിന്ന് പറഞ്ഞപ്പോൾ അനിൽകുമാർ  പുറത്തുനിന്ന് കുപ്പി കൊണ്ടുവന്ന് മരുന്നുവാങ്ങി. പിന്നീട് വീട്ടിലെത്തി മരുന്ന് കഴിച്ചപ്പോഴാണ് ശാരീരിക അസ്വസ്ഥതയുണ്ടായത്. ഉടൻ തന്നെ സാമൂഹികആരോഗ്യ കേന്ദ്രത്തിലെത്തി ഡോക്ടറെ വിവരം അറിയിച്ചു. ചുമയുടെ മരുന്നായി തറ തുടയ്ക്കുന്ന ലോഷനാണ് ആശുപത്രിയിൽ നിന്ന് ലഭിച്ചതെന്നാണ് കുട്ടിയുടെ കുടുംബം ആരോപിക്കുന്നത്.

മരുന്ന് കഴിച്ചപ്പോൾ വയറ്റിൽ നീറ്റലുണ്ടായെന്നാണ് പറയുന്നത്. കുട്ടിയെ പിന്നീട് കൊട്ടാരക്കര താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ പരാതി അടിസ്ഥാനരഹിതമാണെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ഡിഎംഒയ്ക്ക് ആശുപത്രി മെഡിക്കൽ ഓഫിസർ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കുട്ടിയുടെ അച്ഛൻ നൽകിയ പരാതിയിൽ പുത്തൂര്‍ പൊലീസ് അന്വേഷണം തുടങ്ങി. ആശുപത്രി ജീവനക്കാർക്കെതിരെ അന്വേഷണം വേണമെന്നാണ് ആവശ്യം.

Related Articles

Leave a Reply

Your email address will not be published.

Back to top button
Welcome To Nerrekha News Portal Would you like to receive notifications on latest news updates? No Ok