നിങ്ങൾക്കെതിരെയുള്ള ആക്രമണം നിങ്ങളെ കൂടുതൽ പ്രകാശമുള്ളവനും പ്രതീക്ഷയുള്ളവനും ആയി മാറ്റുന്നു;രാഹുലിനോട് പേരടി

രാഹുല്‍ ഗാന്ധിയുടെ കല്‍പറ്റയിലെ എം.പി. ഓഫിസ് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ പ്രതികരിച്ച് സിനിമ താരം ഹരീഷ് പേരടി. നിങ്ങൾക്കെതിരെയുള്ള ആക്രമണം നിങ്ങളെ കൂടുതൽ പ്രകാശമുള്ളവനും പ്രതീക്ഷയുള്ളവനും ആയി മാറ്റുന്നു എന്നാണ് ഹരീഷിന്‍റെ കുറിപ്പ്. വയനാട് കല്‍പറ്റയില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച എസ്എഫ്ഐ നടപടിയില്‍ വ്യാപക പ്രതിഷേധമാണ് നടക്കുകയാണ് അതിനിടെയാണ് ഹരീഷിന്‍റെ കുറിപ്പ്.

നേരത്തെ സർക്കാരിനെ വിമർശിച്ച് പോസ്റ്റിട്ടതുകൊണ്ട് പു.ക.സ.യുടെ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിലേക്ക് ക്ഷണിച്ചിട്ട് അവസാന നിമിഷം ഒഴിവാക്കിയെന്ന് നടൻ ഹരീഷ് പേരടി പറ‍ഞ്ഞിരുന്നു. സർക്കാരിനെ വിമർശിച്ച് പോസ്റ്റിട്ടതുകൊണ്ട് തന്നെ  പരിപാടി ഉദ്ഘാടനം ചെയ്യേണ്ടതില്ലെന്ന സ്‌നേഹത്തിൽ പൊതിഞ്ഞ വാക്കുകളോടെയാണ് തന്നെ ഒഴിവാക്കിയതെന്ന് ഹരീഷ് പേരടി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരുന്നു. 

Related Articles

Leave a Reply

Your email address will not be published.

Back to top button
Welcome To Nerrekha News Portal Would you like to receive notifications on latest news updates? No Ok