മുഖ്യമന്ത്രി പേടിത്തൊണ്ടന്‍; ഹൊറര്‍ സിനിമ കാണിക്കണം: രമേശ് ചെന്നിത്തല

Story Highlights
  • കാലാവസ്ഥ നോക്കിയും രാഹുകാലം നോക്കിയും ഒക്കെ പുറത്തിറങ്ങിയിരുന്ന ജനങ്ങള്‍ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പൊതുപരിപാടികള്‍ കൂടി നോക്കിയാണ് പുറത്തേക്കിറങ്ങുന്നത്
  • മുഖ്യമന്ത്രിയുടെ പേടി മാറാന്‍ ജനങ്ങള്‍ സര്‍വ്വമത പ്രാര്‍ത്ഥനകള്‍ സംഘടിപ്പിക്കണം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പേടി മാറാന്‍ ജനങ്ങള്‍ സര്‍വ്വമത പ്രാര്‍ത്ഥനകള്‍ സംഘടിപ്പിക്കണമെന്ന്‍ മുന്‍പ്രതിപക്ഷ നേതാവും എം.എല്‍.എയുമായ രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ഒന്നാം നമ്പര്‍ ഭീരുവാണ്.   കാലാവസ്ഥ നോക്കിയും രാഹുകാലം നോക്കിയും ഒക്കെ പുറത്തിറങ്ങിയിരുന്ന ജനങ്ങള്‍ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പൊതുപരിപാടികള്‍ കൂടി നോക്കിയാണ് പുറത്തേക്കിറങ്ങുന്നതെന്നും ചെന്നിത്തല പരിഹസിച്ചു.

മുഖ്യമന്ത്രിയുടെ പേടി മാറാന്‍ ജനങ്ങള്‍ സര്‍വ്വമത പ്രാര്‍ത്ഥനകള്‍ സംഘടിപ്പിക്കണമെന്നും വഴിപാടുകള്‍ നടത്തണമെന്നും ജപിച്ച ഏലസ്സുകള്‍ നല്‍കുകയോ, ഓതിക്കുകയോ, കുര്‍ബ്ബാന അര്‍പ്പിക്കുകയോ ചെയ്യണമെന്നും ചെന്നിത്തല ഫേസ്ബുക് കുറിപ്പില്‍ പറയുന്നു.

രമേശ് ചെന്നിത്തലയുടെ ഫേസ്ബുക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

*മുഖ്യമന്ത്രി ഒന്നാം നമ്ബര്‍ ഭീരു*. പൊതുജനങ്ങള്‍ക്ക് മാത്രമല്ല, പോലീസിനും, ജില്ലാ ഭരണകൂടത്തിനും, ഉദ്യോഗസ്ഥര്‍ക്കും വലിയ തലവേദനയായി മാറിയിരിക്കുകയാണ് മുഖ്യമന്ത്രിയുടെ പേടി. മുഖ്യമന്ത്രി സഞ്ചരിക്കുന്ന സ്ഥലങ്ങളിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഉറക്കം കളഞ്ഞു രണ്ടും മൂന്നും ഷിഫ്റ്റ് ഡ്യൂട്ടിയാണ്. പ്രധാനമന്ത്രിക്കില്ലാത്ത സുരക്ഷാ ചട്ടങ്ങളാണ് സംസ്ഥാനത്തെ ഒന്നാം നമ്ബര്‍ ഭീരുവിനായി ഒരുക്കുന്നത് മുഖ്യമന്ത്രിയെ ഉപദേശകര്‍ കുറേശ്ശെ ഹൊറര്‍ സിനിമകള്‍ കാണിക്കണം. അല്പം ധൈര്യം വെക്കട്ടെ. പലതരത്തിലുള്ള ‘ഫോബിയ’കളുടെ പിടിയിലാണ് പിണറായി. പിണറായിയുടെ പേടിമാറാന്‍ ജനങ്ങള്‍ സര്‍വ്വമത പ്രാര്‍ത്ഥനകള്‍ സംഘടിപ്പിക്കണം, വഴിപാടുകള്‍ നടത്തണം, ജപിച്ച ഏലസ്സുകള്‍ നല്‍കുകയോ, ഓതിക്കുകയോ, കുര്‍ബ്ബാന അര്‍പ്പിക്കുകയോ ചെയ്യണം, പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തണം. അല്ലെങ്കില്‍ പുറത്തിറങ്ങി നടക്കാന്‍ പറ്റാത്തവിധം ജനജീവിതം ദുസ്സഹമാകും. കാലാവസ്ഥ നോക്കിയും രാഹുകാലം നോക്കിയും ഒക്കെ പുറത്തിറങ്ങിയിരുന്ന ജനങ്ങള്‍ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പൊതുപരിപാടികള്‍ കൂടി നോക്കിയാണ് പുറത്തേക്കിറങ്ങുന്നത്. അതുകൊണ്ട് പൊതുനിരത്തില്‍ പൊതുജനങ്ങള്‍ക്ക് സ്വൈര്യമായി ഇറങ്ങി നടക്കാനായി പിണറായിയുടെ പേടിമാറാന്‍ എല്ലാവരും പ്രാര്‍ത്ഥിക്കുക.

അതേസമയം മുഖ്യമന്ത്രിക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധം കനക്കുകയാണ്. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് ഫര്‍ഹാന്‍ മുണ്ടേരിയെ ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തു. വഴിയില്‍ ഒറ്റയാള്‍ പ്രതിഷേധം നടത്തിയ ഫര്‍ഹാന്‍ മുണ്ടേരിയെ ഒരുകൂട്ടം സി.പി.എം പ്രവര്‍ത്തകര്‍ പൊലീസിനു മുന്നില്‍ വെച്ച്‌ മര്‍ദിക്കുകയും വാഹനത്തിനകത്ത് കയറ്റിയ ശേഷം പൊലീസ് വീണ്ടും മര്‍ദിക്കുകയുമായിരുന്നു. ‘പോടാ’ എന്നു വിളിച്ചു വന്ന സിപിഎം പ്രവര്‍ത്തകര്‍ ഫര്‍ഹാന്റെ മുതുകിനിട്ട് പല തവണ അടിച്ചു. എന്നാല്‍ ഇതിനെതിരെ പൊലീസിന്റെ ഭാഗത്തു നിന്നും ഒരു തരത്തിലുള്ള പ്രതികരണവും ഉണ്ടായില്ല.സിപിഎം പ്രവര്‍ത്തകര്‍ക്ക് പൊലീസ് മര്‍ദിക്കാന്‍ അവസരം ഉണ്ടാക്കിക്കാെടുത്തതിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമര്‍ശിച്ചു. കെഎസ്.യു നേതാവിനെ മര്‍ദിച്ച സിപിഎം പ്രവര്‍ത്തകരെ ഇതുവരെ കസ്റ്റഡിയിലെടുത്തില്ല.. ഭര്‍ണശ്ശേരി മേഖലയിലുള്ള സിപിഎം പ്രവര്‍ത്തകരാണെന്നാണ് ലഭിക്കുന്ന വിവരം.

Related Articles

Leave a Reply

Your email address will not be published.

Back to top button
Welcome To Nerrekha News Portal Would you like to receive notifications on latest news updates? No Ok