‘എന്റെ സെക്സ് വിഡിയോ ഉണ്ടെന്ന് പറഞ്ഞു; ചതി നിങ്ങളറിയണം’; പൊട്ടിത്തെറിച്ച് സ്വപ്ന

പാലക്കാട്: തന്റെ അശ്ലീല വീഡിയോയെക്കുറിച്ച് ഷാജ് കിരണ്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി സ്വപ്‌ന സുരേഷ്. ഒരു സ്ത്രീയെ ഏറ്റവുമധികം ആക്രമിക്കാന്‍ സാധിക്കുന്നത് സ്വകാര്യ കാര്യങ്ങള്‍ പറഞ്ഞാണ്. തന്റെ ബാത്‌റൂമിലോ, കിടപ്പ് മുറിയിലോ, ഡ്രസിങ് റൂമിലോ ഒളിക്യാമറ വെച്ച് അത്തരത്തിലുള്ള ദൃശ്യങ്ങള്‍ പകര്‍ത്തിയോ എന്ന് അറിയില്ലെന്നും സ്വപ്‌ന പറഞ്ഞു. ഷാജ് കിരണുമായുള്ള ശബ്ദരേഖ പുറത്തുവിടുന്നതിന് മുമ്പായിരുന്നു സ്വപ്‌നയുടെ പ്രതികരണം.

‘മാധ്യമ പ്രവര്‍ത്തകരോടെല്ലാം എന്റെ സെക്‌സ് വീഡിയോസിനെക്കുറിച്ച് ഷാജ് കിരണ്‍ പറഞ്ഞു. ഒരു സ്ത്രീയെ, ഒരു അമ്മയെ, ഒരു സഹോദരിയെ ഏറ്റവും കൂടുതല്‍ ആക്രമിക്കാന്‍ സാധിക്കുന്നത് സ്വകാര്യ കാര്യങ്ങള്‍ പറഞ്ഞാണ്. തന്റെ ബാത്‌റൂമിലോ കിടപ്പ് മുറിയിലോ ഡ്രസിങ് റൂമിലോ അല്ലെങ്കില്‍ വേറെ എവിടെയെങ്കിലുമോ ഒളിക്യാമറ വച്ച് എടുത്തോ എന്നറിയില്ല. അതില്‍ എനിക്കൊന്നും ചെയ്യാനും പറ്റില്ല. എല്ലാവരും പറയുന്നതുപോലെ ഇതിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നൊന്നും ഞാന്‍ പറയുന്നില്ല. ആരും എന്നെ സഹായിക്കാന്‍ പോകുന്നില്ല’, സ്വപ്‌ന പറഞ്ഞു.

‘ഇനി ഷാജ് പറയുന്നത് പോലെ. അങ്ങനെയൊരു സെക്‌സ് വീഡിയോ ഉണ്ടെങ്കില്‍ ദയവായി എല്ലാവരും അത് കാണണമെന്ന് അഭ്യര്‍ഥിക്കുന്നു. 100 ശതമാനം കണ്ടുകഴിഞ്ഞിട്ട് അത് ശരിയാണോ അല്ലയോ എന്ന് അന്വേഷിക്കണം. നിങ്ങളുടെ ഒരു സഹോദരിക്കാണ് ഈ അവസ്ഥ വന്നിരുന്നതെങ്കിലോ എന്ന് ചിന്തിക്കണം. അത് ആസ്വദിക്കരുത്. നിങ്ങളുടെ സഹോദരിയെ രക്ഷപ്പെടുത്തുകയാണ് വേണ്ടത്. ഒരുപെണ്‍കുട്ടിയെ ആത്മഹത്യയില്‍ നിന്ന് രക്ഷപ്പെടുത്തുകയാണ് ചെയ്യേണ്ടത്’, സ്വപ്‌ന പറഞ്ഞു.

മാനസികമായി തളര്‍ന്നതുകൊണ്ടാണ് ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞത്. ഷാജ് കിരണിന്‍റെയെല്ലാം ഭീഷണി കാരണം സത്യങ്ങളൊന്നും വെളിയില്‍ വരില്ലെന്ന് മനസിലായതോടെ മനംമടുത്തു. ആ ഘട്ടത്തിലാണ് ഷാജ് കിരണിനോട് ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞതെന്നും സ്വപ്‌ന പറഞ്ഞു.

ഷാജ് കിരണ്‍ പറയുന്ന ഒന്നാം നമ്പറുകാരന്‍ മുഖ്യമന്ത്രി തന്നെയാണ്. പിണറായി വിജയന്റെയും കോടിയേരി ബാലകൃഷ്ണന്റെയും ഫണ്ടുകള്‍ അമേരിക്കയിലേക്ക് പോകുന്നത് ബിലീവേഴ്‌സ് ചര്‍ച്ച് വഴിയാണ്. അതുകൊണ്ടാണ് ബിലിവേഴ്‌സ് ചര്‍ച്ചിന്റെ എഫ്.സി.ആര്‍.എ. (ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റഗുലേഷന്‍ ആക്ട്) റദ്ദായതെന്നും സ്വപ്ന സുരേഷ് ആരോപിച്ചു.

ശബ്ദരേഖ പുറത്തുവിട്ടത് കേസില്‍നിന്ന് രക്ഷപ്പെടാനല്ല. തന്റെ സത്യസന്ധത തെളിയിക്കാനാണ്. തന്നെ ആക്രമിക്കാന്‍ പദ്ധതിയുണ്ട്. ജീവന് ഭീഷണിയുള്ളതിനാലാണ് രഹസ്യമൊഴി നല്‍കിയതെന്നും സ്വപ്‌ന വെളിപ്പെടുത്തി. സുഹൃത്തായ ഷാജിനെ കുടുക്കാന്‍ താത്പര്യമില്ലായിരുന്നു. മകനെ നഷ്ടപ്പെടുമെന്ന് പറഞ്ഞപ്പോള്‍ ഭയന്നുപോയി. ഷാജ് കിരണിനെ വര്‍ഷങ്ങള്‍ക്ക് മുമ്പെ അറിയാമെന്നും പരിചയം പുതുക്കിയത് ശിവശങ്കറിന്റെ പുസ്തകമിറങ്ങിയ ശേഷമാണെന്നും സ്വപ്‌ന പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published.

Back to top button
Welcome To Nerrekha News Portal Would you like to receive notifications on latest news updates? No Ok