ErnakulamkeralaLatest-NewsT J Vinod

ശുദ്ധജലക്ഷാമം അടിയന്തരമായി പരിഹരിക്കണം : ടി.ജെ വിനോദ് എം.എൽ.എ

എറണാകുളം : നഗരത്തിലേയും ചേരാനല്ലൂർ പഞ്ചായത്ത് പ്രദേശത്തെയും കുടി വെള്ള ക്ഷാമം പരിഹരിക്കുന്നതിനു വേണ്ടി എറണാകുളം എം.എൽ.എ ടി.ജെ വിനോദിന്റെ അധ്യക്ഷതയിൽ വാട്ടർ അതോറിറ്റി സൂപ്രണ്ടിങ് എൻജിനീയറുടെയും, എക്സിക്യൂട്ടീവ് എഞ്ചിനീയർ ഉൾപ്പടെയുള്ള എഞ്ചിനീയർമാരുടെയും ജനപ്രതിനിധികളുടെയും യോഗം എറണാകുളം ഗസ്റ്റ് ഹൗസിൽ വിളിച്ചുകൂട്ടി ചർച്ച ചെയ്തു.
പൊതു ജനം നേരിടുന്ന ശുദ്ധജലക്ഷാമം അടിയന്തരമായി പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ജന പ്രതിനിധികൾ ആവശ്യപ്പെട്ടു. തമ്മനം, പച്ചാളം വിതരണ ശൃംഖലയിലെ താഴപ്പിഴകൾ എത്രയും വേഗം പരിഹരിക്കേണ്ടത് അനിവാര്യമാണെന്ന് ജനപ്രതിനിധികൾ ചൂണ്ടിക്കാട്ടി. പൊട്ടി കിടക്കുന്ന വിതരണ പൈപ്പുകൾ അറ്റകുറ്റ പണി നടത്തി പൂർണതോതിൽ സജ്ജമാക്കുവാൻ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും കൃത്യസമയത്ത് ഇടപെടൽ ഉണ്ടാവണമെന്നു യോഗത്തിൽ അഭിപ്രായപ്പെട്ടു. ജലഅതോറിറ്റിയുടെ ഭാഗത്തു നിന്നു സംഭവിക്കുന്ന അനാസ്ഥ ഒഴിവാക്കേണ്ടതാണ്. ആവശ്യത്തിന് മൈന്റെനൻസ് തൊഴിലാളികൾ ഇല്ലാത്തതും മെയിൻടെനനൻസ് കോൺട്രാക്ടറെ നിയമിക്കാത്തതും ജലഅതോറിറ്റിയുടെ ഭാഗത്തു നിന്ന് സംഭവിച്ച അനാസ്ഥയാണെന്ന് എം.എൽ.എ പറഞ്ഞു.


ചേരാനല്ലൂർ പഞ്ചായത്തിൽ മൈൻറ്റന്റൻസ് ജോലികൾ ചെയ്യാനും അത്യാവശ്യഘട്ടങ്ങളിൽ ജല വിതരണത്തിന് ടാങ്കർ ലോറിയോ മറ്റു ചെറു വാഹനങ്ങളോ ഇല്ലാത്തത് പ്രശനം രൂക്ഷമാക്കുന്നു.
നഗരത്തിലെ തേവര ഓവർഹെഡ് ടാങ്ക് പൂർണമായി സ്റ്റോറേജ് ആവശ്യത്തിന് ഉപയോഗിക്കാൻ സാധിച്ചാൽ പനമ്പിള്ളി നഗർ തെക്കേ അറ്റം, തേവര, പെരുമാനൂർ പ്രദേശങ്ങളിലെ ജലക്ഷാമം പരിഹരിക്കെടുമെന്നും എന്ത് കൊണ്ടാണ് ജലഅതോറിറ്റി അതിന് ശ്രമിക്കാത്തത് എന്ന് എം.എൽ.എ ചോദിച്ചു. സാങ്കേതിക കാരണങ്ങൾ പരിശോധിച്ച് നടപടിയെടുക്കാമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഒരാഴ്ച്ചക്കുള്ളിൽ ശുദ്ധജലക്ഷാമം പരിഹരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധ സമര പരിപാടിയിലേക്ക് നീങ്ങുമെന്ന് ടി.ജെ വിനോദ് എം.എൽ.എ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Welcome To Nerrekha News Portal Would you like to receive notifications on latest news updates? No Ok