മഴ നനഞ്ഞ് മകനൊപ്പം ദമ്പതികള്‍ പദയാത്രയില്‍; ഏറ്റെടുത്ത് നേതാക്കള്‍

യൂത്ത് കോൺഗ്രസ് പദയാത്രയിൽ 5 വയസുകാരൻ മകനെയും കൈപിടിച്ച് തോരാത്ത മഴയത്ത് നടന്നുനീങ്ങുന്ന ദമ്പതികളുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. പത്തനംതിട്ട ജില്ലയിൽ യൂത്ത് കോൺഗ്രസ് തണ്ണിത്തോട് നടത്തിയ പദയാത്രയിലാണ് കോന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിൽ കുടുംബ സമേതം മഴ നനഞ്ഞെത്തിയത്. പദയാത്രയിൽ 5 വയസ്സുകാരനായ മകൻ വരദും പങ്കുചേർന്നതോടെ കണ്ടു നിന്നവർക്കും ആവേശവും കൗതുകവും പകർന്നു.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, യൂത്ത് കോൺഗ്രസ് നേതാക്കളായ ഷാഫി പറമ്പിൽ, കെ.എസ് ശബരിനാഥൻ ഉൾപ്പെടെ ഒട്ടേറെ നേതാക്കളാണ് സാമൂഹ്യമാധ്യമങ്ങളിൽ ഈ ചിത്രം പങ്കുവെച്ചത്. സംസ്ഥാനത്തുടനീളം യൂത്ത് കോൺഗ്രസ് നടത്തുന്ന വർഗീയതയ്ക്കെതിരെ ഉള്ള ക്യാംപയിന്റെ ഭാഗമായാണ് പദയാത്ര സംഘടിപ്പിക്കപ്പെട്ടത്.

Related Articles

Leave a Reply

Your email address will not be published.

Back to top button
Welcome To Nerrekha News Portal Would you like to receive notifications on latest news updates? No Ok