CongressCPMkeralaLatestLatest-NewsVD Satheesan

സർക്കാർ ആറുമാസം പിന്നിട്ടപ്പോൾ പിണറായി മങ്ങി, സതീശൻ തിളങ്ങി; തിരിച്ചുവരവിന്റെ പാതയില്‍ യു.ഡി.എഫ്

Story Highlights
  • മുട്ടിൽ, മുല്ലപ്പെരിയാർ മരംമുറി, മോൻസൻ, കോവിഡ് മരണങ്ങളിലെ ഒളിച്ചു കളി, അനുപമ വിവാദങ്ങളില്‍ ആടിയുലഞ്ഞ് പിണറായി സർക്കാർ

രണ്ടാം പിണറായി സർക്കാർ 6 മാസം പിന്നിട്ടപ്പോൾ തുടർ ഭരണം കിട്ടിയ മുഖ്യമന്ത്രി പിണറായിക്ക് സർവ്വതും പിഴയ്ക്കുന്ന കാഴ്ചയാണ് കാണുന്നത്. മറുവശത്ത് കനത്ത തോൽവിയെ തുടർന് കടുത്ത പ്രതിസന്ധിയിലായ യു.ഡി എഫിനെ കൃത്യമായ ദിശാബോധത്തോടെയും ഗെയിം പ്ലാംനിംഗിലൂടെയും തിരിച്ചു കൊണ്ടുവരാൻ പ്രതിപക്ഷ നേതാവായ സതീശന് കഴിഞ്ഞു.

കോവിഡ് മരണനിരക്കിലെ ഒളിച്ചു കളി തെളിവ് സഹിതം പുറത്ത് വിട്ടു കൊണ്ടായിരുന്നു സതീശൻ പിണറായി സർക്കാരിനെതിരെയുള്ള യുദ്ധം പ്രഖ്യാപിച്ചത്. ജനത്തെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങൾ നിയമസഭയിൽ കൊണ്ട് വന്ന് പലതിലും പരിഹാരം കണ്ടെത്താനും സർക്കാരിനെ കൊണ്ട് തിരുത്തിക്കാനും സതീശന് കഴിഞ്ഞു.

അനുപമയുടെ കുഞ്ഞിന്റെ വിഷയം നീയമസഭയിൽ കൊണ്ടുവന്ന സതീശൻ സി.പിഎം വ്യവസ്ഥിതിക്ക് സംഭവിച്ചിരിക്കുന്ന മൂല്യച്യുതികൾ അക്കമിട്ട് നിരത്തി . കഴിഞ്ഞ സർക്കാരിൽ ഉരുളക്കുപ്പേരി പോലെ പ്രതിപക്ഷ ആക്രമണത്തിനു നേരെ പ്രതികരിച്ചിരുന്ന പിണറായി വിജയൻ സതീശന്റെ ആരോപണങ്ങൾക്ക് മുന്നിൽ  വാ തുറക്കാതെ മൗനത്തിൽ ആയിരുന്നു നിയമസഭയിൽ .

മുഖ്യമന്ത്രി ഡോളർ കടത്തിയ വിഷയം നിയമസഭയിൽ അടിയന്തിര പ്രമേയമായി അവതരിപ്പിക്കാൻ സമ്മതിക്കാത്ത സ്പീക്കറെ ഞെട്ടിച്ചു കൊണ്ട് നിയമസഭ കവാടത്തിന് വെളിയിൽ പ്രസ്തുത വിഷയം സതീശന്റെ നേതൃത്വത്തിൽ യു.ഡി.എഫ് അവതരിപ്പിച്ചത് ഞെട്ടിച്ചത് സി.പി.എം കേന്ദ്രങ്ങളെ മാത്രമല്ല, പരമ്പരാഗത യു.ഡി.എഫ് സമ്പ്രദായങ്ങളെ കൂടിയാണ്.

കാലാവസ്ഥ വ്യതിയാനം, ദുരന്തങ്ങളിൽപ്പെട്ടവർക്ക് നഷ്ടപരിഹാരം വൈകുന്നത് , എൽ ഡോസൾഫാൻ ദുരിത ബാധിതരുടെ പ്രശ്നങ്ങൾ, മുതലപ്പൊഴിയിലും മത്സ്യ തൊഴിലാളികളുടെ പ്രശ്നങ്ങൾ, ആരോഗ്യ കിരണത്തിൽ തുക അനുവദിക്കാത്തത് , ഇന്ധന നികുതി കുറയ്ക്കാത്തത് , സിൽവർ ലൈൻ ഒഴിവാക്കണം എന്നാവശ്യപ്പെടൽ, ഓൺലൈൻ ക്ലാസുകളിലെ വീഴ്ചകൾ, പ്ലസ്ടു സീറ്റ് കുട്ടികൾക്ക് ലഭിക്കാത്തത് , മുല്ലപ്പെരിയാറിലെ മരം മുറി തുടങ്ങിയ നിരവധി വിഷയങ്ങൾ നീയമസഭയിൽ കൊണ്ടുവന്ന് അക്ഷരാർത്ഥത്തിൽ പിണറായി സർക്കാരിനെതിരെ താണ്ഡവ നൃത്തമാടുകയായിരുന്നു സതീശൻ .

മുതിർന്ന എം.എൽ എ മാരേയും ചെറുപ്പക്കാരേയും ഒരുമിച്ച് അണിനിർത്താനും യു.ഡി എഫ് എം.എൽ എ മാരെ ഒന്നടങ്കം സർക്കാരിനെതിരെ ആക്രമോൽസുകരാക്കി നിർത്താനും സതീശൻ പ്രത്യേകം ശ്രദ്ധിച്ചു. വടകര എം.എൽ.എ കെ.കെ.രമയെ മുൻ നിരയിൽ കൊണ്ട് വന്ന് സി.പിഎം ന്റെ മുഖം മൂടി പിച്ചിച്ചീന്താനും പ്രതിപക്ഷത്തിന് കഴിഞ്ഞു.

നിയമസഭ കഴിഞ്ഞയുടൻ തന്നെ യു.ഡി എഫ് ജില്ലാ നേതൃയോഗങ്ങൾ തുടങ്ങി യു.ഡി എഫിനെ ജനങ്ങൾ ആഗ്രഹിക്കുന്ന വിധത്തിലുള്ള സംവിധാനമാക്കി മാറ്റാനുള്ള അക്ഷീണ പരിശ്രമത്തിലാണ് സതീശൻ .

ജന താൽപര്യത്തിന് വിരുദ്ധമായി പരിസ്ഥിതിക്ക് കോട്ടം വരുത്തുന്ന സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ട് പോകുന്ന പിണറായിയുടെ എൽ.ഡി.എഫിനെ തടയാൻ സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി എഫിന് സാധിക്കുമോയെന്നാണ് രാഷ്ട്രീയ കേരളം ഉറ്റ് നോക്കുന്നത്. പുതിയ മന്ത്രിമാരുമായി തുടർ ഭരണം ആരംഭിച്ച പിണറായിക്ക് തൊട്ടതെല്ലാം പിഴച്ചു.

ഐസക്കിന് പകരം വന്ന ബാലഗോപാൽ സി.പി.എമ്മിന് വൻ ബാധ്യതയായി മാറി. ഇന്ധനനികുതി കുറയ്ക്കില്ലെന്ന ബാലഗോപാലിന്റെ നിരന്തര പ്രസ്താവനകൾ ജനങ്ങളെ സർക്കാരിൽ നിന്ന് അകറ്റി. ഷൈലജ ടീച്ചറിന് പകരം വന്ന വീണ ജോർജ് വൻ പരാജയമായി മാറി. മന്ത്രിമാരിൽ റിയാ സൊഴിച്ചാൽ ബാക്കിയെല്ലാവരുടെയും പ്രകടനം ശരാശരിക്കും താഴെയാണ്. മുട്ടിൽ മരം മുറിയിലെ ധർമ്മടം ബന്ധം ,മുല്ലപെരിയാർ മരം മുറി, അനുപമയുടെ കുഞ്ഞിന്റെ വിഷയം, മോൻസൺ വിവാദം, ഡോളർ തട്ടിപ്പ് തുടങ്ങിയ വിഷയങ്ങളിൽ മുഖ്യമന്ത്രിയും ഓഫിസും പ്രതിക്കൂട്ടിലാണ്.

സർക്കാർ ഒപ്പമുണ്ട് എന്ന പതിവ് പ്രസ്താവനകൾ ജനങ്ങളിൽ ചലനം ഉണ്ടാക്കുന്നില്ലെന്നും സി.പി.എമ്മുകേന്ദ്രങ്ങൾ വിലയിരുത്തുന്നുണ്ട്. ഐസക്ക്, ബേബി അച്ചുതണ്ട് ശക്തികൾ പിണറായിക്കെതിരെ എപ്പോൾ വേണമെങ്കിലും തിരിയാം എന്ന ആശങ്കയിലാണ് പിണറായി കേന്ദ്രങ്ങളും . ഇവർക്ക് പിന്തുണയുമായി ഇ.പി.ജയരാജനും ഷംസീറും ശൈലജ ടീച്ചറും പി.ജയരാജനും കൂടി ചേരുമ്പോൾ സി.പി.എമ്മിൽ പിണറായിയുഗത്തിന് അന്ത്യമാകും എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ .

അനുപമയുടെ കുഞ്ഞിന്റെ വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസിനെ പ്രതിക്കൂട്ടിലാക്കിയത് ശ്രീമതി ടീച്ചറായിരുന്നു എന്നും ഇതിനോടൊപ്പം കൂട്ടി വായിക്കുമ്പോൾ വി.എസിനു ശേഷം തന്റെ എതിർ ഭാഗം ശക്തമാകുന്നു എന്ന് ഏറ്റവും കൂടുതൽ മനസിലാക്കുന്നത് സാക്ഷാൽ പിണറായി വിജയൻ തന്നെയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Welcome To Nerrekha News Portal Would you like to receive notifications on latest news updates? No Ok