വാഹനം ഓടിക്കുന്നവർ ശ്രദ്ധിക്കുക – നിയമങ്ങൾ പാലിക്കാത്ത പക്ഷം വലിയ പിഴ നൽകേണ്ടിവരും

നിലവിൽ ഒരു വാഹനമെങ്കിലും ഉപയോഗിക്കാത്ത വീടുകൾ നമ്മുടെ നാട്ടിൽ കുറവാണ് എന്ന് തന്നെ പറയാം. വാഹനങ്ങൾ ഉപയോഗിക്കുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട മോട്ടോർ വാഹന വകുപ്പിന്റെ പുതിയ നിയമത്തെപ്പറ്റി മനസ്സിലാക്കാം.

ബൈക്ക് ഓടിക്കുന്നവർ പോലീസ് വാഹനം നിർത്താൻ ആവശ്യപ്പെട്ട് കൈ കാണിക്കുമ്പോൾ നിർത്താതെ വരികയാണെങ്കിൽ പ്രധാനമായും രണ്ട് നടപടികൾ സ്വീകരിക്കുന്നതാണ്. ബൈക്ക് നിർത്താതെ വരികയാണെങ്കിൽ അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് റഷ് ആൻഡ് നെഗലിജന്റ് ഡ്രൈവിംഗ് പ്രകാരം പിഴ ചുമത്ത പെടുന്നതാണ്. രണ്ടാമതായി പോലീസ് ആവശ്യപ്പെട്ട സമയത്ത് വാഹനത്തെ സംബന്ധിച്ച രേഖകൾ കാണിക്കാത്തതിനുള്ള കുറ്റവും ചുമത്ത പെടുന്നതാണ്. സെപ്റ്റംബർ 12 മുതൽ നിയമം പ്രാബല്യത്തിൽ ഉണ്ട്. അതുകൊണ്ടുതന്നെ ആവശ്യമായ രേഖകൾ സഹിതം മാത്രം വാഹനം ഓടിക്കാൻ ആയി പ്രത്യേകം ശ്രദ്ധിക്കണം. നിലവിലെ സാഹചര്യത്തിൽ രേഖകൾ കൈവശം ഇല്ല എങ്കിൽ നിങ്ങളുടെ മൊബൈൽ ഫോണിൽ സൂക്ഷിച്ച രേഖകൾ കാണിച്ചാലും മതി. പോലീസ് വാഹനം നിർത്താൻ ആവശ്യപ്പെടുന്ന പക്ഷം വാഹനം നിർത്തുകയും ആവശ്യമായ രേഖകൾ കാണിക്കുകയും ചെയ്യാനായി പ്രത്യേകം ശ്രദ്ധിക്കുക.

കൂടാതെ ലൈസൻസ് നിർബന്ധമായും കൈവശം വയ്ക്കുന്നതിനായി ശ്രദ്ധിക്കണം. രേഖകൾ സബ്മിറ്റ് ചെയ്യാതെ പോകുന്ന പക്ഷം വാഹനത്തിന്റെ നമ്പർ പോലീസ് നോട്ട് ചെയ്യുകയും തുടർന്നുള്ള നടപടികൾ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് മുഖാന്തരം നിങ്ങളുടെ വീട്ടിലേക്ക് ലഭിക്കുകയും ചെയ്യുന്നതാണ്.

ഡ്രൈവിംഗ് സംബന്ധമായ കാര്യങ്ങളിൽ ഡ്രൈവർ പാലിക്കേണ്ട നിയമങ്ങൾ പാലിക്കാത്തതിനാൽ നിരവധി അപകടങ്ങളാണ് ഇപ്പോൾ സംഭവിക്കുന്നത്. അതുകൊണ്ടുതന്നെ വാഹനം ഓടിക്കുന്നയാൾ പാലിക്കേണ്ട നിയമങ്ങൾ മോട്ടോ ഗതാഗത വകുപ്പ് പുറത്തിറക്കുകയും, ഇത് പാലിക്കാത്ത പക്ഷം 5000 രൂപ വരെ പിഴ ചുമത്തപ്പെട്ടു കയും ചെയ്യുന്നതാണ്.

ഡ്രൈവിംഗ് ലൈസൻസ് ഇല്ലാത്ത വ്യക്തി വാഹനമോടിക്കുക യാണെങ്കിൽ വാഹനത്തിന്റെ ഉടമ വാഹനമോടിച്ചയാൾ എന്നിവർക്ക് 5000 രൂപ പിഴ ചുമത്തപ്പെടുന്നതാണ്. 18 വയസിനു താഴെയുള്ളവർ വാഹനമോടിക്കുക യാണെങ്കിൽ വാഹനമോടിച്ച ആൾക്ക് 5000 രൂപ പിഴയായും കുട്ടിയുടെ ഗാർഡിയൻ അല്ലെങ്കിൽ രക്ഷിതാക്കൾക്ക് ഇരുപത്തയ്യായിരം രൂപ വരെയും പിഴയായി നൽകേണ്ടിവരും. അതായത് ആകെ 30,000 രൂപ വരെ പിഴയായി നൽകേണ്ടിവരും.

വാഹനം ഓടിക്കാൻ പാടില്ലാത്ത സ്ഥലങ്ങൾ പെർമിറ്റില്ലാതെ വാഹനമോടിക്കൽ എന്നിവയ്ക്ക് 5000 രൂപ വരെ പിഴ ഈടാക്കുന്നതാണ്. വാഹന ഉടമയും 5000 രൂപ പിഴ അടക്കേണ്ടതാണ്.

ഹെവി ലൈസൻസ് ഇല്ലാതെ ഹെവി വാഹനങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ വാഹനമോടിക്കുന്ന യാൾക്ക് 5000 രൂപ, വാഹനത്തിന്റെ ഉടമയ്ക്ക് 5000 രൂപ എന്നിങ്ങനെ ആകെ പത്തായിരം രൂപ പിഴ ചുമത്തപ്പെടുന്നതാണ്.

ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിക്കാൻ പറ്റാത്ത സാഹചര്യം, ലൈസൻസ് കാലാവധി തീരുക ഈ അവസരങ്ങളിൽ വാഹനം ഓടിക്കുകയാണ് എങ്കിൽ അത് പിടിക്കപ്പെട്ടാൽ പത്തായിരം രൂപ വരെ പിഴ ചുമത്തപ്പെടുന്നതാണ്. കൂടാതെ വാഹനത്തെ സംബന്ധിച്ച രേഖകൾ കാണിക്കാൻ സാധിക്കാതെ വരികയാണെങ്കിലും പത്തായിരം രൂപ വരെ പിഴ ചുമത്തപ്പെട്ടു ന്നതാണ്.

ലേണേഴ്സ് ലൈസൻസ് മാത്രമുള്ള ഒരു വ്യക്തി ലൈസൻസുള്ള ഒരാളുടെ കൂടെ അല്ലാതെ വാഹനം ഉപയോഗിക്കുകയാണെങ്കിൽ 5000 രൂപ വരെ പിഴ ചുമത്തപ്പെടുന്നതാണ്. ലൈസൻസ് കൈവശമുണ്ടെങ്കിലും ‘L’ ബോർഡ് ഒട്ടിക്കാതെ വാഹനം ഉപയോഗിച്ചാൽ 5000 രൂപ പിഴ ചുമത്തപ്പെടുന്നതാണ്.

ഡ്രൈവിംഗ് ലൈസൻസ് കാണിക്കാൻ പറയുന്നപക്ഷം സാധിക്കാതെ വരികയാണെങ്കിൽ ആദ്യതവണ 500 രൂപയും, അടുത്ത തവണ 1500 രൂപ എന്നിങ്ങിനെ പിഴ ചുമത്തപ്പെടുന്നതാണ്.

വാഹനവുയി സംബന്ധിച്ച മറ്റൊരു പ്രധാന കാര്യമാണ് ഇപ്പോൾ പലരും വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മോഡിഫിക്കേഷൻ നടത്തി അലങ്കാരപ്പണികൾ ചെയ്യുന്നത്. ഇത്തരത്തിൽ നമ്പർ പ്ലേറ്റ് കൃത്യമായി നമ്പർ കാണിക്കാത്ത രീതിയിൽ വാഹനം ഉപയോഗിക്കുകയാണെങ്കിൽ കർശന നടപടികൾ നേരിടേണ്ടി വരുന്നതാണ്. വാഹനമോടിച്ച് അതിൽ കഴിഞ്ഞ മൂന്നു ദിവസത്തിൽ മാത്രം 30 വാഹനങ്ങളാണ് പോലീസ് പിടിച്ചെടുത്തത്.

ഈ വാഹനം രീതിയിൽ പിടിക്കുകയാണെങ്കിൽ 2000 രൂപ മുതൽ 5000 രൂപ വരെ പിഴ ചുമത്തപ്പെടുന്നതാണ്. 2019 ഏപ്രിൽ മാസത്തിന് മുൻപായി രജിസ്റ്റർ ചെയ്ത വാഹനങ്ങളിലാണ് ഇഷ്ടാനുസരണം നമ്പർ എഴുതുന്ന രീതി ഉള്ളത്. അതിനുശേഷം ഹൈ സെക്യൂരിറ്റി നമ്പർ ബോർഡ് നിലവിൽ വന്നതോടെ ഏപ്രിൽ മാസത്തിനുശേഷം രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്ക് എല്ലാം ഒരേ രീതിയിലുള്ള നമ്പർ ബോർഡുകൾ ആണ് ഉപയോഗിക്കുന്നത്. കാറുകൾക്ക് മൂന്ന് ഭാഗങ്ങളിൽ നമ്പർ നൽകാവുന്നതാണ്.

കാറിന്റെ പുറകുവശം, മുൻഭാഗം, ഗ്ലാസിന്റെ ഭാഗം എന്നിവിടങ്ങളിലായാണ് നമ്പർപ്ലേറ്റ് നൽകേണ്ടത്. ഇതിൽ ഹൈ സെക്യൂരിറ്റി നമ്പർ ബോർഡ് ഉപയോഗിക്കുന്ന വാഹനങ്ങളിൽ ഗ്ലാസിൽ നമ്പർ കാണിക്കുന്ന ഇല്ലാത്ത രീതിയിൽ വാഹനങ്ങൾ ഉപയോഗിക്കുന്നുണ്ട്. ഇങ്ങനെ ചെയ്യുന്നതിലൂടെ മോട്ടോർ വാഹന വകുപ്പിന്റെ നടപടികൾ നേരിടേണ്ടി വരുന്നതാണ്.

ഗതാഗത നിയമങ്ങൾ പാലിക്കാതെ വാഹനം ഉപയോഗിച്ചതിന് ഇത്തരത്തിൽ കേരളത്തിൽ കഴിഞ്ഞ 5 വർഷം 51,198പേരുടെ ലൈസൻസ് റദ്ദ് ചെയ്യപ്പെട്ടത്. ഇവയിൽ തന്നെ 2016 മെയ് മാസം മുതൽ 2021ഏപ്രിൽ മാസം വരെ ഉള്ള കണക്കിൽ 259 പേർ കെഎസ്ആർടിസി ഡ്രൈവർമാർ ആണ്.

പിടിക്കപ്പെട്ടവരിൽ കൂടുതൽപേരും വാഹനമോടിക്കുമ്പോൾ മൊബൈൽഫോൺ ഉപയോഗിച്ചവർ, ഗതാഗത നിയമങ്ങൾ കൃത്യമായി പാലിക്കാത്തവർ, ചരക്ക് വാഹനങ്ങളിൽ ആളുകളെ കയറ്റി യാത്ര ചെയ്തവർ, അമിതവേഗത്തിൽ വാഹനം ഓടിച്ചവർ എന്നിവരെല്ലാം ഉൾപ്പെടുന്നു.അതുകൊണ്ടുതന്നെ കൃത്യമായ രേഖകൾ സഹിതം എല്ലാവിധ ട്രാഫിക് നിയമങ്ങളും പാലിച്ചുകൊണ്ട് മാത്രം വാഹനമോടിക്കുന്നതിനായി പ്രത്യേകം ശ്രദ്ധിക്കുക.

Related Articles

Leave a Reply

Your email address will not be published.

Back to top button
Welcome To Nerrekha News Portal Would you like to receive notifications on latest news updates? No Ok