kerala

ഗാന്ധി ദർശൻ യുവജന സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി

പുത്തൻകുരിശ്: കെഎസ്ആർടിസി സ്റ്റാന്റുകളിൽ ബിവറേജ് ഔട്ട്ലറ്റുകൾ സ്ഥാപിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ഗാന്ധി ദർശൻ യുവജന സമിതി കുന്നത്തുനാട് നിയോജക മണ്ഡലം കമ്മറ്റി പ്രതിഷേധ ധർണ്ണ നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് ഡോൺ അബ്രഹാമിന്റെ അധ്യക്ഷതയിൽ പുത്തൻകുരിശ് KSRTC സബ് ഡിപ്പോക്ക് മുന്നിൽ നടന്ന ധർണ്ണയുടെ ഉദ്ഘാടനം മുൻ എംഎൽഎ വി പി സജീന്ദ്രൻ നിർവഹിച്ചു.

നിയോജകമണ്ഡലം യുഡിഎഫ് ചെയർമാൻ സി പി ജോയ് മുഖ്യപ്രഭാഷണം നടത്തി, ബ്ലോക്ക് പ്രസിഡന്റ് നിബു കുര്യാക്കോസ്, ഗാന്ധിദർശൻ സമിതി ജില്ലാ പ്രസിഡന്റ് കെ ടി ഹരിദാസ്,ജില്ലാ സെക്രട്ടറി ജോർജ് കുര്യൻ,മണ്ഡലം പ്രസിഡന്റ് വത്സലൻ പിള്ള, മനോജ് കാരക്കാടൻ,ബെന്നി പുത്തൻവീടൻ,ജോഷി സേവിയർ,റെജി മത്തോക്കിൽ,യുവജന സമിതി സംസ്ഥാന സെക്രട്ടറി വർഗീസ് ജോർജ് കുന്നത്ത്, ജില്ലാ വൈസ് പ്രസിഡന്റ് കലേഷ് ഐരാപുരം,രാജീവ്‌ യൂത്ത് ഫൗണ്ടേഷൻ ജില്ലാ ചെയർമാൻ അനീഷ് പുത്തൻപുരക്കൽ,യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് അരുൺ പാലിയത്ത്,സുനിൽ പുത്തൻകുരിശ്,റെജി പോളയ്യിൽ,എനിൽ ജോയ്, ഷൈജു പി.എസ്,അനിൽ വർഗീസ്, അജി കൊട്ടാരത്തിൽ,ജോഷി സേവ്യർ,ബിനു വർഗീസ്, ഗോകുൽചെറുപറമ്പിൽ ,അനന്ദു സുരേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Welcome To Nerrekha News Portal Would you like to receive notifications on latest news updates? No Ok