kerala

അഞ്ച് രൂപ മുതൽ അമ്പത് രൂപ വരെ വർധന; പാലിയേക്കര ടോൾ പ്ലാസ കടക്കാൻ പുതിയ നിരക്ക്, പ്രതിഷേധത്തിന് സാധ്യത

Story Highlights
  • ചെറുകിട ഭാരവാഹനങ്ങള്‍ക്ക് ഒരു ദിശയിലേക്കുണ്ടായിരുന്ന 130 രൂപ എന്നത് 140 ആക്കി വര്‍ധിപ്പിച്ചു
  • ബസുകൾക്കും ട്രക്കുകൾക്കും 275 രൂപ

തൃശൂർ: തൃശൂർ പാലിയേക്കര ടോള്‍പ്ലാസയില്‍ പുതുക്കിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിലായി. അഞ്ച് രൂപ മുതൽ 50 രൂപ വരെയാണ് വർധന. കാര്‍, ജീപ്പ്, വാന്‍ വിഭാഗങ്ങള്‍ക്ക് ഒരു വശത്തേക്ക് 75 രൂപയുണ്ടായിരുന്നത് 80 രൂപയാക്കി. ഒന്നിലധികം യാത്രകൾക്ക് 110 രൂപയുണ്ടായിരുന്നത് 120 രൂപയാക്കിയും വർധിപ്പിച്ചു. ചരക്കുവാഹനങ്ങള്‍ക്ക് 140 രൂപയും ബസുകള്‍ക്കും ട്രക്കുകള്‍ക്കും 275 രൂപയുമാണ്  നിരക്ക്. ഓരോ സാമ്പത്തിക വര്‍ഷത്തെയും ദേശീയ മൊത്തനിലവാര സൂചികയിലുണ്ടാകുന്ന മാറ്റത്തെ ആശ്രയിച്ചാണ് വര്‍ഷംതോറും സെപ്തംബര്‍ ഒന്നിന് പാലിയേക്കരയിലെ ടോള്‍ നിരക്ക് പരിഷ്‌ക്കരിക്കുന്നതെന്ന ന്യായം ചൂണ്ടിക്കാട്ടിയാണ് നിരക്ക് വർധന. കാര്‍, ജീപ്പ്, വാന്‍ ഉൾപ്പടെയുള്ള ചെറു വാഹനങ്ങൾക്ക് ഒരു വശത്തേക്ക് 75 രൂപയുണ്ടായിരുന്നത് 80 രൂപയും ഒന്നിലധികം യാത്രകൾക്ക് 110 രൂപയുണ്ടായിരുന്നത് 120 രൂപയാക്കിയുമാണ് വർധിച്ചത്.

ഓരോ സാമ്പത്തിക വര്‍ഷത്തെയും ദേശീയ മൊത്തനിലവാര സൂചികയിലുണ്ടാകുന്ന മാറ്റത്തെ ആശ്രയിച്ചാണ് വര്‍ഷംതോറും സെപ്തംബര്‍ ഒന്നിന് പാലിയേക്കരയിലെ ടോള്‍ നിരക്ക് പരിഷ്‌ക്കരിക്കുന്നതെന്ന ന്യായം ചൂണ്ടിക്കാട്ടിയാണ് നിരക്ക് വർധന. 

കൊവിഡ് അടക്കമുള്ള പ്രതിസന്ധി ഘട്ടത്തിൽ ജനങ്ങളെ പിഴിയാൻ ദേശീയ പാത അതോറിറ്റി ഒത്താശ ചെയ്യുകയാണെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. നിർമാണ പ്രവർത്തികൾ പൂർത്തീകരിക്കാതെയാണ് മുൻവർഷത്തെ ഇത്തവണയും നിരക്ക് വർധിപ്പിച്ചതെന്നും ഇക്കാര്യത്തിൽ കോടതി ഇടപെടലിനായി ശ്രമിക്കുകയാണെന്നും കോൺഗ്രസ്‌ വ്യക്തമാക്കി. 2028 വരെ പാലിയേക്കരയിൽ ടോൾ പിരിക്കാം. ദേശീയ നിർമാണത്തിന് ചെലവായ തുകയിൽ അധികം ഇപ്പോൾ തന്നെ പിരിച്ചു കഴിഞ്ഞെന്നും ഇനിയും ജനങ്ങളെ പിഴിയുന്നത് തടയാൻ സംസ്ഥാന സർക്കാർ ഇടപെടാമെന്നുമാണ് ജനങ്ങളുടെ ആവശ്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button