kerala

കൊറോണ കാലത്ത് പിണറായി സർക്കാർ ജനങ്ങളിൽ നിന്ന് പിഴയായി പിരിച്ചെടുത്തത് 100 കോടിയിലധികം രൂപ : കണക്കുകൾ പുറത്ത്

തിരുവനന്തപുരം: കൊറോണ നിയന്ത്രണങ്ങൾ പാലിക്കാത്തതിന്റെ പേരിൽ മലയാളികൾ പിഴയായി അടച്ചത് 100 കോടിയിലധികം രൂപ. കഴിഞ്ഞ വർഷം മാർച്ച് 25 മുതൽ ജൂലായ് 31 വരെയുളള കണക്കാണിത്. ഈ കാലയളവിനിടയിൽ സംസ്ഥാന സർക്കാർ 1,00,01,95,900 രൂപയാണ് ജനങ്ങളിൽ നിന്ന് പിഴയായി ഈടാക്കിയത്.

ഓഗസ്റ്റ് മാസത്തിലെ കണക്ക് കൂടി വന്നാൽ മലയാളികളിൽ നിന്ന് പിഴിഞ്ഞെടുത്ത തുകയുടെ തോത് ഇനിയും വർധിക്കും. കേരള പോലീസ് ഭരണനിർവഹണത്തിനായി 20 ജില്ലകളായാണ് വിഭജിച്ചിരിക്കുന്നത്. വിവിധ പോലീസ് ജില്ലകളുടെ പരിധിയിൽ നിന്ന് വലിയ തോതിലുളള പിഴയാണ് ഈടാക്കിയതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. എറണാകുളം സിറ്റി പരിധിയിലാണ് ഏറ്റവും കൂടുതൽ പിഴ ഈടാക്കിയത്. ഇവിടെ നിന്ന് 13 കോടിയിലധികം രൂപ(13,37,56,800) പിഴയിട്ടു. ഇതിനുപുറമെ എറണാകുളം റൂറലിൽ നിന്ന് ആറ് കോടിയിലധികം (6,72,40,800) രൂപയും പിഴയായി ലഭിച്ചു.

12 കോടിയിലികം പിഴ നൽകിയ മലപ്പുറം ജില്ലയാണ് പട്ടികയിൽ രണ്ടാമത്. ഇവിടെ നിന്ന് (12,53,67,200) രൂപ പിരിച്ചെടുത്തു. തിരുവനന്തപുരം റൂറലിൽ നിന്ന് 9,04,08,000 രൂപയും, സിറ്റി പരിധിയിൽ 2,63,16,500 രൂപയും പിഴ ഈടാക്കി. തൃശുർ സിറ്റിയിൽ നിന്ന് 5,46,13,500 രൂപയും തൃശൂർ റൂറലിൽ 1,81,78,000 രൂപയും ലഭിച്ചു.

[ads3]

കോഴിക്കോട് സിറ്റിയിൽ 3,56,16,500 രൂപയും റൂറലിൽ 3,63,08,700 രൂപയും ജനങ്ങളിൽ നിന്ന് ഈടാക്കി. കൊല്ലം സിറ്റിയിൽ 4,26,23,400 രൂപയും റൂറലിൽ 43,72,22,100 പിഴയൊടുക്കി. കണ്ണൂർ സിറ്റിയിൽ നിന്ന് 3,03,69,400 റൂറലിൽ നിന്ന് 3,01,93,400 രൂപയും പിഴ ചുമത്തി.

പത്തനംത്തിട്ട(3,17,57,200), ആലപ്പുഴ(3,17,17,57,200), കോട്ടയം(4,87,15,500), ഇടുക്കി(2,51,75,000), പാലക്കാട്(5,53,57,400),വയനാട്(2,42,83,200), കാസർകോട്(4,21,15,7400) എന്നിങ്ങനെയാണ് കേരളത്തിൽ നിന്ന് വിവിധ ജില്ലകളിലായി ഈടാക്കിയ തുക. ഇതിനുപുറമെ 3,44,600 രൂപ റെയിൽവെയും പിഴയിട്ടു. സംസ്ഥാനത്ത് കോവിഡ് നിയന്ത്രണത്തിന്റെ പേരിൽ അനാവശ്യമായി വലിയ തുകയാണ് പിഴയായി ഈടാക്കുന്നതെന്ന വിമർശനം ശക്തമാണ്. അതിനിടയിലാണ് വിമർശനത്തെ സാധൂകരിക്കുന്ന കണക്കുകൾ പുറത്ത് വന്നിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button