kerala

പ്രതിഷേധം കനത്തു; പൊലീസ് നിയമഭേദഗതി തൽക്കാലം ഉപേക്ഷിച്ച് സിപിഎം, നിലപാടിൽ u turn അടിച്ചു പിണറായി

വിവാദങ്ങൾക്കൊടുവിൽ പൊലീസ് നിയമഭേദഗതി തല്‍ക്കാലം നടപ്പാക്കേണ്ടെന്ന് സിപിഎമ്മില്‍ ധാരണ. അന്തിമതീരുമാനം കൂടുതല്‍ ചര്‍ച്ചകള്‍ക്കുശേഷമെന്ന് സെക്രട്ടേറിയറ്റ് അറിയിച്ചു. പൊലീസ് നിയമഭേദഗതി പുനഃപരിശോധിക്കുമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി വ്യക്തമാക്കിയിരുന്നു. എതിര്‍പ്പുകളും ആശങ്കകളും മുഖവിലയ്ക്കെടുത്തെന്നും അദ്ദേഹം വിശദീകരണം നൽകിയിരുന്നു. സിപിഎം നിലപാട് പാര്‍ലമെന്‍റില്‍ നേരത്തെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. 
118-A ആദ്യം പ്രതി ആകുന്നതും സാഗക്കാളും ആയിരുന്നു. ഇന്ത്യൻ യൂത്ത് ലീഗ് ന്റെ സംസ്‌ഥാന സെക്രട്ടറി ഫിറോസിന് എതിരേ നവമാധ്യമങ്ങളിൽ അപകീർത്തി പെടുത്താൻ നോക്കി എന്ന്‌ആയിരുന്നു കേസ്.പൗരന്‍റെ വ്യക്തിസ്വാതന്ത്ര്യവും ഭരണഘടനാദത്തമായ അന്തഃസ്സും ചോദ്യം ചെയ്യുന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെയും അല്ലാതെയും വ്യാപകമായി നടക്കുന്ന ദുഷ്പ്രചാരണങ്ങള്‍ തടയാനുള്ള ശ്രമം എന്ന നിലയിലാണ് കേരള പോലീസ് നിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസിനെ സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്നാരോപിച്ച് പൊലീസ് ആക്ട് 118 എ പ്രകാരം കേസെടുക്കണമെന്ന് പരാതി. മുസ്ലീം ലീഗ് നാട്ടിക നിയോജക മണ്ഡലം സെക്രട്ടറി ഫഹദ് റഹ്മാന്‍ ആണ് വലപ്പാട് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
വി ഡി സതീശൻ എംഎൽഎ യുടെ പ്രസ്താവന

കേരള പോലീസ് ആക്ട് ഭേദഗതി ചെയ്ത് ഒരു ഓർഡിനൻസിലൂടെ സർക്കാർ 118 A എന്ന പുതിയ വകുപ്പ് എഴുതിച്ചേർത്തിരിക്കുകയാണ്.
1. ഈ ഭേദഗതി ഭരണഘടനയുടെ 19 (1) (a) വകുപ്പ് ഉറപ്പു തരുന്ന അഭിപ്രായം പ്രകടിപ്പിക്കാനുള്ള മൗലികമായ അവകാശത്തിന്റെ ലംഘനമാണ്.
2. പാർലമെന്റ് പാസ്സാക്കിയ ഐ ടി ആക്ടിന്റെ 66 A വകുപ്പ് ഇതേ കാരണത്താൽ സുപ്രീം കോടതി റദ്ദാക്കിയതാണ്.
3. പുതിയ ഭേദഗതി അനുസരിച്ച് ഏത് മാധ്യമത്തിലും വ്യക്തികൾക്കെതിരായി രേഖപ്പെടുത്തുന്ന അഭിപ്രായങ്ങളുടെ പേരിൽ പോലീസിന് ഒരാളെ വാറന്റില്ലാതെ അറസ്റ്റ് ചെയ്ത് ജയിലിലാക്കാൻ കഴിയും.
4. ഏത് മാധ്യമത്തിലാണെങ്കിലും നടത്തുന്ന പരാമർശങ്ങൾ അപകീർത്തികരമാണോ എന്ന് പരിശോധിക്കാനുള്ള വിവേചനാധികാരം പോലീസിനാണ് നൽകിയിരിക്കുന്നത്.
5. അത് രാഷ്ട്രീയ എതിരാളികൾക്കും ഇഷ്ടമില്ലാത്തവർക്കും എതിരെ ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ള ഒരു ഡ്രാക്കോണിയൻ നിയമമായി മാറും.
6. ഐ പി സി യുടെ 500-ാം വകുപ്പനുസരിച്ച് അപകീർത്തി പെടുത്തുന്നതിന് എതിരെ ക്രിമിനൽ കേസെടുക്കുമ്പോൾ, ക്രിമിനൽ നടപടി ക്രമത്തിന്റെ 199-ാം വകുപ്പനുസരിച്ച് ലഭിക്കുന്ന സംരക്ഷണം പോലീസ് ആക്ടിന്റെ 118 A അനുസരിച്ച് കേസെടുക്കുമ്പോൾ ലഭിക്കുന്നില്ലായെന്നത് വിചിത്രമാണ്.
7. ഐ ടി ആക്ടിന്റെ 66 A വകുപ്പിനെതിരായി പാർലമെന്റിനകത്തും പുറത്തും ശക്തമായ നിലപാടെടുത്തിരുന്ന സി പി എം ദേശീയ നേതൃത്വം കേരളത്തിൽ അവരുടെ സർക്കാർ സമാനമായ ഒരു നിയമ നിർമ്മാണം നടത്തുന്നതിന് മൂക സാക്ഷികളായി നിൽക്കുന്നതിന്റെ കാരണമെന്താണ്?
സാമ്പത്തിക നയത്തിലും, മൗലിക അവകാശ പ്രശ്നങ്ങളിലും, പൊതുവായ വിഷയങ്ങളിലും കേരളത്തിലെ സി പി എം തീവ്രവലതുപക്ഷ നയങ്ങൾ സ്വീകരിക്കുന്നത് എന്തു കൊണ്ട്?
പി ടി തോമസ് എംഎൽഎ യുടെ fb പോസ്റ്റ്

മാധ്യമ സ്വാതന്ത്ര്യം,  വ്യക്തി സ്വാതന്ത്ര്യം,  ഇവയെല്ലാം കമ്മ്യൂണിസ്റ്റ് ഭരണമുള്ള  രാജ്യങ്ങളിൽ ജനങ്ങൾക്ക്  സ്വപ്നം കാണാൻ പോലും കഴിയാത്തവയാണ്.
കേരള മുഖ്യനും LDF ഭരണത്തിനുമെതിരെ നിരന്തര പ്രതിഷേധങ്ങൾ ഉയർന്നുവരാൻ തുടങ്ങിയപ്പോൾ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലെ നിയമം കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായ തനിക്കും നടപ്പിലാക്കികൂടെ എന്ന ചിന്ത പിണറായിയെ വലിഞ്ഞുമുറുക്കി.
തനിക്കെതിരെ സ്വർണ്ണകള്ളക്കടത്ത്, ലൈഫ് മിഷൻ, മന്ത്രിമാരുടെ ഭൂമിക്കച്ചവടം, സ്വർണ്ണ  സ്വപ്ന കൂട്ടുകെട്ട് എന്നിവയെല്ലാം ഒന്നിന് പുറകെ ഒന്നായി പുറത്ത് വരുമ്പോൾ  പോലിസ് ആക്‌ട് ഭേദഗതി ചെയ്ത് വിമർശകരുടെ നാവടപ്പിക്കാമെന്ന ചിന്ത പിണറായിൽ മുളച്ചു പൊന്തി.
ഉത്തര കൊറിയൻ ഭരണാധികാരിയുടെ തലസ്വരൂപമായി പിണറയി രൂപാന്തരം പ്രാപിക്കുന്നു ഈ നടപടിയിലൂടെ.
ഇത്തരം പ്രാകൃത നിയമം പാസ്സാക്കുന്ന കമ്മ്യൂണിസ്റ്റുകളുമായി പശ്ചിമ ബംഗാളിലുണ്ടാക്കാൻ പോകുന്ന കൂട്ട്കെട്ട് കോൺഗ്രസ്‌ നേതൃത്വം പുനർചിന്തയ്ക്ക് വിധേയമാക്കണം.
അപകീർത്തിപ്പെടുത്തുന്നവരെ ശിക്ഷിക്കാൻ രാജ്യം അംഗീകരിച്ച നിയമം ഇപ്പോൾ തന്നെ നിലവിലുണ്ട്.
പിണറായിയുടെ കരിനിയമത്തിനെതിരെ പല്ലും നഖവും ഉപയോഗിച്ച് പ്രതികരിക്കുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button