kerala

ബുറേവി അടിയന്തരമായി കരുതേണ്ടത്, നിർദേശങ്ങൾ

ബുറേവി ചുഴലിക്കാറ്റ് അടിയന്തര സഹായത്തിന് പോലീസ് എമെർജൻസി നമ്പർ 112.  സേവനം 24 മണിക്കൂറും  ഉണ്ടായിരിക്കും.   പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും ജില്ലാ ഭരണകൂടം സജ്ജമാണ്. കളക്റ്റ്രേറ്റില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. 1077 എന്ന നമ്ബറില്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാം.തെക്കൻ ജില്ലകളിൽ അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ കനത്ത കാറ്റും മഴയും ഉണ്ടാകുമെന്ന മുന്നറിയിപ്പിൻറെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകൾക്കും കോസ്റ്റൽ പോലീസ് സ്റ്റേഷനുകൾക്കും ജാഗ്രതാ നിർദ്ദേശം നൽകി. ഏത് അടിയന്തിരസാഹചര്യവും നേരിടാൻ പോലീസ് സേന സുസജ്ജമാണെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

എല്ലാ പോലീസ് സ്റ്റേഷനുകളിലേയും പോലീസ് ഉദ്യോഗസ്ഥരും ഓഫീസർമാരും ഏതു സമയവും തയ്യാറായിരിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ജില്ലാ പോലീസ് മേധാവിമാർ പ്രത്യേകം കൺട്രോൾ റൂം തുറക്കണം. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള സന്നദ്ധപ്രവർത്തകരെ ഏകോപിപ്പിക്കാനും അടിയന്തിര സാഹചര്യങ്ങളിൽ ആവശ്യത്തിനുള്ള ഉപകരണങ്ങൾ ലഭ്യമാക്കാനും നടപടി സ്വീകരിക്കണം. മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നത് തടയണം. ഇതിനായി കോസ്റ്റൽ വാർഡൻമാരുടെ സേവനം വിനിയോഗിക്കാം. വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളിൽ പ്രത്യേകം ശ്രദ്ധചെലുത്തണം.

ജില്ലകളിൽ നിയോഗിച്ചിട്ടുള്ള ബറ്റാലിയൻ ഉദ്യോഗസ്ഥർ ഏതു സാഹചര്യവും നേരിടാൻ തയ്യാറായിരിക്കണം. ആൾക്കാരെ ഒഴിപ്പിക്കുന്നതിനും മറ്റു ദുരിതാശ്വാസ നടപടികൾക്കുമായി പോലീസ് വാഹനങ്ങൾ ഉപയോഗിക്കാം. റവന്യൂ, ദുരിന്തനിവാരണ അതോറിറ്റി എന്നിവയുടെ സഹകരണത്തോടെ ആവശ്യമെങ്കിൽ തീരപ്രദേശത്തുനിന്ന് ജനങ്ങളെ ഒഴിപ്പിക്കണമെന്നും സംസ്ഥാന പോലീസ് മേധാവി നിർദ്ദേശിച്ചു.

അടിയന്തിരമായി  എമെർജൻസി കിറ്റ്  തയാറാക്കി വെക്കാനും  നിർദേശം ഉണ്ട്. 
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. മധ്യകേരളത്തിലും ശക്തമായ മഴയുണ്ടാകും. കടല്‍ക്ഷോഭം രൂക്ഷമാകാനും സാധ്യതയുണ്ട്. 2849 ക്യാമ്ബുകളാണ് സംസ്ഥാനത്ത് സജ്ജമാക്കിയിരിക്കുന്നത്. അപകട സാധ്യത ഉള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ നടപടി ആരംഭിച്ചിട്ടുണ്ട്.

നിലവില്‍ മണിക്കൂറില്‍ 90 കിമീ വരെ വേഗത്തിലായിരിക്കും ബുറേവി സഞ്ചരിക്കുക.

STAY SAFE

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button