ലോക്കഡോൺ സമയത്ത് സെക്രട്ടേറിയറ്റിൽ കുടിച്ചത് 14 ലക്ഷത്തിന്റെ ചായ

തിരുവനന്തപുരം: ലോക്ക്ഡൗൺ കാലത്ത് സെക്രട്ടേറിയറ്റിൽ ജീവനക്കാരും അതിഥികളും തീരെ കുറവായിരുന്നെങ്കിലും ചായകുടികെങ്കമമായി  9 മാസത്തിനിടെ കുടിച്ചുതീർത്തത് 14.11ലക്ഷം രൂപയുടെ ചായ. ചീഫ് സെക്രട്ടറിയുടെയും സെക്രട്ടറിമാരുടെയും ലിസ്റ്റിൽപ്പെട്ട ചായകുടിയുടെ മാത്രം കണക്കാണിത്. പുറത്തുനിന്നുള്ളവർക്ക് സെക്രട്ടേറിയറ്റിൽ പ്രവേശനം നിഷേധിച്ചിരുന്നപ്പോഴും ചായകുടി ആചാരം മുറപോലെ നടന്നു!
ലോക്ക്ഡൗണിനു തൊട്ടുമുമ്പള്ള ജനുവരിയിൽ 2,80,291 രൂപയും ഫെബ്രുവരിയിൽ 2,66,235 രൂപായും   ലോക്ക്ഡൗൺ തുടങ്ങിയ മാർച്ചിൽ അത് 1,98,439 ആയി. തുടർന്നുളള ഒൻപാസത്തെമാത്രം കണക്കിലാണ് 14ലക്ഷം കടന്നത്. ഏപ്രിലിൽ 1,58,747 രൂപയായി താഴ്ന്നു. പീന്നെ ലൈറ്റായിട്ടും കടുപ്പത്തിലും ബിൽനിന്നു മീഡിയത്തിൽ 1,58,747 രൂപയായി താഴ്ന്നു. പി ന്നെ ലൈറ്റായിട്ടും കടുപ്പത്തിലും ബിൽ നിന്നു. മീഡിയത്തിൽ നിന്ന മാസബില്ലുകളുമുണ്ട്. ലോക്ക്ഡൗൺമുത്തുനിന്ന ജുണിൽ സ്‌ട്രോങ് ആയി നീട്ടിയടിച്ചു 2,16,542 രൂപയായി, സെപ്തംബറിൽ കുടിച്ചത് 1,50,529 രൂപയ്ക്ക്. ഒക്ടോബറിൽ 1,50,570 രൂപയ്ക്കും . ഡിസംബറിൽ കുടിച്ചത് 2,10,985 രൂപയ്ക്ക്. അങ്ങനെ ചായ സെക്രട്ടേറിയറ്റിൽ ലോക്ക്ഡൗണിലെ താരമായി.
ചീഫ് സെക്രട്ടറി, 41സെക്രട്ടറിമാർ
ചീഫ് സെക്രട്ടറിയും 41  സെക്രട്ടറിമാരും സെക്രട്ടേറിയറ്റിലുണ്ട്. ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ പതിനഞ്ചാളവും സെക്രട്ടറിമാരുടെ ഓഫീസുകളിൽ അഞ്ചിലധികവും ഉദ്യോഗസ്ഥർ കൊവിഡ് അവലോകന യോഗങ്ങളാണ് പൊതുവേ മീറ്റുങ്ങുകളും ഇല്ലാതെയും ഉദ്യോഗസ്ഥർ ചായകടിച്ചവകയിലെ ബില്ലാണിത്. സെക്രട്ടേറിയറ്റ് വളപ്പിലെ — ഇന്ത്യൻ കോഫി ഹൗസിൽ വിളിച്ചുപറയുന്നതിനു അനുസരിച്ച്  ചായയും വടയും പഴം പൊരിയും കട്ലറ്റുമെല്ലാം മേശപ്പറത്ത് എത്തും. ഇന്ത്യൻ കോഹിഹൗസ് സമർപ്പിച്ച ബിൽ വിശദമായി പരിശോധിച്ച് അദർ ഐറ്റംസ് എന്ന ഇനത്തിൽ നിന്നുള്ള തുക ഇന്ത്യൻ കോഫി ഹൗസിന്റെ എസ് ബി ഐ  അക്കൗണ്ടിലേക്ക് നൽകിയതിന്റെ ഉത്തരവും പൊതുഭരണ വകുപ്പ് അണ്ടർ സെക്രട്ടറി ഇറക്കി. കേരള കൗമദിയുടെ kaumudi exclusive  ആണ് ഇത്‌ റിപ്പോർട്ട്‌ ചെയ്യ്തത്. 

Related Articles

Leave a Reply

Your email address will not be published.

Back to top button
Welcome To Nerrekha News Portal Would you like to receive notifications on latest news updates? No Ok