kerala

മുള്ളറംകോട് ആർ.എസ്.എസ് സഭായോഗം തടഞ്ഞ സംഭവത്തിൽ യൂത്ത് കോൺഗ്രസ് ഇടപെടൽ. ബന്ധപ്പെട്ടവർക്ക് പരാതി നൽകുമെന്ന് അഡ്വ. വി. എസ് ജോയി

മുള്ളറംകോട് ആർ.എസ്.എസ് സഭായോഗം തടഞ്ഞ സംഭവത്തിൽ യൂത്ത് കോൺഗ്രസ് ഇടപെടൽ. ബന്ധപ്പെട്ടവർക്ക് പരാതി നൽകുമെന്ന് അഡ്വ. വി. എസ് ജോയി
ആർ.എസ്.എസ് പ്രവർത്തകർ മുള്ളനംകോട് സഭായോഗം തടഞ്ഞ സംഭവത്തിൽ യൂത്ത് കോൺഗ്രസ് ഇടപെട്ടു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.വി. എസ് ജോയി സംഭവവുമായി ബന്ധപ്പെട്ട് സഭാ വിശ്വാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും അന്വേഷണത്തിനായി ബന്ധപ്പെട്ടവർക്ക് പരാതി നൽകുകയും ചെയ്യുമെന്നും അറിയിച്ചു.
കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡൻറ് അഡ്വ. റിങ്കു എസ് പിടപ്പുരയിൽ പാസ്റ്ററുമായി ബന്ധപ്പെടുകയും  സംരക്ഷണമൊരുക്കുമെന്ന് അറിയിക്കുകയും ചെയ്തു.
മുള്ളറംകോട് : ഐപിസി മുള്ളറംകോടിൽ, ആർ.എസ്.എസ് സഭായോഗം തടഞ്ഞ സംഭവത്തിൽ സംരക്ഷണം ഉറപ്പു നൽകി കോൺഗ്രസ്-ഡി.വൈ.എഫ്.ഐ നേതൃത്വങ്ങൾ രംഗത്തെത്തി. ചില ആഴ്ചകൾക്ക് മുൻപ് ആർ.എസ്.എസ് പ്രവർത്തകർ സഭാ യോഗത്തിലെത്തി ഭീഷണി മുഴക്കുന്നത് സമൂഹമാധ്യമങ്ങളിൽ വൈറലായതിനെ തുടർന്നാണ് വിഷയത്തിൽ കൂടുതൽ ഇടപെടൽ നടന്നത്..
കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.വി. എസ് ജോയി സംഭവവുമായി ബന്ധപ്പെട്ട് സഭാ വിശ്വാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും അന്വേഷണത്തിനായി ബന്ധപ്പെട്ടവർക്ക് പരാതി നൽകുമെന്നും ഉറപ്പ് നൽകി.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം, കെ.എസ്.യു സംസ്ഥാന സെക്രട്ടറി ആദർശ് ഭാർഗവൻ, ഒറ്റൂർ മണ്ഡലം യുഡിഎഫ് ചെയർമാൻ ജീ. രതീഷ് ,കെ.എസ്.യു ബ്ലോക്ക് പ്രസിഡന്റ് പ്രണവ് കോലത്തുകര തുടങ്ങിയവർ പാസ്റ്ററെയും കുടുംബത്തെയും സന്ദർശിച്ചു പിന്തുണ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button