kerala

ഉത്തരവ് ; തിരഞ്ഞെടുപ്പ് ദിവസം വേതനത്തോട് കൂടി അവധി.

കൊ​ച്ചി: സം​സ്ഥാ​നത്ത് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന ഏ​പ്രി​ല്‍ ആ​റി​ന് തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് വേ​ത​ന​ത്തോ​ടു​കൂ​ടി​യു​ള്ള അ​വ​ധി ന​ല്‍​ക​ണ​മെ​ന്ന് ലേ​ബ​ര്‍ ക​മ്മീ​ഷ​ണ​ര്‍ ഉ​ത്ത​ര​വാ​യി. 1960ലെ ​കേ​ര​ളാ ഷോ​പ്സ് ആ​ന്‍​ഡ് കോ​മേ​ഴ്സ​ല്‍ എ​സ്റ്റാ​ബ്ലി​ഷ്മെ​ന്‍റ് ആ​ക്‌ട് പ്രകാരമാണ് ഉത്തരവ്. സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ വാ​ണി​ജ്യ, വ്യ​വ​സാ​യ, വ്യാ​പാ​ര​ സ്ഥാ​പ​ന​ങ്ങ​ളി​ലോ മ​റ്റ് ഏ​തെ​ങ്കി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലോ ജോ​ലി ചെ​യ്യു​ന്ന​വ​ര്‍​ക്ക് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ന് അ​വ​സ​ര​മൊ​രു​ക്ക​ണമെന്നും ഉത്തരവില്‍ പറയുന്നു.
‍‍‍

[post_ads_2]ഷി​ഫ്റ്റ് വ്യ​വ​സ്ഥ​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​ര്‍​ക്കും ക​രാ​ര്‍ അല്ലെങ്കിൽ  കാ​ഷ്വ​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍​ക്കും ഉ​ത്ത​ര​വ് ബാ​ധ​ക​മാ​ണ്.ഉത്തരവ് ലംഘിച്ചാല്‍ തൊഴില്‍ ഉടമയില്‍ നിന്ന് 500 രൂപ വരെ പിഴ ഈടാക്കും. അ​വ​ധി അ​നു​വ​ദി​ക്കു​ന്ന​തു​വ​ഴി തൊ​ഴി​ലാ​ളി​ക​ളു​ടെ വേ​ത​ന​ത്തി​ല്‍ കു​റ​വ് വ​രു​ത്തു​ക​യോ വേ​ത​നം ന​ല്‍​കാ​തി​രി​ക്കു​ക​യോ ചെ​യ്യു​ന്ന​തും ശി​ക്ഷാ​ര്‍​ഹ​മാ​ണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button