FaceBookkerala

കവി സച്ചിദാനന്ദന് പിന്നാലെ കോണ്‍ഗ്രസ് വക്താവ് അഡ്വ. അനില്‍ ബോസിനും രാജാജിനഗർ മഹേഷിന്റെയും പൂട്ടിട്ട് ഫേസ്ബുക്ക്

നരേന്ദ്രമോഡിക്ക് എതിരായ വിമര്‍ശന പോസ്റ്റിട്ടുവെന്ന പേരില്‍ കോണ്‍ഗ്രസ് വക്താവ് അഡ്വ. അനില്‍ ബോസിനും പൂട്ടിട്ട് ഫേസ്ബുക്ക്. കേന്ദ്ര സര്‍ക്കാരിനെതിരെ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങളും വസ്തുതാപരമായ ആക്ഷേപങ്ങളും അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിട്ടു കൊണ്ട് എത്രകാലം മോഡിക്കും കൂട്ടര്‍ക്കും മുന്നോട്ടു പോകാന്‍ കഴിയും. രാജ്യത്ത് ഉയര്‍ന്നു വരുന്ന നിരവധി പ്രക്ഷോഭങ്ങളുടെ മുന്നില്‍ നില്‍ക്കുന്ന ആളുകളെ ഭീഷണിപ്പെടുത്തുകയും അതും അവരുടെ ട്വിറ്റര്‍ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ പൂട്ടിക്കുകയും ചെയ്യുന്നത് ഭീരുക്കളുടെ നടപടിയാണെന്നും അഡ്വ. അനില്‍ ബോസ് വിമര്‍ശിച്ചു.[post_ads]
മോഡിയെ സോഷ്യൽ മീഡിയയിൽ വിമർശിച്ച യൂത്ത് കോൺഗ്രസ്‌ നേതാവ് രാജാജിനഗർ മഹേഷിന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് മരവിപ്പിച്ചു. 
കഴിഞ്ഞ ദിവസം കവി സച്ചിദാനന്ദന്‍ മോഡിക്കെതിരെ വിമര്‍ശിച്ചു കൊണ്ട് പോസ്റ്റിട്ടു വെന്ന പേരിലും ഫെയ്‌സ്ബുക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
ഫേസ്ബുക് പോസ്റ്റുകളും ലൈക്കുകളും 24 മണിക്കൂറേക്കാണ് വിലക്കിയത്. നരേന്ദ്ര മോദിയേയും അമിത് ഷായേയും കുറിച്ചുള്ള പോസ്റ്റിന്റെ പേരിലാണ് വിലക്കെന്ന് സച്ചിദാനന്ദന്‍ വ്യക്തമാക്കിയിരുന്നു
 ഇതിനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വരവെയാണ് അനില്‍ ബോസിനും ഫെയ്‌സ്ബുക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.[post_ads_2]

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button